ചിരിയുടെ ശബ്ദം മാത്രം മതിയായിരുന്നു…. നടുറോഡിൽ ഞാൻ എല്ലാം മറന്ന് നിന്ന നിമിഷം അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ നമ്മുക്കൊരു കുഞ്ഞ് ……. സിമ്മൺസിന്റെ വിക്കറ്റെടുത്ത ശ്രീശാന്തിനെ പോലെ ഭ്രാന്തമായി ആഘോഷിക്കണമെന്നെനിക്കു മുണ്ടായിരുന്നു…..പക്ഷെ.. …………
” ടാ മൈരേ എടുത്തോണ്ട് പോട വണ്ടി…….” മുന്നിലൂടെ ചീറിപ്പാഞ്ഞ ബൈക്കിലെ ചെറുപ്പക്കാരന്റെ ശബ്ദം കേട്ടാണ് സ്ഥലകാല ബോധം വന്നത്….
“കൺഗ്രാസുലേഷൻസ് മക്കളേ ….” എന്റെ വായിൽ വന്നത് അതാണ് ….
എവിടുന്നെട ഇവനൊക്കെ എന്ന് പറഞ്ഞ് ഒരമ്മാവൻ സൈഡിലുടെ ഓവർ ടേക്ക് ചെയ്ത് പോയി…..ഒരായിരം വാഹനങ്ങളുടെ ഹോണടി ശബ്ദം എന്റെ പുറകിൽ നിന്നും കേട്ടു…. ഏതോ ദിവ്യ സംഗീതം പോലെ…..
വീട്ടിൽ ഞാനെത്തിയത് തൊട്ടിലിൽ സവാളയും പഞ്ചസാരയുമിട്ടായിരുന്നു…. അവൾ പറഞ്ഞതൊന്നു വിടാതെ വാങ്ങി…..എന്റെ വണ്ടിയുടെ ശബ്ദം കേട്ടതും വീടിനുള്ളിൽ നിന്ന് ഓടി വരുന്ന എന്റെ ഗീതുവിനെയാണ് ഞാൻ കണ്ടത്…. പണ്ട് അച്ഛൻ ജോലി കഴിഞ്ഞെത്തുമ്പോ നമ്മൾ ഓടി ചെല്ലു പോലെ …. ബൈക്ക് സ്റ്റാഡ് പോലുമിടാതെ ഞാൻ ഓടി ചെന്ന് അവളെ കെട്ടിപ്പിടിച്ചു…. എടുത്ത് പൊക്കി…. മുഖത്ത് തിരുതെരെ ഉമ്മകൾ വച്ചു…. ആനന്ദത്താൽ അവളുടെ കണ്ണ് നിറഞ്ഞിരുന്നു…..
അന്ന് മുതൽ ഞങ്ങളുടെ വീട്ടിൽ ഉത്സവമായിരുന്നു… വാർത്ത അറിഞ്ഞ് വീട്ടിൽ നിന്ന് അമ്മയും അച്ഛനുമൊക്കെ വന്നിരുന്നു… അവളുടെയും…
അവളെ ഉണ്ണാന്യം ഊട്ടാനും ഉറക്കാനുമൊക്കെ അവർ മത്സരമായിരുന്നു…….. പെണ്ണിനാണേൽ ഒടുക്കത്തെ വിശപ്പും … കഴിച്ച് കഴിച്ച് അവൾ ആകെ മാറി ….. പ്രസവ സമയത്ത് സ്ത്രീകൾ തടി വയ്ക്കുമെന്ന് കേട്ടിട്ടുണ്ട് പക്ഷെ ഗീതുവിലെ മാറ്റം കണ്ട് ഞാൻ ശരിക്കും അന്തംവിട്ടു…..അവളെ അങ്ങ് കൊണ്ട് പോവാൻ നോക്കിയെങ്കിലും ഞാൻ സമ്മതിച്ചില്ല…അവളെ തലോലിച്ച് മതിയായിരുന്നില്ല… എനിക്ക് ….. അവസാനം അവളുടെ അമ്മ അവളെ ശ്രുശൂഷിക്കാനു മറ്റുമൊക്കെ ഇവിടെ താമസിക്കാൻ തീരുമാനിച്ചു…. സിനിമേലൊക്കെ കാണുമ്പോലുള്ള കുസൃതികൾ ഗീതു എന്നിലും പരീക്ഷിക്കാതിരുന്നില്ല…. പച്ചമാങ്ങയും മസാല ദോശയ്ക്കുമൊക്കെ രാത്രി അലാറം വച്ച് എണീപ്പിച്ച് എന്നെ വിടാറുണ്ടായിരുന്നു….എന്തിനാ ഈ ക്രൂരത എന്ന് ചോദിക്കുമ്പോ അവൾ പറയും, സിനിമേലൊക്കെ ഇങ്ങനെ ആണെന്ന് ….. ശരിക്ക് സ്നേഹമുള്ള ഭർത്താവ് ഏതു പാതിരാത്രീലും ഭാര്യക്ക് അവളുടെ ആവശ്യം നിറവേറ്റി കൊടുക്കുമെന്ന് …..
ഒരു ദിവസം രാത്രി 1 മണിക്ക് വിളിച്ചെഴുന്നേൽപ്പിച്ചിട്ട് പറയുവാ ബ്ലൂബെറി വേണമെന്ന് …. ഈ കുരുപ്പ് ഈ സാധനങ്ങളാണോ രാത്രി സ്വപ്നം കണ്ടോണ്ട് കിടക്കുന്നേ…… ഞാനാണേൽ മൾബറിയല്ലാതെ വേറൊരു ബറീം കണ്ടിട്ട് കൂടിയില്ല…. രാത്രി എണീറ്റ് സ്വമിമാരെ പോലെ കുത്തി ഇരുന്നിട്ട് പറയ്യാ ഇതൊക്കെ ഒരു ആചാരമാണെന്ന് ……. നിവൃത്തിയില്ലാതെ ആ രാത്രി ഒരു സൂപ്പർ