വിഷാദത്തിലേക്ക് നയിച്ചു… ഡോക്ടർമാർക്ക് ആ ഷോക്കിൽ നിന്നുണ്ടായ ഗീതുവിന്റെ ഭ്രാന്തിനെ മാത്രമേ ചികിത്സിക്കാനായുള്ളു. അവളുടെ വിഷാദത്തിന് അവരുടെ കയ്യിൽ മരുന്നുണ്ടായിരുന്നില്ല….
മൂന്നു മാസം നീണ്ടു നിന്ന ആ വിഷാദമാണ് തൊട്ട് മുമ്പ് ഞാൻ അടിച്ചതിനെ തുടർന്നുണ്ടായ സംഭവ വികാസത്തിൽ അലിഞ്ഞിലാതായതായി കരുതപ്പെടുന്നത്…….
എനിക്കും നരകം തന്നെയായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങൾ ആറ്റുനോറ്റ് നൂറ് കണക്കിന് നേർച്ചയും വഴിപാടും നടത്തി കിട്ടിയ കുഞ്ഞ് നഷ്ടമാവുക…. അതിന്റെ സങ്കടത്തിൽ മാനസിക നില തകർന്ന ഭാര്യയയെ നഷ്ടമാവുക…. കുറച്ച് നാള് കൂടി ഇങ്ങനെ പോയിരുന്നേൽ ചിലപ്പോൾ എന്റെ മാനസിക നിലയും തകർന്നേനെ …….. ഞാൻ ഇതേയും പിടിച്ചു നിന്നതെങ്ങനെ എന്നത് എനിക്കിപ്പോഴുമൊരത്ഭുതമാണ്. ….
ദിവസങ്ങൾ കഴിഞ്ഞു….. തൊറാപ്പികളും …. കൗൺസിലിംഗിലൂടെ ഗീതു പഴയത് പോലെ ആവാൻ തുടങ്ങി…. ഇംപ്രൂവ്മെന്റ് ഉണ്ട് എന്തായാലും ….
അറ്റ്ലീസ്റ്റ് ആഹാരമെങ്കിലും കഴിക്കുന്നുണ്ട് ….
പേടിക്കണ്ടാ കുഴപ്പോന്നുമില്ല, ഫുള്ളി നോർമലാവാൻ സമയമെടുക്കുമെന്നാണ് സൈക്കാട്രിസ്റ്റ് പറഞ്ഞത്….. ഞാൻ എന്തിനും തയ്യാറായിരുന്നു എന്റെ ഗീതുവിന് വേണ്ടി…..
എന്നിരുന്നാലും ചില സമയത്തൊക്കെ അവൾ അഗാതമായി ആലോചിച്ചിരിക്കുകയും ആരുമില്ലാത്തപ്പോൾ പൊട്ടിക്കരയുകയുമൊക്കെ ചെയ്യുമായിരുന്നു…എന്നെ കാണുമ്പോൾ മാത്രം പ്രസന്നവതിയാകും …..
ഒരു മാസം കഴിഞ്ഞു… ഗീതുവിൽ വ്യക്തമായ മാറ്റങ്ങൾ കണ്ട് തുടങ്ങി …വളരെ നോർമലായി അവൾ പെരുമാറി തുടങ്ങി …. തെറാപ്പികളെല്ലാം ഫലം കണ്ടതായി എനിക്ക് മനസിലായി…. സങ്കടങ്ങളെല്ലാം പതുക്കെ പതുക്കെ മറക്കാൻ തുടങ്ങിയിരിക്കുന്നു… തെറിപ്പി ഗീതൂനെ മാത്രമല്ല എനിക്കും വലിയ രീതിയിൽ ഉപകാരപ്പെട്ടു….
തിരികെ ഓഫീസിൽ ഡ്യൂട്ടിയ്ക്ക് കേറേണ്ട സമയമായ പോലെ തോന്നി…. കഴിഞ്ഞ 5 മാസമായ് താൻ ലീവായിരുന്നു……
ഓഫീസിൽ തിരികെ കേറിയ ആദ്യ ദിവസം തന്നെ എനിക്കൊരു സ്വസ്തതയുമില്ലായിരുന്നു…. ഗീതുവിനെ വീട്ടിൽ തനിച്ചാക്കിയാണ് വന്നത് …. അവൾ എന്തെങ്കിലും കടും കൈ ചെയ്യുമോ എന്നായിരുന്നു എന്റെ പേടി….. ശ്രദ്ധയോടെ ഒരു ജോലീം ചെയ്യാനാവാതെ വന്നപ്പൊ അവളെ ഞാൻ ഫോണിൽ വിളിച്ചു…..
ഹലോ ഗീതു…….
ഹലോ ….
മോൾ എന്ത് ചെയ്യുവാ ………
ഏഹ് ഈ മനുഷ്യനിതെന്തുവാ…
അവളുടെ ശബ്ദം കേട്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്….