കിടന്നു …….
ഈ ക്ഷീണിച്ച അവസ്ഥയിലും ഗീതു ഒരു മാലാഖയെ പോലെ ഗോവിന്ദിന് തോന്നി …..
.” നമ്മൾ കഴിഞ്ഞതെല്ലാം മറക്കണം പൊന്നുസേ ” അവളുടെ ഈറനണിഞ്ഞു തിളങ്ങുന്ന കണ്ണുകൾ നോക്കി ഞാൻ പറഞ്ഞു……
അവൾ ശാന്തമായ് എന്നെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല….. ആ പുഞ്ചിരി പോലും മാഞ്ഞില്ല……
അല്പമാശ്വാസം തോന്നി….കാരണം കഴഞ്ഞ പ്രാവശ്യമൊക്കെ ഈ ആവശ്യം ഉന്നയിച്ചപ്പോൾ അവൾ വയലന്റ് ആവുകയായിരുന്നു……. ഞാൻ തുടർന്നു…..
” അത് കഴിഞ്ഞു… അതിനെ പറ്റി ഓർത്ത് വിഷമിച്ചാൽ നമ്മുക്ക് നഷ്ടത്തിന്മേൽ നഷ്ടം മാത്രമേ ഉണ്ടാവൂ…. നമ്മുക്കിനിയും അവസരമുണ്ട്….. എനിക്ക് ആ പഴയ ഗീതുവിനെ വേണം ….എന്റെ പൊനൂസിനെ ……. തരില്ലേ നീ എനിക്ക് …… ?
അത് ചോദിക്കുമ്പോൾ എന്റെ കണ്ട്ടമിടറിയിരുന്നു ഇടത് കണ്ണ് വീണ്ടുമീറനണിഞ്ഞു …..
അവൾ മിണ്ടാതിരുന്നല്ലാതെ പ്രതികരണമൊന്നുമുണ്ടായിരുന്നില്ല…..പക്ഷെ ഇത്തവണ കണ്ണീർ ധാര വീണ്ടും ഒഴുകി എന്നിട്ടും അവളുടെ തത്തമ്മ ചുണ്ടിലെ പുഞ്ചിരി മാഞ്ഞില്ല…..
തരാം …. ഞാനെല്ലാം തരാം എന്റെ ഏട്ടന് ….. ഇയാൾടെ മുമ്പിൽ ഞാനൊരു പാട് കടപ്പെട്ടിരിക്കുന്നു….. ഞാൻ കാരണം ഏട്ടൻ ഇത്രയുമൊക്കെ വേദനിച്ചതല്ലേ….ഏട്ടന്റെ ഈ ആഗ്രഹം പോലും സാധിച്ച് തന്നില്ലെങ്കിൽ …. ഞാൻ …..ഞാൻ പഴയ ഗീതു ആയി ഏട്ടാ…. ഏട്ടന്റെ ആ പഴയ ഗീതു….. ഗോവിന്ദിന്റെ കവിളിൽ തലോടി അവൾ പറഞ്ഞു…..
” മതി….. അത് മാത്രം കേട്ടാൽ മതി എനിക്ക് …….പിന്നെ മോനു ഇങ്ങനെ സ്വയം വെറുതെ കുറ്റപ്പെടുത്തരുത്…. മോളല്ല ഏട്ടനാണ് കുറ്റക്കാരൻ ഞാനാണ് മോളെ പ്രേരി …..” പറയാനനുവദിക്കാതെ ഗീതു ഗോവിന്ദിന്റെ വാ പൊത്തി ………
“ദേ ….. ദേ എല്ലാം മറക്കാമെന്ന് പറഞ്ഞിട്ട് വീണ്ടും എന്നോട് ഓരോന്ന് പറഞ്ഞ് നോവിച്ചാലൊണ്ടല്ലോ… കുത്ത് തരും ഞാൻ ….. ഹ്‌മ്‌ഹ് ….. ഗീതു ചിണുങ്ങി…… നോവിച്ചിട്ട് വന്നോളും, കരയല്ലേ ഗീതു എണീക്ക് ഗീതു എന്നൊക്കെ പറഞ്ഞോണ്ട് ….. ഗീതു അവന്റെ ചെവിക്കിട്ട് കിഴുക്കി…..
ഗീതുവിലെ മാറ്റം കണ്ട ഗോവിന്ദിന്റെ മനസ്സിൽ ആശ്വാസം തോന്നി
“അയ്യോ ദേ നിർത്തി…… ഇനി നമ്മൾ അതേപ്പറ്റി കമാ എന്നൊരക്ഷരം സംസാരിക്കൂല …….”
ഗീതു വളരെ നോർമലായത് കണ്ട് ഗോവിന്ദ് തന്റെ അടുത്ത ആവശ്യമറിയിച്ചു….
“എന്റെ എല്ലാ ആഗ്രഹവും നടത്തി തരാമെന്നല്ലേ പറഞ്ഞത് , എങ്കിൽ എന്റെ കൂടെ വരണം …..”
“എവിടെ …..?”
“കൗൺസിലിങ്ങിന് ….” പേടിച്ചാണേലും ഗോവിന്ദ് പറഞ്ഞു…. ആ സംഭവത്തിന് ശേഷം ഗീതൂന്റെ സ്വഭാവം മിനുട്ട് മിനുട്ട് വച്ചാണ് മാറുന്നത്…..
” ഗോവിന്ദേട്ടാ…………..” മടിയോടെ ഗീതു വിളിച്ചു…….
ഗീതു ദേഷ്യപ്പെടാത്തതിൽ ഞാൻ അത്ഭുതപ്പെട്ടു….എന്തിന് അവളിൽ സങ്കടത്തിന്റെ കണിക പോലും കണ്ടില്ല….. ഓഹ് ഇനി സങ്കടപ്പെടാത്തതാണോ പ്രശ്നം…….
“ഏട്ടാ കൗൺസിലിഗിനൊക്കെ പോയാൽ കാര്യങ്ങളൊക്കെ അവരോട് പറയണ്ടേ