എന്റെ ഗൗരിയുടെ ചിരി….
ഞാൻ ആ കുഞ്ഞിനെ ചേർത്ത് പിടിച്ച് തലയിൽ നിറുത്താതെ ചുംബിച്ചു..
എന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ അവളുടെ മുടി ഇഴകളിലേക്ക് വീണ് ഇറങ്ങി..ജെസ്സ് വന്ന് ഞങ്ങളെ വട്ടം കെട്ടി പിടിച്ചു, അവളും കരയുകയാണ്…. അവൾ എന്തിനായിരിക്കും കരയുന്നത്? ഞാൻ കരയുന്ന കണ്ടിട്ടാണോ? അല്ലെങ്കിൽ എന്നെ ജീവന് തുല്യം സ്നേഹിച്ച, അവൾ ഒരിക്കലും കണ്ടിട്ടില്ലാത്ത, ഭാഷ പോലും അറിയാത്ത ഗൗരിയിൽ അവൾക്കു അവളെ തന്നെ കാണാൻ കഴിയുന്നുണ്ടോ?
എത്ര നേരം ഞങ്ങൾ അങ്ങനെ നിന്നു എന്ന് ഓർമയില്ല..
തുറന്നിട്ട ജനാല്ലയിലൂടെ ഒരു മന്ദമാരുതന് ഞങ്ങളെ വന്ന് പുണർന്നു, അത് ഗൗരിയാണോ? ആകാം, എവിടെ ഇരുന്നോ അവൾ ഇതെല്ലാം കാണുന്നുണ്ടാവാം….
ഞാൻ സ്റ്റെപ് ഇറങ്ങി താഴെ ചെന്നു പുറകെ ജെസ്സ് ഡോളിയെ എടുത്ത് കൊണ്ട് പുറകെ വന്നു, എല്ലാവരും എന്റെ കലങ്ങിയ കണ്ണിൽ നോക്കി നിൽക്കുന്നു….. അവരുടെ മിഴികളും ഈറൻ അണിഞ്ഞിട്ടുണ്ട്.
ചുമരിൽ ഇരിക്കുന്ന ഗൗരിയുടെ ചിത്രം ഞാൻ കണ്ടു… അവൾ ചിരിക്കുകയാണ്, അവൾ ഫോട്ടോയിൽ എന്ക്കിലും ചിരിക്കട്ടെ…. ജീവിതത്തിൽ ഒരു പാട് കരഞ്ഞവൾ ആണ്.
*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*-*
ഞാൻ എന്റെ കഥയിലെ വില്ലനോട് ചോദിച്ചു..
‘നിന്നെ എന്തുകൊണ്ടാണ് ആളുകൾ വിധി എന്ന് വിളിക്കുന്നത്? ‘
അവൻ ഒരു ഹാസ്യ ഭാവത്തിൽ പറഞ്ഞു..
‘മനുഷ്യന് തടയാനും തോൽപിക്കാനും പറ്റാത്ത എന്നെ അവർ വേറെന്തു വിളിക്കാൻ ആണ് ‘.
ഗൗരിനാദം 10 പാർട്സ് ആണ് പറഞ്ഞത്, ക്ലൈമാക്സ് ഒഴിച്ച് ബാക്കി എല്ലാ പാർട്സും ഞാൻ എഴുതിയതും ആണ്…. പക്ഷെ വീട്ടിൽ മീൻ വളർത്തുന്ന കുളത്തിന്റെ വക്കത്തു ഇരുന്ന് ഫോണിൽ സംസാരിക്കുമ്പോൾ ഫോൺ വെള്ളത്തിൽ പോയി….
ഒരു 8 അടി താഴ്ചയിൽ വെള്ളം ഉള്ള കുളത്തിൽ കയറിൽ പിടിച്ചു ഇറങ്ങി തപ്പി എടുത്തപ്പോഴേക്കും ഫോണിന്റെ പണി തീർനാരുന്നു…
ആദ്യ 2 പാർട്സ് സബ്‌മിറ്റ് ചെയ്തു കഴിഞ്ഞ് ഇങ്ങനെ വന്നപ്പോൾ, വീണ്ടും പുതിയ ഫോണിൽ പാർട്ട് 3 മുതൽ എഴുതേണ്ടി വന്നു… ഒരിക്കൽ എഴുതിയത് തന്നെ വീണ്ടും എഴുതിയപ്പോൾ മനസ്സ് മടുത്തു, സ്പീഡ് കൂടി പോയി, അങ്ങനെ കഥയുടെ നീളം കുറഞ്ഞു..
എല്ലാവരും പൊറുക്കണം.