ഗീതാഗോവിന്ദം [കാളിയൻ]

Posted by

മാർക്കറ്റ് തുറന്ന് ബ്ലൂബെറി മുതൽ സ്ട്രാബെറി വരെ എല്ലാ ബെറിയും വാങ്ങി ഫ്രിഡ്ജിൽ സ്റ്റോക്ക് ചെയ്തു….. എന്നാലും എന്റെ അല്ലേ കുരുപ്പ് അവൾ വീട്ടിലില്ലാത്ത തേ പറയൂ ….ചിലപ്പോഴൊക്കെ നാട്ടിൽ പോലുമില്ലാത്ത സാധനങ്ങൾ …. ഒരിക്കെ പറയ്യാ അവർക്ക് ഒരാന കുട്ടീനെ കിട്ടീരുന്നേൽ കൊള്ളാരുന്നെന്ന്
” എന്തിനാ പൊരിച്ച് തിന്നാനാ …..” എനിക്ക് ദേഷ്യോം വാത്സല്യോം ഒരുമിച്ച് വന്ന അപൂർവ്വ നിമിഷം…
“ഇല്ലാ .ചുമ്മ അതിന്റെ ചെവിൽ പിടിച്ച് കളിക്കാനാ….” പെണ്ണ് ചിണുങ്ങി കൊണ്ട് പറയണതാണ്….. വട്ട് പെണ്ണ് ……… ആനന്ദത്താൽ നമ്മളന്ധരായ സമയങ്ങളായിരുന്നു അതൊക്കെ…….

.പക്ഷെ ആ സന്തോഷങ്ങൾക്കൊക്കെ അഞ്ച് മാസത്തെ കാലാവധിയെ ഉണ്ടായിരുന്നുള്ളൂ….. അഞ്ചാം മാസം പതിവ് ചെക്കപ്പിനു പോയപ്പോഴാണ് അത് സംഭവിച്ചത് …..സ്കാനിംഗ് റിപ്പോർട്ട് വന്നപ്പോൾ ഡോക്ടർ എന്നെ മാത്രം വിളിച്ചു…
.
“ക്ഷമിക്കണം മി.ഗോവിന്ദ് നമ്മുക്കിവിട ഒരു കോംപ്ലിക്കേഷനുണ്ട് …..”

” ഡോക്ടർ …… ?…”

“അതെ ഇത് മുന്നോട്ട് കൊണ്ട് പോയാൽ നമ്മുക്ക് ഒരാളുടെ ജീവനേ രക്ഷിക്കാനാകൂ…. അതിപ്പോൾ കുട്ടി ആണ് സർവൈവ് ചെയ്യുന്നതെങ്കിൽ ആ കുട്ടിയ്ക്ക് ഒരു പാട് ഡിഫക്ട്സ് കാണും…. ചിലപ്പോൾ ജന്മനാ പക്ഷാഘാതം പിടിപ്പെട്ട കുഞ്ഞ് അല്ലെങ്കിൽ മാനസിക ശാരീരിക വളർച്ച മുരടിച്ചത് … അങ്ങനെ നീളുന്നു… അതുകൊണ്ട് എന്റെ നിർദ്ദേശം നിങ്ങൾ ഇത് അബോർട്ട് ചെയ്യണമെന്നാണ് ….. ബാക്കി ഒക്കെ നിങ്ങളുടെ തീരുമാനം …..
തിളച്ച എണ്ണയിലേക്ക് വീണത് പോലെ തോന്നിയെനിക്ക് ….

“ഡോക്ടർ ഇതു ഞാൻ അവളോട് എ…….. എ ങ്ങനെ പ… റ.. യും….. ”

” മി.ഗോവിന്ദ് നിങ്ങൾ ഇപ്പോഴും ചെറുപ്പമാണ് നിങ്ങൾക്കിനിയും സമയമുണ്ട് …. ഗീതുവിന്റെ ജീവൻ പണയപ്പെടുത്തി ആ കുഞ്ഞിനെ നമ്മൾ ഈ ലോകത്തെത്തിച്ചാലും ആ കുഞ്ഞിന് എന്താണ് കിട്ടുക… കിടക്കയിൽ ആജീവനാന്തക്കാലം കഴിയാനോ ?, അല്ലെങ്കിൽ മാനസിക ശാരീരിക ആരോഗ്യമില്ലാതെ പരിഹാസവും കുറ്റപ്പെടുത്തലും ഏറ്റുവാങ്ങാനോ?  പ്രത്യേകിച്ച് ഇന്നത്തെ സമൂഹത്തിൽ അങ്ങനെ ഒരു കുട്ടി സർവൈവ് ചെയ്യാൻ ഒരു പാട് ബുദ്ധിമുട്ടും…. നരകിക്കും …. എല്ലാമറിഞ്ഞ് വച്ചിട്ട് നമ്മളതിനെ ഈ ലോകത്തേയ്ക്ക് കൊണ്ട് വരുന്നത് ക്രൂരത അല്ലേ ഗോവിന്ദ് …… ഇല്ല… നിങ്ങളുടെ തീരുമാനമാണ് …….”
എല്ലാം തകർന്നവനായാണ് ഞാൻ ഡോക്ടറുടെ റൂമിൽ നിന്നുമിറങ്ങിയത്….. മുമ്പിൽ ഗീതു നിറപുഞ്ചിരിയോടെ നിൽപ്പുണ്ട് ….
“ഡോക്ടർ എന്തു പറഞ്ഞ് ഗോവിന്ദേട്ടാ….. ”

എന്റെ മറുപടി കാക്കാതെ അവൾ വീണ്ടുമെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു…..

” ഗോവിന്ദേട്ടാ അതേ ഞാൻ വരുന്ന വഴിലേ….. മറ്റ വലിയ കടയൊണ്ടല്ലൊ കഴിഞ്ഞ വട്ടമെനിക്ക് ബ്രായെടുത്ത അവിടെ , അവിടെ ണ്ടൊണ്ടല്ലോ ഞാൻ സൂപ്പറൊരു കുട്ടി ഫ്രോക്ക് കണ്ട്  ….തിരിച്ച് പോവുമ്പം നമ്മുക്കത് വാങ്ങണം ….. സൂപ്പറാ കൊറെ പൂവൊക്കെ വച്ച് ……”

ഭൂമി പിളർന്ന് പാതാളത്തിലേയ്ക്ക് പോയൽ മതിയെന്ന് തോന്നി എനിക്ക്….

Leave a Reply

Your email address will not be published. Required fields are marked *