ഗൗരീനാദം 8
Gaurinadam Part 8 | Author : Anali | Previous Part
3 മണിയായപ്പോൾ ഞാൻ ഉണർന്നു. ഈവെനിംഗ് സ്വിഫ്റ്റ് ആണ് എന്നും 5 മണിക്ക് ഓഫീസിൽ കേറിയാൽ മതി, വീട്ടിൽ നിന്ന് 2 ബ്ലോക്ക് നടന്നാൽ ഓഫീസ് എത്തും. ഓഫീസിൽ ചെന്നാലും വല്യ ജോലി ഒന്നും ഇല്ലാ മെയിൻ അക്കൗണ്ടന്റ് ആണ്, സഹായത്തിനു വേറെ രണ്ട് അസിസ്റ്റന്റ് മാരുണ്ട്
… അത്യാവശ്യം കണക്കു എക്കെ നോക്കി 8 മണിയാകുമ്പോൾ തീരും, പിന്നെ ചെറുതായി ഒന്ന് മയങ്ങി പൊങ്ങുമ്പോൾ സമയം 11 മണി ആകും… എല്ലാരേം ഒന്ന് തല കാണിച്ച് 12 ആകുമ്പോൾ അവിടെ നിന്ന് ഇറങ്ങും, നേരെ ജിമ്മിൽ പോയി 2 മണി വരെ വർക്ഔട് ചെയ്തു അവിടെ തന്നെ കൂട്ടുകാരുടെ കൂടെ രാത്രി 2 ബിയർ എക്കെ അടിച്ച് അങ്ങ് കൂടും, നേരം വെളുക്കുമ്പോൾ തിരിച്ചു വീട്ടിൽ വന്ന് കേറി കിടക്കും.
ജർമനിയിൽ ഞാൻ എത്തിയിട്ടു ഇന്ന് മൂന്ന് വർഷവും 7 മാസവും കഴിഞ്ഞു…
ആദ്യ കുറേ നാളുകൾ തികച്ചും ഒറ്റപെടലിന്റേം വേദനയുടേം നാളുകൾ ആയിരുന്നു…
ഉറക്കവും വിശപ്പും ഇല്ലാത്ത ദിനങ്ങൾ …
കണ്ണടച്ചാൽ എല്ലാം ഗൗരിയും പിന്നെ കൊറേ ചോദ്യ ചിഹ്നകളും ആയിരുന്നു..
പതിയെ പതിയെ ഞാൻ എന്നെ തന്നെ ഉപദ്രവിച്ചു അതിൽ നിന്നും ഒരു ആനന്ദം കണ്ടെത്താൻ തുടങ്ങി…ഇങ്ങനെ പോയാൽ മനസ്സ് കൈ വിട്ടു പോകും എന്ന് മനസ്സിലാക്കിയ ഞാൻ ഒരു മനോ രോഗ വിദക്തനെ കാണാൻ തീരുമാനിച്ചു.
അങ്ങനെ പുതിയതായി ഞങ്ങളുടെ ഫ്ലാറ്റിനു അടുത്ത് ‘കൗൺസലിങ് ‘ എന്നൊരു ബോർഡ് കണ്ടപ്പോൾ ഞാൻ അവിടെ കേറി…
ഡോർ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ കിടക്കയിൽ നിന്ന് എണിറ്റു ട്രാക്ക് പാന്റ് മുറുക്കി കെട്ടി ഹാളിലോട്ടു നടന്നു.
ജെസ്സ് ആണ്, കൈയിൽ എന്തോ കവർ, ഹാൻഡ് ബാഗ്, തോളിൽ കാഗരൂ കുഞ്ഞിനെ തൂക്കി ഇട്ടേക്കുന്ന പോലെ ഒരു ചൈൽഡ് ക്യാരിറിൽ ജോർദാൻ കിടക്കുന്നു…
ഞാൻ ചെന്ന് ജോർദനെ എടുത്ത് കതകു തുറന്നു പിടിച്ചു കൊടുത്തു..
ജെസ്സ് അകത്തു കേറി മേശയിൽ ഒരു കവർ വെച്ച് പറഞ്ഞു
‘ you woke up early today? , I bought snacks…. do you want me to cook something ‘ ( ഇന്ന് നേരത്തെ എഴുന്നേറ്റല്ലോ? ഞാൻ സ്നാക്ക്സ് കൊണ്ടുവന്നിട്ടുണ്ട്… എന്തെങ്കിലും ഉണ്ടാക്കി തരണോ )
‘Naah snack’s fine, ‘ ( വേണ്ട.. സ്നാക്സ് മതി ) ഞാൻ ജോർദന്റെ നെറ്റിയിൽ ചുണ്ട് അമർത്തി പറഞ്ഞു.
ജെസ്സ് ഒരു ടർക്കി എടുത്ത് വാഷ് റൂമിൽ കേറിയപ്പോൾ ഞാൻ ജോർദനെ എടുത്ത് കൊണ്ട് മേശയുടെ അടുത്ത് ചെന്നു. അവിടെ ഇരുന്ന ഒരു ചെറിയ കോട്ടൺ തുണി എടുത്ത് അവന്റെ മുഖം തുടച്ചു. ചെക്കന്റെ വായിൽ നിന്ന് എപ്പോഴും തുപ്പൽ ഒലിച്ചു കൊണ്ടിരിക്കും, ഏതു പ്രായത്തിൽ ആണാവോ ഇത് മാറുന്നെ… ജെസ്സ് പറയുന്നത് ഒരു വയസ്സ് കഴിയുമ്പോൾ മാറും എന്നാണ്.
അപ്പോൾ ഞാൻ പറഞ്ഞു വന്നത് ‘കൗൺസലിങ് ‘ എന്നൊരു ബോർഡ് കണ്ടപ്പോൾ ഞാൻ അവിടെ കേറി…
‘ ജെസ്സിക്ക അൽവെസ് ‘എന്ന് ആ ജർമ്മൻ പെൺകുട്ടി സ്വയം പരിചയപെടുത്തി.
ഞാൻ എൻറെ പ്രശ്നങ്ങളും, ജീവിതത്തിൽ നടന്നതും എല്ലാം പറഞ്ഞപ്പോൾ ജെസ്സിക്ക അൽവെസിന്റെ കിളി പോയി.
പഠിച്ചു ഇറങ്ങി ഒരു മാസം മാത്രമായ അവൾക്ക് ഞാൻ ഒരു എമണ്ടൻ രോഗി ആയിരുന്നു…