ഗീതാഗോവിന്ദം
GeethaGovindam | Author : Kaaliyan | Previous Part
“ഗീതു, ഇങ്ങനെ ഇരുന്നാൽ എങ്ങനാ….നീ ആ ബ്രഡെങ്കിലുമെടുത്ത് കഴിക്ക് മോളേ….. എത്ര നാളാന്ന് വച്ചാ ഇങ്ങനെ …….. ”
തലയണയിൽ മുഖം പൂഴ്ത്തി കമഴ്ന്ന് കിടന്ന ഗീതുവിനോട് വാതിലിനരികിൽ നിന്ന് ഗോവിന്ദ് പറഞ്ഞു….. കേൾക്കില്ലാന്ന് അറിയാമെങ്കിലും ഒരു വിഫലശ്രമം അയാൾ നടത്തി……
ഒരിക്കൽ കൂടി അയാൾ നിർബന്ധിച്ചപ്പോഴാണ് അവൾ മറുപടി പറയാനെങ്കിലും ശ്രമിച്ചത് ….
“എനിക് വേണ്ട ഗോവിന്ദേട്ടാ……..” തലയണയിൽ നിന്നും മുഖമുയർത്താതെ ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു ……..
“അങ്ങനെ പറഞ്ഞാലെങ്ങനാ… അതൊക്കെ കഴിഞ്ഞിട്ടിപ്പൊ മാസങ്ങളായ് …. ഇനിയും നീ അതിനെ പറ്റി ചിന്തിച്ചിരുന്നാൽ …. എല്ലാം താറുമാറാകും …..നീ ഒന്ന് എണീക്ക്……….” കഴിഞ്ഞ കുറച്ച് മാസങ്ങളായ് തങ്ങൾക്കുണ്ടായ പ്രശനങ്ങളുടെ നിരാശയെല്ലാം ഗോവിന്ദന്റെ ആ വാക്കുകളിൽ നിറഞ്ഞ് നിന്നിരുന്നു…..
“എനിക്ക് വേണ്ടെന്ന് പറഞ്ഞില്ലെ ……” തലയിണയിൽ നിന്ന് മുഖമുയർത്തി ഗീതു ചീറി…….
വിളറി വെളുത്ത മുഖവും കണ്ണുകൾക്ക് ചുറ്റുമുള്ള പാടും അവളുടെ ദുഖത്തെയും ഉറക്കമില്ലാത്ത രാത്രികളെയും വരച്ചുകാട്ടി….. ഇപ്പൊ അവളിങ്ങനെയാ .. പെട്ടെന്ന് ദേഷ്യപ്പെടും പെട്ടെന്ന് പൊട്ടിക്കരയും, എന്നാൽ കൂടുതൽ സമയവും അവൾ മൗനി ആയാണ് കാണപ്പെടാറ്….. ഗോവിന്ദ് എന്തെങ്കിലും പറയുമ്പോൾ ഭാവം മാറും……
“നിങ്ങൾക്കു കുഴപ്പമില്ലായിരിക്കും പക്ഷെ എനിക്കങ്ങനെയല്ല….. എന്റെ മോൻ , എന്റെ കുഞ്ചൂസ് …..നിങ്ങളും കൂടിയല്ലേ അതിന് കൂട്ടുനിന്നത്….. നിങ്ങളല്ലെ എന്റെ മനസ്സ് മാറ്റി എന്റെ ജീവന്റെ ജീവനെ കൊന്നത് ….. കൊലപാതകി….. ദ്രോഹീ……എന്നിട്ടിപ്പോൾ എന്നെ ഊട്ടാൻ നടക്കുന്നു….. എനിക്കൊന്നും വേണ്ട ….. താനെടുത്ത് വെട്ടി വിഴിങ്ങിക്കോ…..” ഗീതുവിന്റ് നാവ് നിയന്ത്രണം വിട്ട വാഹനം പോലെ പാഞ്ഞു …..
ഇത്തവണ പരിധി വിട്ടു….. ഗീതുവിന്റെ വാക്കുകൾ കേട്ട ഗോവിന്ദ് ഒരു ഭ്രാന്തനെ പോലെ പാഞ്ഞ് വന്ന് ഗീതു കിടന്നിരുന്ന ബെഡ് വലിച്ച് താഴെയിട്ടു…. പിടഞ്ഞ് വീണ ഗീതുവിനെ ചുരിദാറിന്റെ തുമ്പിൽ പിടിച്ച് വലിച്ച് നിലത്തിട്ടതിന് ശേഷം അവളുടെ കരണത്താഞ്ഞടിച്ചു…….!
അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഇത് ആദ്യത്തെ സംഭവമായിരുന്നു.. ആദ്യമായിട്ടാണ് ഗോവിന്ദ് തന്റെ ഭാര്യയെ അടിക്കുന്നത്…..
ആദ്യമായ് തന്റെ ഭർത്താവിന്റെ മറ്റൊരു മുഖം കണ്ട ഞെട്ടലിലായിരുന്നു ഗീതു….. ഞെട്ടൽ വിട്ടുമാറിയതും അവളുടെ മനോഹരമായ ഉരുണ്ട കവിളുകളിലൂടെ കണ്ണീർ ഭാര ദാരയായി ഒഴുകി …. മനസ്സിൽ നിന്ന് ഭാരം ഒഴുകി പോകുന്ന പോലെ അവൾക്ക് തോന്നി…. വിഷമം കരഞ്ഞു പോലും