അകത്തോട്ടു…
വായിൽ രക്തത്തിന്റെ രുചി അറിഞ്ഞപ്പോഴാ ചുണ്ട് പൊട്ടിയിട്ടുണ്ടെന്നു മനസിലാകുന്നത്….
സങ്കടമൊന്നും വന്നില്ല…
ഇതൊക്കെ ഇതിൽ പറഞ്ഞിട്ടുള്ളതാണെന്ന ചിന്തയാണ് മനസിലോട്ട് വന്നത്…
അകത്തോട്ടു കയറി
കുളിമുറിയുടെ ചുമരിലോട്ട് ചാരിനിന്നുഗൗരി……
കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട്…
അടിക്കണമെന്ന് വിചാരിച്ചതല്ല..
പക്ഷെ അവന്റെ ആ പ്രവർത്തിയിൽ അറിയാതെ കൈ ഓങ്ങിപോയതാണ്…
ചൂണ്ട് പൊട്ടി ചോരയും ഒലിപ്പിച്ചു നിൽക്കുന്ന അവന്റെ ആ മുഖമാലോചിക്കുതോറും വല്ലാത്തൊരു വിങ്ങൽ നെഞ്ചിനുള്ളിൽ…
വേണ്ടായിരുന്നു എന്നൊരു തോന്നൽ…
പക്ഷെ കയ്യീന്ന് പോയി…
ഒന്ന് വേഗം കുളിച്ചുമാറ്റി പുറത്തോട്ട് ഇറങ്ങിയപ്പോൾ അടുക്കളയിൽ നിന്നും ഉച്ചത്തിൽ പാട്ട് കേൾക്കുണ്ട്…
ആള് ബ്ലൂടുത് സ്പീകറിൽ പാട്ടും വച്ചിട്ട് തകർപ്പൻ കുക്കിങ്ങിലാണ്…
എന്തോ അതുകണ്ടപ്പോൾ മനസിന് നേരിയൊരു സമാധാനം….
അലമാരയിൽ നോക്കി മുടി ചീക്കുമ്പോഴാണ് ബെഡിൽ വച്ചിരിക്കുന്ന മുല്ലപ്പൂവിന്റെ കേട്ട് കാണുന്നത്..
ചിരിയും,കരച്ചിലും ഒരുപോലെ വന്നുപോയി….
സന്തോഷിക്കേണ്ട സന്ദർഭങ്ങളാണ് ഇതൊക്കെ..പക്ഷെ പഴയതുപോലെ കഴിയുനില്ല…
മനസ്സിൽ അവന്റെ വാക്കുകൾ അങ്ങനെ ഒരു കടലിലേന്നപോലെ അലയടിച്ചുകൊണ്ടിരിക്കുകയാ…
മുടിയൊക്കെ ഒതുക്കി വച്ചിട്ട് ഒരു നിമിഷം ആ മുല്ലപ്പുവും കയ്യിലെടുത്ത് ഒന്ന് ആഞ്ഞു ശ്വാസം വലിച്ചു വിട്ടു…
മനസിൽ അവനോടുള്ള സകല ദേഷ്യവും ഒരു വെറുപ്പായി മുഖത്തു പ്രതിഫലിക്കാൻ തക്കാവണം മുഖം കൂർപ്പിച്ചു പിടിച്ചു കണ്ണാടി നോക്കി. പക്ഷെ എത്ര ശ്രമിച്ചിട്ടും ദേഷ്യത്തിന്റെ അപ്പുറത്തോട്ട് ഒരു വെറുപ്പ് കൊണ്ടുവരാൻ മനസിന് കഴിയുനില്ല എന്നത് ഒരു നിസാംഗതയോടെ ആലോചിച്ചവൾ.
അതും പിടിച്ചു അടുക്കളയിലോട്ട് പാഞ്ഞു ചെന്നപ്പോൾ ആളെ അവിടെയൊന്നും കാണാനില്ല…
ഒരു ചട്ടിയിൽ ചിക്കൻ വരട്ടി വച്ചിട്ടുണ്ട്,
ഫ്രെപാനിൽ ഫ്‌ളൈയിം പറ്റെ കുറച്ചുവച്ചിട്ട് ചിക്കൻ ചെറിയ ചില്ലി കഷ്ണങ്ങളക്കി മസാലയൊക്കെ തേച്ചു ഫ്രൈയാക്കാൻ ഇട്ടിട്ടുണ്ട്….
“പാരിരുൾ വീഴുമീ നാലുകെട്ടിൽ…
നിന്റെ പാദങ്ങൾ തോട്ടപ്പോൾ പൗര്ണമിയായി…”
ചായപ്പിന്റെ സൈഡിൽനിന്നും ആൾടെ പാട്ട് കേൾക്കുന്നുണ്ട്…
മെല്ലെ പതുങ്ങി ചുമരിന്റെ മാറാപിടിച്ചു പോയി നോക്കി…
അടുക്കി വച്ച വേണ്ണൂറിൻ ചക്കിന്മേൽ കയറി ഇരിക്കുകയാണ് ആള്…
പണ്ടേപ്പോഴോ കാലുമുറിഞ്ഞു ചായിപ്പിൽ കൊണ്ടിട്ടാ ആ പ്ലാസ്റ്റിക്കിന്റെ ഡെയിനിങ് ടേബിലും മുന്നിലോട്ട് വച്ചിട്ടുണ്ട്..
അതിന്റെ മോളിലായി മദ്യത്തിന്റെ ചെറിയൊരു കുപ്പിയും, അടുത്തുതന്നെ ഒരു കുഞ്ഞു ഡവാറായിലായി കുറച്ചു ചിക്കൻ ഫ്രൈ ചെയ്തതും വച്ചിട്ടുണ്ട്…