‘എനിക്ക് സിയാസ് ചേട്ടനെ പിടിക്കണം ‘
അവൾ ആക്സിലേറ്ററിൽ ഒന്നുടെ കാൽ അമർത്തി പറഞ്ഞു..
‘അതിന് നീ സ്പീഡിൽ പോണം എന്നൊന്നും ഇല്ലാ…. ‘
ഞാൻ പാഞ്ഞപ്പോൾ ജെന സംശയ ഭാവത്തിൽ ഒന്ന് നോക്കി.
ഞാൻ ഫോൺ എടുത്ത് റോണക്ക് ഭായിയെ വിളിച്ചു…
‘ ഹലോ റോണക്ക് ഭായ്, ഗേറ്റ് ബന്ത് കരോ…
സിയാസ് കോ മത് ജാന ദേന പ്ലീസ് ‘
ഞാൻ ഫോണിൽ നോക്കി പറഞ്ഞപ്പോൾ ജെന എന്നെ നോക്കി ഒന്ന് ചിരിച്ചു..
‘സിയാസ് സാബ് ച്ചൽ ഗയാ സാഹിബ് ‘ പുള്ളി പറയുന്നത് കേട്ടപ്പോൾ ജെന എന്നെ നോക്കി ഒന്ന് അട്ടഹസിച്ചു…
കണ്ണാടിയിൽ കൂടി ഗൗരിയുടെ മുഖത്തും ഒരു പുഞ്ചിരി കണ്ട ഞാൻ തളർന്നു…
ആ ചിരിയിൽ ചെറിയ പരിഹാസം ഉണ്ടോ? സിയാസ് വീണ്ടും സ്കോർ ചെയ്യുവാണോ? അതും എൻറെ പോസ്റ്റിൽ?
ഇതു ഇങ്ങനെ വിട്ടാൽ പറ്റില്ല എന്ന് എനിക്ക് മനസ്സിലായി..
ഞങ്ങളുടെ വീട് സ്ഥിതി ചെയുന്നത് 4000 acre ഏലത്തോട്ടത്തിന് ഒത്ത നടുക്കാണ്,ഞങ്ങളുടെ തോട്ടം ഒരു മലയാണ് അതുകൊണ്ട് തന്നെ ആണ് നടുക്ക് വീട് വന്നത്…. എല്ലാടത്തും ഒരു നോട്ടം കിട്ടും. 2 സൈഡിൽ ഓട്ടും റോഡ് നിർമിച്ചിട്ടുണ്ട്, ഒന്ന് ചെന്ന് ഇറങ്ങുന്നത് കട്ടപ്പന ഇടുക്കി കവല റോഡിലും മറ്റതു പുളിയന്മലയും ആണ്…
അതായിത് ഞങ്ങളുടെ വീടിന്റെ ഗേറ്റ് കടന്നാലും 20 മിനിറ്റ് എങ്കിലും യാത്ര ചെയ്താലേ തോട്ടത്തിന്റെ വെളിയിലെ പബ്ലിക് റോഡിൽ എത്തു…
ഞാൻ തോട്ടത്തിൽ താമസിക്കുന്ന ബാബു ചേട്ടനെ വിളിച്ചു
‘ഹലോ, ബാബു ചേട്ടാ വണ്ടി എടുത്ത് റോഡിന്റെ നടുക്ക് ബ്ലോക്ക് ആക്കി ഇട്ടിട്ടു അവിടുന്ന് മാറിക്കോ ‘… ഞാൻ പറഞ്ഞപ്പോൾ ജനയും, ഗൗരിയും തിരിഞ്ഞു നോക്കി.
‘എന്ത് പെറ്റി റുബൻ കുഞ്ഞേ ‘ പുള്ളിടെ ശബ്‍ദത്തിൽ വാകുലത ഉണ്ടാരുന്നു..
‘ഞാൻ വിളിച്ചിട്ട് വന്നാൽ മതി’
പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു…
‘എന്ത് കാണിക്കുവാ ചേട്ടായി ‘
ജെന കൺഫ്യൂഷൻ ആയെന്നു തോനുന്നു…
അവളോട് പറയാൻ പറ്റില്ലാലോ ഇതു ഗൗരിയെ കാണിക്കാൻ ഉള്ള പട്ടി ഷോ ആണെന്ന്.
ഞങ്ങൾ അവിടെ ചെന്നപ്പോൾ ഒരു സ്കോർപിയോ റോഡിനു നടുവിൽ കിടക്കുന്നു…
സിയാസ് ബൈക്കിൽ ചാരി നിൽപ്പുണ്ട്..
ഞാൻ ഫോൺ ചെയ്ത് ബാബു ചേട്ടനോട് വരാൻ പറഞ്ഞു…
‘താൻ എന്ത് കാണിക്കുകുവാ ‘ സിയാസ് ബാബു ചേട്ടനോട് ചോദിച്ചു..
‘അത് പിന്നെ റുബൻ കുഞ്ഞു പറഞ്ഞിട്ട്… ‘
സിയാസ് എന്നെ നോക്കി കൈ കൊണ്ട് എന്താ എന്ന് ചോദിച്ചു..
ഒന്നും ഇല്ലന്ന് ഞാൻ ചെറിയ ചിരിയോടെ ആക്യം കാണിച്ചു..
അവൻ ബൈക്ക് എടുത്ത് മുന്നോട്ടു പോയി…
ഞങ്ങളും മുന്നോട്ടു നീങ്ങി…
ഇന്ന് തന്നെ ഗൗരിയോട് ഒരു സോറി പറയണം… പറ്റുമെങ്കിൽ ഇഷ്ടം ആണെന്നും…
പക്ഷെ എങ്ങനെ? നോ ആയിരിക്കും അവളുടെ മറുപടി… കൊഴപ്പം ഇല്ലാ..
എനിക്ക് അവളെ ഇഷ്ടം ആണെന്ന് അറിയിക്കണം…..
ടൌൺ ആകാറായി, ഇനി നോക്കി ഇരുന്നിട്ടു കാര്യം ഇല്ലാ…..
‘ജെന ഒരു കോള വാങ്ങി താ ‘
ഒരു കട കണ്ടപ്പോൾ ഞാൻ പറഞ്ഞു..
‘ചേട്ടൻ പോയി വാങ്ങു ‘
അവൾ നിസ്സാര മട്ടിൽ പറഞ്ഞു…
‘എൻറെ പൊന്നു ജെന മോളല്ലേ… ഒന്ന് വാങ്ങി താ ‘ ഞാൻ പറഞ്ഞപ്പോൾ അവൾ മനസ്സില്ലാ മനസ്സോടെ കാറിൽ നിന്നു ഇറങ്ങി കടയില്ലേക്കു നീങ്ങി….
ഞാൻ ഫ്രണ്ട് സീറ്റികളുടെ ഇടയിൽ കൂടി നീങ്ങി, ഡ്രിങ്ക്സ് സ്ലൈഡ് ചെയ്യാൻ പറ്റുന്ന ഇരോൺ ബാറിൽ കേറി ഇരുന്നു ഗൗരിയെ നോക്കി…
അവൾ വിൻഡോടെ അടുത്തോട്ടു ചെരിഞ്ഞു ഇരുന്ന് എന്താ എന്ന് കണ്ണ് അനക്കി കാണിച്ചു…
‘തനിക്കു എന്താ എന്നോട് ഇത്ര വെറുപ്പ്? ‘ ഞാൻ അല്പം ഗൗരവം ഇട്ടു ചോദിച്ചു..
‘അത് അന്നു എന്നെ മറിച്ചിട്ടത് കൊണ്ട്.. ‘ അവൾ പതറി കിടന്ന മുടി ഒതുക്കി പറഞ്ഞു, അവളുടെ കണ്ണില്ലേ പേടിയും ചുണ്ടിന്റെ ചലനവും എല്ലാം എന്നെ കാന്തം പോലെ ആകർഷിക്കുന്നു, ഞാൻ കടിച്ചു അമർത്തുന്ന പുഞ്ചിരി വെളിയിൽ വരാൻ വെമ്പൽ കൊള്ളുന്നത് ഞാൻ അറിഞ്ഞു …
‘അറിയാതെ പെറ്റിയത് ആണ് എന്ന് പറഞ്ഞില്ലേ,’
‘മ്മ്മ് ‘ അവൾ ഒന്ന് മൂളി…
പെണ്ണിനെ കണ്ടിട്ട് എൻറെ ഹൃദയം തുള്ളി ചാടുവാണ്…
‘തനിക്കു വേണേൽ ഞാൻ പോയി ചെളി ഉള്ള എവിടേലും നിൽകാം, എന്നെ തള്ളി ഇട് അതോടെ പ്രശ്നം തീരുവോ.. ‘
‘വേണ്ട… ‘ അവൾ എൻറെ കണ്ണിൽ നിന്നു താഴ്യ്ക്കു നോട്ടം മാറ്റി പറഞ്ഞു…
‘എനിക്ക് തന്നെ ഇഷ്ടപ്പെട്ടു, പ്രേമം ആണെന്ന് തോനുന്നു ‘
ആസ്ഥാനത്തു ആണ് എൻറെ വായിൽ നിന്നു അത് വന്നത്… കൈ വിട്ട വാക്കും പിന്നെന്തൊ കുന്തവും തിരിച്ചു പിടിക്കാൻ പറ്റില്ല എന്ന പഴം ചൊല്ലിന്റെ അർത്ഥം അന്നാണ് എനിക്ക് മനസ്സിലായെ…
തുടരും…..