അതിനപ്പുറം അവനാഗ്രഹിച്ചതുപോലെ…
അവന്റെ സ്നേഹം എല്ലാരീതിയിലും പങ്കു വൈകുന്ന ഒരുവളായി മാറാൻ കഴിയുമോ തനിക്കു.
കഴിയണം..
കഴിഞ്ഞേ പറ്റു തനിക്കു..
കാലത്തിന്റെ യാത്രയിൽ അവനിലെ തീരുമാനങ്ങൾക്ക് മാറ്റം വരുമെന്നറിയിയല്ല….
അതെന്തായാലും ഉൾകൊള്ളാൻ എനിക്ക് കഴിയും….
കാരണം ഞാനവന്റെ അമ്മക്കൂടെയാണ്…
ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ…
ദിവസങ്ങൾ ഓരോന്നായി പിന്നിടുമ്പോഴും എടുത്ത തീരുമാനത്തിൽ മാറ്റമൊന്നുമില്ലാത്തവണ്ണമാണ് ആൾടെ പ്രവർത്തികളെല്ലാം….ഗായത്രി…
ഗായത്രികുട്ടി എന്ന് പറഞ്ഞു വീട്ടിലെത്തിയാൽ പിറകീന്നു മാറില്ല ആള്…
ഒന്നവിടെ നിന്നെ….
നാളെ എന്തേലും പരിപാടിയുണ്ടോ നിനക്ക്…
ഇനി എന്ത് പരിപ്പാടി ഉണ്ടടേലും എന്റെ ഗായത്രികുട്ടി പറഞ്ഞാൽ അതൊക്കെ ഈ ഇച്ചായൻ മാറ്റിവയ്ക്കില്ലേ…
ആ മീശയും പിരിച്ചു പറയുന്ന വർത്താനം കേട്ടിട്ട് വരുന്ന ചിരിയെ മറച്ചു പിടിച്ചു…
എന്നാലെ നാളെ എവിടേക്കും പോകേണ്ട…
സ്കൂളിലെ നാൻസി ടീച്ചറിന്റെ കുട്ടിയുടെ ബർത്ഡേയാണ്…
ഞാൻ നിന്നെയും കൂട്ടി വരാമെന്നാണ് പറഞ്ഞത്…
പോയിട്ട് പെട്ടെന്ന് വരാം…
ഓ ആയിക്കോട്ടെ പൊന്നുന്ന് പറഞ്ഞു കവിളിൽ ഒരു നുള്ളും നുള്ളി പോകുന്ന അവന്റെ മുഖത്തു തെളിഞ്ഞു കാണുന്ന ആ സന്തോഷം കാണുമ്പോ ഒരു അമ്മയെന്നതിൽ കവിഞ്ഞു സ്വയം മാറാൻ ശ്രമിക്കുന്ന തന്റെ മനസ്സിലൊരു നേർത്ത തണുപ്പ് പരക്കുന്നതറിഞ്ഞു അവൾ….
സ്നേഹം കൊണ്ടു മാറ്റാൻ കഴിയാത്തതെന്താണ് ഈ മനുഷ്യർക്കിടയിലുള്ളത്.
മഴയ്ക്ക് ഒരു ശമനവുമില്ല…
ക്ലാസ്സ്‌കഴിഞ്ഞു
വീട്ടിലോട്ട് കയറിയപ്പോൾ തന്നെ ആള് ഹാളിൽ ടീവിയും കണ്ടു ഇരിക്കുനുണ്ട്…
കുളിമുറിയിൽ കയറി ഒന്ന് മേല് കഴുക്കി…
തല നനയ്ക്കേണ്ടയെന്നു വിചാരിച്ചു.ഒന്നാമത് ഒടുക്കത്തെ തണുപ്പാണ്..
റൂമിലോട്ട് കയറിയപ്പോഴാണ് കട്ടിലിൽ ഒരു കവർ കിടക്കുന്നത് കണ്ടത്.
പൊട്ടിച്ചു നോക്കിയപ്പോൽ നല്ല ഡിസൈനിൽ ഉള്ളൊരു ചുരിദാറാണ്…
അധികം വർക്ക് ഒന്നുമില്ലാതെ സിമ്പിൾ ആയൊരു ചുരിദാർ..
അപ്പോഴാണ് നിലത്തു വീണുകിടക്കുന്ന കുറിപ്പ് ശ്രദ്ധയിൽ പെട്ടത്…
അമ്മ പ്ലീസ്…
എന്റെ ചക്കരയല്ലേ..