അപ്പോ വീണ്ടും ഓർമ്മ വന്ന് വീണ്ടും സങ്കടാവൂല്ലേ…..” കൊച്ചു കുട്ടികളെ പോലുള്ള അവളുടെ ചോദ്യം കേട്ട് എനിക്കവളോട് വാത്സല്യം തോന്നി……..
“പൊന്നൂസേ……
“ഓ……”
“ഇപ്പൊ നമ്മുക്ക് സങ്കടം താലക്കാലികമായിട്ടാണ് മാറിയത് …. നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഇത് ഒരു കനലായി എന്നും കിടക്കും…. ഇനി അടുത്ത ഇത് പോലൊരു സന്ദർഭം വരുമ്പോ നമ്മളിലെ മനസ്സിലെ ഈ ചെറിയ കനൽ വലിയ തീ ആയി ആളി കത്തും… അന്ന് നമ്മുക്ക് നിയന്ത്രിക്കാനായെന്ന് വരില്ല….പക്ഷെ ഇപ്പൊ നമ്മുക് ആ കനലിനെ നിയന്ത്രിച്ച് പാടേ ഇല്ലാതാക്കാനാവും അതിന് നമ്മൾ കൗൺസിലിംഗിന് പോയേ പറ്റൂ… ”
.”മ്…….”
“അന്ന് തന്നെ നീ പൂർണ്ണമനസ്സാൽ അല്ലേ സമ്മതിച്ചത്….എന്നിട്ട് എല്ലാം കഴിഞ്ഞപ്പോൾ നിനക്ക് ഒന്നും അക്സെപ്റ്റ് ചെയ്യാനായില്ല…….”
” ദേ ഞാൻ മര്യാദയ്ക്ക് പറഞ്ഞ് എന്നെ ഒന്നു മോർമിപ്പിക്കരുതെന്ന്…. കൗൺസിലിങ്ങിനോ ഏത് ഊളംപാറേൽ വേണോ വരാം , പക്ഷെ ഇനി അതിനെപ്പറ്റി വല്ലോം പറഞ്ഞാ ഏട്ടനാണെന്നൊന്നും നോക്കൂല ഞാൻ തലമണ്ട അടിച്ച് പൊളിക്കും……. ആഹ്…….”
യ്യോ……ചോറി പൊന്നേ….. ചെമി …. ചെമി … ”
ഞാനുമവളോടൊപ്പം ഒരു കുട്ടിയായ് മാറിയത് പോലെ തോന്നി…..
“എങ്കിലേ കുട്ടൂസെണീറ്റെ….. നമ്മുക്ക് മാമുണ്ണാം……”
ഇത്തവണ ഗീതുവാണ് അവനെ ആഹാരം കഴിക്കാൻ ക്ഷണിച്ചത് ……
അഞ്ച് മാസത്തെ ഡിപ്രഷനൊക്കെ ഇത്ര പെട്ടെന്ന് മാറുമോ…. എത്ര പെട്ടെന്നാണിവൾ പഴയ ഗീതുവായത് …..ഇനി ഇവൾ അഭിനയിക്കുന്നതാകുമോ എന്റെ സങ്കടം കണ്ട് …… ഒന്നും ഉറപ്പിക്കാറായിട്ടില്ല… ഗീതുവിന്റെ ഈ സ്വഭാവവും എപ്പൊ വേണേലും മാറാം…… മൂഡ് ചെയ്ജ് പണ്ടേ അവൾക്കുള്ളതാ, അതിനിടയിലാണ് ഈ ദുരന്തവും കൂടെ വന്നത് കൂനിൻമേൽ കുരു പോലെ ……..എന്തായാലും കൗൺസിലിംഗിന് പോവാൻ ഇവൾ സമ്മതിച്ചല്ലൊ… അതുമതി….. അഥവാ ഇത് എന്നെ സങ്കടപ്പെടുത്താതിരിക്കാനുള്ള അഭിനയ മായാൽ പോലും കൃത്യമായ തെറാപ്പിയിലൂടെ പഴയ ഗീതുവിനെ എന്നെന്നേയ്ക്കുമായി എനിക്ക് തിരികെ കൊണ്ട് വരാൻ സാധിക്കും…….
“അങ്ങിട് എണീക്യാ ……..” എന്റെ കൈകളിൽ പിടിച്ച് വലിച്ച് ഗീതുവിന്റെ കുസൃതി …..
അതേ സമയം വലിയൊരു ഭാരമിറക്കി വച്ച അനുഭൂതിയായിരുന്നു ഗീതുവിന് ….. അന്ധകാരത്തിന്റെ തടങ്കലിൽ നിന്നും മോചിതയായ പോലെ തോന്നി അവൾക്ക് ….. കഴിഞ്ഞ ഏതാനും മാസങ്ങൾ അവൾക്കൊരു ദുസ്വപ്നം പോലെ തോന്നി…… വിഷാദത്തിന്റെ മൂർധന്യാവസ്ഥയിലായിരുന്നു താൻ ചെയ്യണതെന്താണെന്നോ പറയുന്നതെന്താണെന്നോ അറിയാത്ത അവസ്ഥ … പാവം അന്നേരം താൻ ഗോവിന്ദേട്ടനെ ഒരുപാട് വിഷമിപ്പിച്ചു കാണും…… ഇനിയും ആ അവസ്ഥ തിരികെ വരുമോ എന്നറിയില്ല…. ഇപ്പൊ മനസ്സ് ശാന്തമാണ്… അങ്ങനെ ഇനി ഉണ്ടാവുമോ എന്ന് ഭയന്ന് അതോർക്കാതിരിക്കാൻ വല്ലാണ്ട് പരിശ്രമിച്ചു…. ഇനി ആ അവസ്ഥ തിരികെ വന്നാലും ഞാനൊരിക്കലും ഏട്ടനെ അറിയിക്കില്ല , സങ്കടപ്പെടുത്തില്ല..എല്ലാം എന്റെ ഉള്ളിലൊതുക്കും ഏട്ടൻ എന്നെ നോക്കിയ