പാരുവമ്മയുടെ വീട്ടില്ലാരും കിടന്നിട്ടില്ലെന്നു തോന്നുന്നു….
അടുക്കളപ്പുറത്തു ലൈറ്റ് കത്തി കാണുന്നുണ്ട്….
പുറത്തു കിടക്കുന്ന ചവിട്ടി വലിച്ചു അകത്തോട്ടു കയറ്റി ഇട്ടിട്ട് വാതിൽ വലിചടച്ചു.
റൂമിലോട്ട് കയറി മൊബൈൽ ചാർജിനിട്ടുതിരിഞ്ഞു ബെഡിലോട്ട് നോക്കിയപ്പോൾ അമ്മ കിടക്കാൻ പോകുന്നതിനു മുൻപ് വന്നിട്ട് ബെഡൊക്കെ നന്നായി കുടഞ്ഞു വിരിച്ചിട്ടുണ്ട്….
മേശയിലോട്ട് ഒന്ന് ചാഞ്ഞിരുന്നു കഴിഞ്ഞ ഇയാറിലെ ബാങ്കിലെ ഇന്റർൽ ഓഡിറ്റിംഗ് റിപ്പോർട്ടിന്റെ ഫയലെടുത്ത് ബാഗിലോട്ട് വച്ചിട്ട് ബാഗെടുത്തു മേശയിൽ നിന്ന് വീഴാതെ കുറച്ചു പിറകിലോട്ട് നീക്കി വച്ചു.
“കനക മുന്തിരിക്കൾ മണികൾക്കൊർക്കുമൊരു പുലരിയിൽ ഒരു കുരുന്നു ചെറു ചിറകുമായ് വരിക ശലഭമേ….”
ഇതരപ്പോ ഈന്നേരത്തു വിളിക്കുന്നത്…
എപ്പോഴോ മനസ്സിൽ കയറിക്കൂടിയ പാട്ടാണ്…
പിന്നെ എന്തോ ഒരു തോന്നലിൽ അത് റിങ്ടോൺ ആയി സെറ്റചെയ്തു വച്ചു…
ട്രൂകോളറിൽ മാധവൻ സാർ എന്ന് എഴുത്തികാണിക്കുന്നുണ്ട്….
പടച്ചോനെ ഈ ചെങ്ങായി എന്തിനാണിപ്പോ വിളിക്കുന്നത്….
കാണുബോൾ കാണുമ്പോൾ ഉപദേശിക്കുന്നത് പോരാഞ്ഞിട്ട് നട്ടപാതിരക്ക് ഫോൺ വിളിച്ചു ഉപദേശികാനാകുമോ..
മൈര് എന്ത് പണ്ടാരണാവോ..
ആ എന്തായാലും എടുത്ത് നോകാം..
ഹലോ…
ഞാൻ ഞാൻ…
മാധവൻ മാഷാണ്…
ഇത് ഉണ്ണിക്കുട്ടനല്ലേ….
ആ..
അതെ മാഷേ…
ഉണ്ണി തിരക്കിലാണോ…
ആൾക്ക് സംസാരിക്കാൻ എന്തോ ഒരു വിമിഷ്ടം ഉള്ളപ്പോലെ…
ഹേയ് എന്തുട്ടാ തിരക്ക് മാഷേ…
ദേ..
ഇപ്പൊ ഭക്ഷണം കഴിച്ചിട്ട് കിടക്കാൻ നിൽക്കുകയാണ്…
മാഷ് പറഞ്ഞോളൂ…
അത്.. അത് എന്താണെന്നു വച്ചാൽ മോനെ…
എനിക്കൊന്നു കാണാമായിരുന്നു നിന്നെ…
നേരിട്ട് സംസാരിക്കുന്നതാണ് അതിന്റെ ശരിയെന്നു തോന്നുന്നത്..
നാളെ ഒന്ന് കാണാൻ പറ്റുമോ ഇയാളെ…
നാളെ ബാങ്കുള്ള ദിവസമാണ് മാഷേ…
പറയുന്നതിനൊപ്പം പതിയെ
ബെഡിൽനിന്നും എഴുനേറ്റു.അഴിഞ്ഞ മുണ്ടോന്നു മുറുക്കിയുടുത്തു…
കിഴക്ക് ഭാഗത്തോട്ടുള്ള ജനലു തുറന്നിട്ട് ഫോൺ ഒന്നൂടെ ശരിയാക്കി പിടിച്ചു….
തുറന്നിട്ട ജനാവാതിലിലൂടെ അകത്തോട്ടു കുറച്ചു ശക്തിയോ ടെത്തന്നെ മഴചാറൽ അകത്തോട്ടു കയറുന്നുണ്ട്…
വേനൽ മഴ തകർത്തു പെയ്യുകയാണ്. വീശിയടിക്കുന്ന കാറ്റിൽ തെക്കേ അതിരിക്കൽ നിൽക്കണ മുവാണ്ടൻ മാവിന്റെ കൊമ്പുകൾ ആടിയുലയുന്നുണ്ട്….
ഒരു വേനലിന്റെ പരിഭവം തീർക്കാൻ ഭൂമിയെ ആഞ്ഞു പുണരുന്ന മണ്ണിൽനിന്ന് പുതുമഴയുടെ ഗന്ധനത്തിനൊപ്പം കാവിലെ ഇലഞ്ഞി പൂത്ത മണം മൂർദ്ദവിലോട്ട് തുളഞ്ഞു കയറുന്നുണ്ട്.