ഗൗരീനാദം 7 [അണലി]

Posted by

ഗൗരീനാദം 7

Gaurinadam Part 7 | Author : Anali | Previous Part

 

ഗൗരിനാദം നിങ്ങൾക്ക് ഇഷ്ടപെടുന്നുണ്ടോ? എന്തേലും മാറ്റങ്ങൾ വേണോ? അഭിപ്രായം പറയണം നെഗറ്റിവ് ആണേലും പറയണം കേട്ടോ…… അണലി………….
.സമയം 1 മണി ആയിട്ടും ഗൗരി ഫോൺ എടുക്കുന്നില്ല ഞാൻ ഫോൺ കാട്ടിലിലേക്ക് എറിഞ്ഞപ്പോൾ ഡോറിൽ ശക്തമായ കൊട്ട് കെട്ടു …
എന്തും നേരിടാൻ ഞാൻ തയാറായി ഡോർ തുറന്നു, റൂമിലേക്ക്‌ അപ്പൻ ഇരച്ചു കെയറി..
‘നീ ഈ പാതു രാത്രി എന്തോണ്ടുക്കുവാടാ ‘ അപ്പൻ ഗർജിച്ചു..
അപ്പന് പുറകെ അമ്മയും, ആന്റണി ചേട്ടനും, സിയാസും, ജനയും എല്ലാം ഓടി റൂമിൽ വന്നു.
കട്ടിലിൽ വെളിച്ചം പകർന്ന് ഒന്നും അറിയാതെ കിടന്ന എൻറെ ഫോൺ അപ്പൻ കൈയിൽ എടുത്ത് നോക്കി..
‘ നീ ആ ഒരുപെട്ടവളെ വിളിക്കരുന്നോ ‘ എന്ന് ചോദിച്ചു അപ്പന്റെ കൈ എൻറെ മുഖത്ത് പതിഞ്ഞു, തടയാൻ സിയാസ് ശ്രമിച്ചെങ്കിലും അടി എൻറെ ചെവി തീർത്തു വീണു..
കീ……..
അപ്പൻ വേറെ എന്തൊക്കെയോ അലറി എൻറെ ഫോൺ നിലത്ത് എറിഞ്ഞു പൊട്ടിച്ചു. പക്ഷെ എൻറെ ചെവിയിൽ ഒരു മൂളൽ മാത്രമേ കേട്ടൊള്ളു ..
എല്ലാരേയും തള്ളി വെളിയിൽ ആക്കി അപ്പൻ ഡോർ വലിച്ചടച്ചു.
‘ഈ കഴുവേറിക്കു ഒരു തുള്ളി വെള്ളം കൊടുക്കെല് ‘ അപ്പന്റെ ശബ്ദം വെളിയിൽ നിന്ന് എൻറെ കാതിലും എത്തി..
അടിയുടെ ശക്തിയിൽ നിസ്‌ചലം ആയി പോയ എൻറെ തലച്ചോറ് ഒരു നിമിഷം കഴിഞ്ഞ് വീണ്ടും തെളിഞ്ഞു..
ഞാൻ ശക്തമായി ആ ഡോറിൽ ചവിട്ടി..
പക്ഷെ ഒന്നും നടന്നില്ല.. വീണ്ടും വീണ്ടും ഞാൻ ആ ഡോറിനെ പ്രെഹരിച്ചു..
അവൻ വീഴുനില്ല, എന്നെ പുച്ഛിച്ചു അവൻ അവിടെ തന്നെ നിൽക്കുന്നു..
ഞാൻ സർവ്വ ശക്തിയും എടുത്ത് വീണ്ടും ചവിട്ടി, ഒരു വിമ്മിഷ്ട ശബ്ദത്തോടെ കതകു തുറന്നു..
ഞാൻ സ്റ്റെപ്പുകൾ ഓടി ഇറങ്ങി, ജെന ഓടി വന്ന് എൻറെ കൈയിൽ ഒരു തുണ്ട് പേപ്പർ വെച്ച് തന്നു, ഞാൻ അത് പോക്കറ്റിൽ വെച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു..
ഞാൻ വീണ്ടും സ്റ്റെപ് ഇറങ്ങി താഴെ ചെന്നു..
അപ്പൻ ഓടി വന്ന് എൻറെ കോളരറിൽ പിടിച്ച് അരയിൽ നിന്ന് ഒരു ഹാൻഡ് ഗൺ ഊരി എൻറെ നെറ്റിക്ക് നേരെ വെച്ചു
‘എന്നെ തോല്പിക്കാൻ ആണ് പുറപ്പാട് എങ്കിൽ രണ്ടിനേം കൊന്ന് കളയും ‘ അപ്പന്റെ കൈ വിറക്കുന്നുണ്ട്..
ഞാൻ തോക്ക് തട്ടി മാറ്റി മുന്നോട്ട് നടന്നു.
വീട്ടിൽ നിന്ന് ഇറങ്ങി ചന്ദ്രൻ തന്ന നേരിയ വെളിച്ചത്തിൽ ഞാൻ നേരെത്തെ വലിച്ചു എറിഞ്ഞ ഫയൽ തപ്പി എടുത്തു ഗൗരിയുടെ വീട്ടിലേക്ക് നടന്നു. സിയാസും ആന്റണി ചേട്ടനും അല്പ ദൂരം എൻറെ പുറക്കെ വന്നു.
അവിടെ എത്തിയപ്പോൾ ഞാൻ ഡോറിൽ തട്ടി..
സരിത ആന്റി വന്ന് ഡോർ തുറന്നു..

Leave a Reply

Your email address will not be published. Required fields are marked *