ഗൗരീനാദം 2 [അണലി]

Posted by

പിന്നീട് അങ്ങോട്ട്‌ എന്നെ ഉറങ്ങാൻ വിടാത്ത ഒരു സ്വോപ്നം ആരുന്നു അയാളുടേയും കുടുംബത്തിന്റേം നാശം.
12 കഴിഞ്ഞപ്പോൾ അതുകൊണ്ട് തന്നെയാണ് ഈ നാട്ടിൽ തന്നെ വന്നു പഠിക്കണം എന്ന് അമ്മയോട് വാശി പിടിച്ച് പോന്നെ….
രോഗി ഇച്ഛിച്ചതും പാല്, വൈദ്യൻ കല്പിച്ചതും പാല് എന്ന് പറയുന്ന പോലെ ആണ് റുബൻ ഞങ്ങളുടെ ഇയറിൽ വന്നത്, അതിന് കാരണം പുതിയ പ്രിൻസിപ്പാൾ അച്ഛൻ അവന്റെ അമ്മയുടെ അനിയൻ ആയിരുന്നു. ബികോംമിന് അഡ്മിഷൻ എടുത്ത ഞാൻ bba ഇല്ലോട്ടു മാറി… അവനൊപ്പം പഠിക്കാൻ….. അല്ല അവനെ പെടുത്താൻ.
പക്ഷെ വിധി എനിക്ക് മുന്നിൽ ഒരു ചെക്ക്പോസ്റ്റ് വെച്ചു…..
ഞങ്ങളുടെ ബാച്ചിലെ എന്നല്ല കോളേജിലെ മൊത്തം പിള്ളേരും അവന്റെ പ്രീതി പിടിച്ച് പറ്റാൻ വെമ്പൽ കൊള്ളുന്നത് ഞാൻ കണ്ടു… പ്രിൻസിപ്പാലിന്റെ മരുമകൻ, നാട്ടിലെ പ്രേമാണിയുടെ മകൻ, കോളേജ് ഇരിക്കുന്നത് പോലും അവർ പള്ളിക്കു കൊടുത്ത സ്ഥലത്ത്.
പക്ഷെ വിധി എനിക്കൊരു അവസരം തന്നു, ക്ലാസ്സ്‌ തുടങ്ങി നാലാം മാസം, ഓണം സെലിബ്രേഷൻ ആരുന്നു അന്ന്. കുടിച്ചു ലക്ക് കെട്ട അവൻ എന്തടുത്തു വന്നു
‘ഡാ നീ അടിച്ചിട്ടുണ്ടോ’ അവൻ ചോദിച്ചു.
‘ഇല്ല’ ഞാൻ മറുപടി പറഞ്ഞു…
‘പെങ്ങള് വിളിച്ചു, സ്കൂളിൽ എന്തോ പ്രശ്നം ഉണ്ടെന്നും പറഞ്ഞു…. നീ എൻറെ കൂടെ ഒന്നു വരുമോ ‘ അവൻ അതു പറഞ്ഞു മുഴുവിച്ചപ്പോൾ എൻറെ മനസ്സ് തുള്ളി ചാടി. വിശക്കുന്ന പട്ടിക്കു വീണു കിട്ടിയ അപ്പ കഷ്ണം ആരുന്നു അവന്റെ വാക്ക്.
‘അതിനെന്താ അളിയാ… വാ പോകാം’ ഞാൻ പറഞ്ഞപ്പോൾ അവന്റെ അസ്റ്റൺ മാർട്ടിന്റെ താക്കോൽ അവൻ നീട്ടി.
അവന്റെ പെങ്ങൾ പഠിക്കുന്ന സ്കൂളിൽ ഞങ്ങൾ ചെന്നു. പിള്ളേര് എല്ലാരും ഞങ്ങളെ ലേശം ആശുയയോടെ നോക്കുന്നു, വണ്ടി കണ്ടിട്ടാവും….
PTA മീറ്റിംഗിന് ഒരിക്കലും അച്ഛനെ പോലും കൊണ്ടുപോകാൻ സാധിക്കാത്ത എന്നും അമ്മക്ക് ഒപ്പം ബസ്സിന്‌ പോകേണ്ടി വന്ന എനിക്ക് അതൊരു പുതിയ അനുഭവം ആരുന്നു.
അവൻ അടിച്ചിട്ടുള്ളത് കൊണ്ട് വരുന്നില്ലെന്നും, അനിയത്തിയുടെ പേര് ജെന എന്നാണെന്നും പറഞ്ഞു.
ഞാൻ ഇറങ്ങി സ്കൂളിന്റെ മെയിൻ ബിൽഡിങ്ങിലേക്ക് നടന്നു. അവിടെ എന്തോ പറഞ്ഞു നിന്ന രണ്ട് പിള്ളേരോട് ചോദിച്ചു
‘9തിൽ പഠിക്കുന്ന ജെന ജെയിംസ് ‘
അവർ ഒരു മുറി ചൂണ്ടി കാണിച്ചു.
അതിന് മുന്നിൽ നല്ല ആൾക്കൂട്ടം…
ഞാൻ അവിടെ ചെന്നപ്പോൾ ഒരു പെൺകുട്ടി നിന്ന് കരയുന്നു….
കാണാൻ നല്ല സുന്ദരി കുട്ടി…
അവൾക്കു അഭിമുകമായി ഒരു ടീച്ചറും ചെറുക്കനും നില്കുന്നു…. ടീച്ചർ എന്തെക്കെയോ അവനോടു കയർത്തു സംസാരിക്കുന്നുണ്ട്.
ക്ലാസ്സിനു ഫ്രന്റിൽ കൂടി നിന്ന പിള്ളേരോട് ഞാൻ ചോദിച്ചു ‘എന്താ സംഭവം’.
‘സൂരജ് ജനയുടെ കൈയിൽ കേറി പിടിച്ചു’ അവിടെ നിന്ന ഒരു പെണ്ണ് എന്നോട് പറഞ്ഞു . ഞാൻ ടീച്ചർ സംസാരിക്കുന്ന ചെക്കനെ ചൂണ്ടി ചോദിച്ചു
‘അവൻ ആണോ ഈ സൂരജ് ‘
‘ആം ‘ ആരോ ഉത്തരം തന്നു.
ഞാൻ ആ ക്ലാസ്സിന്റെ ഉള്ളിൽ കേറിയപ്പോൾ ടീച്ചറും, ആ പൈയനും എന്നെ നോക്കി, ഇവൻ ആരാ എന്ന് അവരുടെ മുഖത്തു നിന്ന് വായിക്കാമായിരുന്നു…
‘ജെന വാ പോകാം, റുബൻ വണ്ടിയിൽ ഉണ്ട്‌’ ഞാൻ അത് പറഞ്ഞപ്പോൾ അവൾ കണ്ണുയർത്തി എന്നെ നോക്കി. കരഞ്ഞു കവിൾ എക്കെ ചുമ്മനിരിക്കുന്നു, കണ്മഷി ഒലിച്ചു ഇറങ്ങി അവളുടെ വെളുത്ത കവിൾ തടം കറപ്പിച്ചിരിക്കുന്നു…
ജെയിംസ് സാമൂയൽ കരുവാകാപ്പന്റെ മകൾ എൻറെ മുന്നിൽ കരഞ്ഞു നില്കുന്നു…. എനിക്ക് ഒരു സന്തോഷം തോന്നി..
ജെന അവളുടെ ബാഗ് എടുത്തു പുറകെ നടനു.
എന്ത് വിട്ടിത്തം ആണ് നീ കാണിക്കുന്നേ, എൻറെ മനസ്സ് മന്ത്രിച്ചു….. ഇത് നിനക്ക് കിട്ടിയ അവസരം ആണ്…. ഇതു നീ ഇങ്ങനെ പാഴാക്കുവാണ്ണോ…..
ഞാൻ നിന്നു, തിഴിഞ്ഞു സൂരജിനെ നോക്കി…

Leave a Reply

Your email address will not be published. Required fields are marked *