ഗൗരീനാദം 7 [അണലി]

Posted by

ഞങ്ങളുടെ മിഴികൾ മത്സരിച്ചു ഒഴുക്കി..
എത്ര നേരം അങ്ങനെ നിന്നു എന്ന് ഓർമയില്ല..
എൻറെ ഫോൺ ശബ്തിച്ചു…
ഞാൻ ജനയെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ കാൾ എടുത്തു..
‘കുഞ്ഞേ.. ഉണ്ണി ആണേ ‘
‘ഹലോ.. പറഞ്ഞോ ഉണ്ണി ചേട്ടാ ‘
‘ഇവിടെ കൊറേ പേര് വന്ന് നിങ്ങൾ താമസിക്കുന്ന സ്ഥലം ചോദിച്ചു ‘
‘എന്നിട്ട് ‘
‘എന്തോ പന്തികേടുണ്ട്, നിങ്ങൾ അവിടെ നിന്ന് പെട്ടന്ന് മാറിക്കോ ‘
ജെന എന്നെ നോക്കി, അവളുടെ കണ്ണിൽ ഭയം ഉണ്ടെന്നു എനിക്ക് അറിയാം..
ഞങ്ങൾ പെട്ടന്ന് തന്നെ വീട് പൂട്ടി ഇറങ്ങി..
താക്കോൽ വീടിന്റെ കയറ്റു പായുടെ അടിയിൽ ഇട്ടു മുന്നോട്ട് നടന്നു…
മഴ നല്ലപോലെ പെയ്യുന്നുണ്ട്, നേരം ഇരുട്ടി..
ഞാൻ ജനയുടെ തോളിൽ കൈ ഇട്ടു ഞങ്ങൾ മുന്നോട്ട് നീങ്ങി..
ബസ്സ് നോക്കി നടന്നപ്പോൾ എൻറെ മുന്നിൽ കൊറേ മോഹങ്ങളും, എൻറെ ജനയോടു ഒത്തുള്ള ജീവിതവും മാത്രമേ ഉണ്ടാരുന്നുള്ളു..
ഞങ്ങളുടെ എതിര് വന്ന് നിന്ന ഒരു വണ്ടിയുടെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം ഞങ്ങളുടെ കണ്ണിൽ തുളഞ്ഞു കേറി, അതിൽ നിന്നു നാല് തടിയന്മാർ ചാടി ഇറങ്ങി…. തിരിഞ്ഞു ഓടാൻ നോക്കി എങ്കിലും, ഞങ്ങളുടെ മുന്നിൽ ഒരു പജെറോ വന്ന് നിന്നു.
അത് ആരുടെ വണ്ടി ആണെന്ന് എനിക്ക് അറിയാരുന്നു…
പക്ഷെ ഒരു ആശ്വാസം തന്നുകൊണ്ട് അതിന്റെ മുന്നിൽ നിന്ന് ഇറങ്ങിയത് സിയാസ് ആണ്.
പക്ഷെ ആ ആശ്വാസം എല്ലാം പുറകിൽ നിന്ന് ഇറങ്ങിയ ആളെ കണ്ടപ്പോൾ പോയി….
‘ശങ്കർ രാജു ‘ എൻറെ മനസ്സ് മന്ത്രിച്ചു…
എൻറെ അച്ഛന്റെ ദേഹത്തു കൂടി ലോറി ഓടിച്ചു കേറ്റിയ ശങ്കർ…
ടീവി യിലും പത്രത്തിലും എല്ലാം ഞാൻ കണ്ട ശങ്കർ, അല്പം നര വീണിട്ടുണ്ടെന്ക്കിലും ഞാൻ ആ മുഖം ഒരിക്കലും മറകുകയില്ല..
ആദ്യം വന്ന നാലുപേരും കൂടി എൻറെ കൈയിലും, കാലിലും എല്ലാം പിടിച്ചു നിർത്തി… അവരെ തള്ളി മാറ്റാൻ നോക്കിയ ജനയെ സിയാസ് വന്ന് പിടിച്ചു കൊണ്ട് പോയി..
ശങ്കർ അരയിൽ നിന്നും ഒരു പിച്ചാത്തി വലിച്ചു ഊരി എൻറെ അടുത്തേക്ക് നടന്നു..
സിയാസ് കൈയിൽ കിടന്നു കുതരുന്ന ജനയെ നോക്കി പറഞ്ഞു ‘ ഇത് നമ്മുടെ ലോറി തട്ടി മരിച്ച റോയി ഇല്ലേ, അയാളുടെ മകനാ ‘
‘അറിയാം ‘ ജെന പറഞ്ഞപ്പോൾ സിയാസ് ഒന്ന് ഞെട്ടി..
ശങ്കർ പിച്ചാത്തി എൻറെ നേരെ വന്ന് ഉയർത്തി
‘വേണ്ട ‘ സിയാസ് പറഞ്ഞു.
ശങ്കർ സിയാസിനെ തിരിഞ്ഞു നോക്കി പുറകോട്ട് മാറി.
ജനയുടെ കൈയിൽ നിന്നും സിയാസ് കൈ വിട്ടപ്പോൾ എന്നെയും പിടിച്ചു വെച്ചവർ വിട്ടു..
ജെന ഓടി വന്ന് എന്നെ കെട്ടി പിടിച്ചു..
സിയാസ് തിരിച്ചു വണ്ടിയിൽ കേറുമ്പോൾ പറഞ്ഞു ‘ അപ്പൻ അറിഞ്ഞു നിങ്ങൾ ഇവിടെ ഉണ്ടെന്നു… പെട്ടന്ന് എവിടേക്ക് എങ്കിലും പൊയ്ക്കോ ‘..
ഞാൻ ജനയെയും ചേർത്ത് പിടിച്ചു മുന്നോട്ട് നടന്നു…
എൻറെ പെണ്ണ്, എനിക്ക് വേണ്ടി ഉപേശിച്ചു വന്നവൾ, ഞാൻ വഞ്ചിച്ചു എന്ന് അറിഞ്ഞിട്ടും എനിക്ക് മാപ്പ് തന്നവൾ…
ഈ പെണ്ണെന്ന വർഗം അങ്ങനെ ആണ്, ലോകത്തിലെ മുഴുവൻ വേദനയും അവർ സഹിക്കും, സ്നേഹവും ഇഷ്ടവും നിലനിർത്താൻ എന്തും സഹിക്കും, ദൈവത്തിന്റെ സൃഷ്ടിയിൽ വെച്ചും ഏറ്റവും ദുർബലയും, ബലശാലിയും അവൾ ആണ്. വാത്സല്യം, സ്നേഹം, കരുതൽ, മോഹം, കോപം, പ്രേമം എല്ലാം ചേരുന്ന ഒരു മഹാ സംഭവം തന്നെ ആണ് ഈ സ്ത്രീ എന്ന രണ്ട് അക്ഷരം.തുടരും….

Leave a Reply

Your email address will not be published. Required fields are marked *