ഗൗരീനാദം 4 [അണലി]

Posted by

റുബൻ എൻറെ തോളിൽ കൈ ഇട്ടു ചെവിയിൽ ‘ലബ് യൂ മുത്തേ ‘ എന്നും പറഞ്ഞു ചാടി തുള്ളി പോയി…
നിന്റെ മാത്രം ആവിശ്യം അല്ലല്ലോ, എൻറെ കൂടി ആവിശ്യം അല്ലെ, ഞാൻ മനസ്സിൽ പറഞ്ഞു. അവൻ നിലത്തൊന്നും അല്ല, ഇത്ര സന്തോഷിക്കാൻ ഇവന് വട്ടായോ?
ആഹ് പ്രേമം തന്നെ ഒരു വട്ടല്ലേ….
അതിലും വെല്ല്യ വട്ടാണ് പ്രതികാരം, ലഹരി ഉള്ള ഒരു വട്ട്….
ഞാൻ ഓരോന്ന് ആലോചിച്ചു നിന്നപ്പോൾ ആ ഡോർ തുറന്നു ഒരു 50 വയസ്സ് തോനിക്കുന്ന സ്ത്രീ വന്നു, അവുളുടെ അമ്മ ആരിക്കും….
അമ്മ കൊള്ളാം അപ്പോൾ മോളും കൊള്ളണം….
ആന്റണി ചേട്ടനെ നോക്കി ആ സ്ത്രീ ഒന്ന് ചിരിച്ചു..
‘ആയോ ഇതാര് റുബൻ മോനോ ‘ അവർ പുറകിൽ നിന്ന അവനെ അപ്പോൾ ആണ് കണ്ടെത് എന്ന് തോനുന്നു…
‘എന്നെ എങ്ങനെ അറിയാം ‘ റുബൻ സംശയത്തിൽ ചോദിച്ചു..
നിന്നെ ഇവിടെ എല്ലാവർക്കും അറിയാം, നീ അവരുടെ കൊച്ചു മുതലാളി അല്ലെ ഞാൻ മനസ്സിൽ പറഞ്ഞു.
‘റുബൻ എന്ന് പറഞ്ഞാൽ ഇവിടെ ഉള്ള ജോലിക്കാർക്ക് എക്കെ നൂറു നാവാ… ‘ പുള്ളിക്കാരി പറഞ്ഞു തീർത്തു റുബനെ നോക്കി ഒന്ന് ചിരിച്ചു..
അത് പിന്നെ ഇവടെ ഉള്ള സകല തെണ്ടികൾക്കും കള്ളും, കാശും കൊടുക്കുന്നത് ഇവൻ അല്ലെ..
‘നിങ്ങള് അകത്തോട്ടു വാ ‘എന്നും പറഞ്ഞു എന്നെ ആരാ എന്ന മട്ടിൽ ഒന്ന് നോക്കി.
‘എൻറെ ഫ്രണ്ട് ആണ് ജെറി ‘ റുബൻ പറഞ്ഞു..
ഫ്രണ്ടോ, ആരുടെ ഫ്രണ്ട്? ഞാൻ നിന്റെ കാലൻ ആണ്. ഒരു വേദാളം പോലെ നിന്നെ ചുറ്റി വലിഞ്ഞു ഞാൻ മുറുക്കും….
ശ്വാസം കിട്ടാതെ നീ പിടയും എൻറെ അച്ഛൻ ആ ലോറിക്കു അടിയിൽ കിടന്നു പിടഞ്ഞത് പോലെ..
ഞങ്ങൾ അകത്തു കേറി ഇരുന്നു….
‘മോളേ ഗൗരി… ഒരു മൂന്ന് ഗ്ലാസ്‌ ചായ എടുക്കു ‘ പുള്ളിക്കാരി ഉറക്കെ പറഞ്ഞു.
‘ഞാൻ ബംഗ്ലാവിലോട്ട് വന്നു രെജിസ്റ്റർ തരാൻ തുടങ്ങുവാരുന്നു ‘ പുള്ളിക്കാരി പറഞ്ഞു..
‘ഞങ്ങൾ ആന്റണി ചേട്ടനെ കാണാൻ വന്നതാണ്, അപ്പോൾ ചുമ്മാ കേറി എന്നെ ഒള്ളു ‘ ഞാൻ പറഞ്ഞു..
‘വിശേഷം എന്തെക്കെ ഉണ്ട്‌ ചേച്ചി ‘ റുബൻ ചോദിച്ചു…
‘കുഞ്ഞിന്റെ അച്ഛന്റെ നല്ല മനസ്സ് കൊണ്ട് എല്ലാം ശുഭമായി പോകുന്നു ‘
അവർ അത് പറഞ്ഞപ്പോൾ എൻറെ ഉള്ളിലെ പക കടലിൽ തിരമാലകൾ അടിച്ചു, നല്ല മനസ്സോ… ആ ചെകുത്താനോ? നിങ്ങൾ കാണാൻ പോകുന്നത് അല്ലെ ഉള്ളു….
ഒരു ഹാഫ് സാരി ഉടുത്ത പെൺകൊച്ചു ട്രെയിൽ മൂന്ന് ഗ്ലാസ്‌ ചായ കൊണ്ടുവന്നു മേശയിൽ വെച്ചു….
അപ്പോൾ ഇവൾ ആണ് ഗൗരി… ഈ കഥയിലെ നായിക, റുബനെ കുറ്റം പറയാൻ പറ്റില്ല പെണ്ണ് കൊള്ളാം…
റുബനെ കണ്ടു അവൾ ഒന്ന് ഞെട്ടി..
അവന്റെ പ്രേണയത്തെ സഹായിക്കാൻ ആണോ അതോ എൻറെ പ്രതികാരത്തെ സഹായിക്കാൻ ആണോ, ഒരു ഇടി വെട്ടി മഴ തുടങ്ങി….
‘ എങ്കിൽ ഞാൻ അങ്ങ് ഇറങ്ങുവാ… പശുനെ അഴിച്ചു കെട്ടണം ‘ ആന്റണി ചേട്ടൻ ഒറ്റ വലിക്കു ചായ കുടിച്ചു അതും പറഞ്ഞു പുറത്തിറങ്ങി..
‘മോളെ ഇതു റുബൻ, ജന മോൾടെ ചേട്ടൻ ആണ് ‘ ആ സ്ത്രീ ഗൗരിയോട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *