‘മിണ്ടാതിരി ചെക്കാ,, അവന്റെ ഒരു നാക്ക് ‘ ഞാൻ ഗൗരവം വരുത്തി പറഞ്ഞെങ്കിലും ചിരി അടക്കാൻ പറ്റിയില്ല..
ഞാൻ ഡ്രൈവിംഗ് സീറ്റ് അവനു കൈ മാറി..
‘എന്തോ സീൻ ഉണ്ടെല്ലോ, വെല്ല പ്രേമവും ആണോ ‘ അവൻ ജനാലയിലൂടെ വിദൂരത്തു കണ്ണും നാട്ടിരുന്ന എന്നെ നോക്കി ചോദിച്ചു..
‘ പറയാം ‘ ഞാൻ ഒന്ന് ചിരിച്ചു
‘ ദൈവമേ.. റുബൻ സാമുയൽ കരുവാകാപ്പന് പ്രേമമോ? ആട്ടെ ആരാ എൻറെ ഈ ഏട്ടത്തി അമ്മ ‘ അവൻ ഒരു ചിരി വിടർത്തി ചോദിച്ചു..
ഞാൻ കഥ ചുരുക്കി അവനു പറഞ്ഞു കൊടുത്തു..
‘ഓഹോ… അപ്പോൾ ഫൈറ്റും, ചെയ്സും, ബ്ലാസ്റ്റും എല്ലാം കാണും ‘ അവൻ ചിരിച്ചു തന്നെ പറഞ്ഞു…
‘റൂസെൻ കാശു ഇപ്പോഴും ചോദിക്കാറുണ്ടോ ‘ അവൻ ചോദിച്ചു..
‘ഞാൻ ബ്ലോക്ക് ചെയ്തു ഇട്ടേക്കുവാ, നിന്നോടോ ‘ ഞാൻ ചോദിച്ചു..
‘എന്നെ വിളിച്ചു കാശു ചോദിച്ചാൽ തല അടിച്ചു പൊട്ടിക്കും എന്ന് നേരത്തെ ഞാൻ പറഞ്ഞതാ ‘
അവൻ പറഞ്ഞു ചിരിച്ചു..
‘ആട്ടെ ജെന ഇപ്പോൾ പഴേ പോലെ തന്നെ പാര ആണോ ‘ അവൻ കണ്ണ് വിടർത്തി ചോദിച്ചു..
‘ഒരു മാറ്റവും ഇല്ല ‘ ഞാൻ പറഞ്ഞു..
‘സിയാസ് ചേട്ടന്റെ ഫയർ വർക്സ് എക്കെ എങ്ങനെ പോകുന്നു ‘ അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു..
‘ നല്ല രീതിയിൽ മുൻപോട്ടു പോകുന്നു.. ഇപ്പോൾ പുതിയ ഒരു ഐറ്റം ഇറക്കിയിട്ടിണ്ട് മോനിഷ ‘ ഞാൻ അത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും ചിരിച്ചു..
കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ പൂവാം കുറുനിലക്കാകുമോ ………
എൻറെ ഫോൺ നിലവിളിച്ചു..
ഞാൻ നോക്കിയപ്പോൾ സിയാസ് ആണ്
‘ നൂറു ആയുസ്സ് ആണ് ‘
‘ഹലോ ‘ ഞാൻ ഫോൺ എടുത്ത് പറഞ്ഞു..
‘ ചേട്ടായി, നിങ്ങൾ എവിടെ എത്തി ‘ അവന്റെ ശബ്ദം വല്ലാതെ ഇരിക്കുന്നു..
‘ ഞങ്ങൾ എരുമേലി ആയി ‘ ഞാൻ വെളിയിലെ ഒരു ബോർഡിൽ നോക്കി പറഞ്ഞു.
‘ ഗൗരിയുടെ അച്ഛൻ സൂയിസൈഡ് ചെയ്തു, ചേട്ടായി പെട്ടന്ന് വാ ‘.
എൻറെ ഉള്ളിൽ ഒരു ഇടി മുഴക്കം പോലെ അവന്റെ വാക്കുകൾ വീണു..
എന്തിനായിരിക്കും പുള്ളി ഇങ്ങനെ ചെയ്തത് , ഒരു പക്ഷെ അപമാനം സഹിക്കാൻ പറ്റാത്തത് കൊണ്ടാവും.
ഞാൻ കാൾ കട്ട് ചെയ്ത് ഡെയ്ന്റെ കൈയിൽ നിന്ന് വണ്ടി വാങ്ങി ഓടിച്ചു..
ഒരു 4 മണിയോടെ ഞങ്ങൾ നാട്ടിൽ എത്തി, നേരെ ചെന്നത് ഗൗരി താമസിക്കുന്ന ഔട്ട് ഹൗസില്ലോട്ടു ആണ്.
ഞാൻ അവിടെ വണ്ടി നിർത്തി, കൊറേ ഏറ വണ്ടികൾ അവിടെ കിടപ്പുണ്ട്..
ഞാൻ വീടിന്റെ ഉള്ളിൽ കേറിയപ്പോൾ സംബ്രാണി തിരിയുടെ മണം മൂക്ക് തുളച്ചു കേറി. ജെന എൻറെ അടുത്ത് വന്നു പറഞ്ഞു..
‘ആദ്യം കണ്ടത് ഗൗരി ആണ്, ഒരു 1 മണി ആയിക്കാണും… ഫാനിൽ തൂങ്ങി ‘.
ജെന ഡെയ്ന്റെ സ്കൂൾ ബാഗ് വാങ്ങി അവനേം കൂട്ടി മാറി ഒരു ഭിത്തിയിൽ ചാരി നിന്നു.
ഞാൻ മുന്നോട്ടു നീങ്ങി.. അവളുടെ അമ്മ മൃതുദേഹത്തിൽ തല വെച്ച് കരയുന്നു..
ബന്ധുക്കൾ ആണെന്ന് തോനുന്ന കുറച്ചു പേര് ആ സ്ത്രീയെ സമ്മാധാനിപ്പിക്കാൻ നോക്കുന്നു, എങ്ങെനെ സമ്മാധാനിക്കാൻ ആണ്.. അവരുടെ നെറ്റിയിലെ കുങ്കുമം മാഞ്ഞില്ലേ…. എന്നും കൂടെ ഉണ്ടാവും എന്ന് വിശ്വസിച്ച ആള് പകുതി വഴിക്കു ഇട്ടിട്ടു പോയില്ലേ..
എൻറെ കണ്ണ് അവളെ തിരയുകയായിരുന്നു.
അവൾ ഒരു ഭിത്തിയിൽ ചാരി ഇരിക്കുന്നു, അവളുടെ തല ചെരിഞ്ഞു അടുത്ത് ഇരിക്കുന്ന അമലയുടെ തോളിൽ വിശ്രമിക്കുന്നു..