ഗൗരീനാദം 2 [അണലി]

Posted by

ഞാൻ തറപ്പിച്ചു നോക്കുന്നെ കൊണ്ടാവും അവൾ തല വെട്ടിച്ചു ……
‘അച്ചാച്ചൻ ഇന്ന് രാവിലെ അവളെ പട്ടിയെ വിട്ടു കടിപ്പിക്കാൻ നോക്കി എന്നൊക്കെ കേട്ടു …’ ചെറിയ ഹാസ്യ ഭാവത്തിൽ അമല പറഞ്ഞു.
‘എന്ന് അവള് പറഞ്ഞോ ‘
‘മ്മ്മ്’ അമല മൂളി ……
‘വേറെ എന്തൊക്കെ പറഞ്ഞു ‘ എന്റെ ആകാംഷ മൂടി വെക്കാൻ എനിക്ക് പറ്റിയില്ല .
‘കാശു ഉള്ളതിന്റെ അഹങ്കാരമാ, … വല്യ തമ്പുരാൻ ആണെന്നാ വിചാരം ….. തോക്കും തൂക്കി രാവിലെ തേര പാരാ നടക്കാൻ ഇയാൾ ആര് ശിക്കാരി ശംഭുവോ … അങ്ങനെ കൊറേ പറഞ്ഞു ‘ അവൾ ഒരു നിശ്വാസം വിട്ട് പറഞ്ഞു.
‘അവൾ അങ്ങനെ എക്കെ പറഞ്ഞോ …. ഇങ്ങു വിളിച്ചേ അവളെ ..’ ഞാൻ അല്പം കബട ദേഷ്യം എക്കെ ഇട്ടു കാച്ചി .
‘വേണ്ട അച്ഛാച്ച ,പാവം കൊച്ചാ ‘ അമല പറഞ്ഞു .
ഞാനും ഓർത്തു ,മദ്യപിച്ചിട്ടു സംസാരിക്കേണ്ട എന്ന് .
‘എങ്കിൽ നീ പൊക്കോ’ …. അമലയോടു പറഞ്ഞു . അമല തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ ആ കാര്യം ഓർത്തത് …….
‘അമലേ അവളുടെ പേര് എന്താ’
തിരിഞ്ഞു നിന്ന് ചിരിച്ചോണ്ട് അമല പറഞ്ഞു … ‘ഗൗരി’.
ഗൗരി …… ഞാൻ ആ പേര് വീണ്ടും വീണ്ടും മന്ത്രിച്ചു.
തിരിച്ചു പോയി ഗാനമേള കാണാൻ ഒന്നും തോന്നിയില്ല …..
ഞാൻ പള്ളിയുടെ സൈഡിൽ ഉള്ള കലിങ്ങിൽ പോയി ഇരുന്നു….
ഞാൻ അവളെ നോക്കുന്നത് അവൾക്കു കാണാൻ പറ്റാതെ അത്ര ദൂരെ ..
‘എന്താ മൈരേ ഒറ്റക്കിരിക്കുന്നെ’ പുറകിൽ നിന്ന് രണ്ടു കൈ എന്നെ വലയം ചെയ്തു ,
ആരാണെന്നു എനിക്ക് മനസ്സിലായി …. എന്റെ ഏറ്റവും വല്യ ചങ്ക് …
‘ജെറി’പാടം 2 – പ്രെതിനായകൻ

പെരുന്നാളിന്റെ ആരവത്തിലും, തിരക്കിലും എല്ലാം ഞാൻ ഒരാളെ തിരയുക ആയിരുന്നു ……… ജെന
അതിനിടക്കാണ് ഒരു ഇരുട്ട് മൂലയിൽ എന്തോ ആലോചിച്ചു വിദൂരതയിലേക്ക് കണ്ണും നട്ടു ഇരിക്കുന്ന റുബനെ കണ്ടത് ,ശബ്ദം ഉണ്ടാകാതെ ഞാൻ പുറകിൽ ചെന്ന് കഴുത്തിന് പിടിച്ചു ചോദിച്ചു
‘എന്താ മൈരേ ഒറ്റക്കിരിക്കുന്നെ’ അവൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു മന്ത്രിച്ചു ‘ജെറി’.

അതെ ഞാൻ ജെറി റോയി. നായകന് മാത്രം കൈ അടിച്ചു വളർന്ന സമപ്രായത്തിൽ ഉള്ള പിള്ളേരിൽ നിന്നും വിത്യസ്തൻ ആയി ഞാൻ കൈ അടിച്ചതും ,ജയിച്ചു കാണാൻ മോഹിച്ചതും എന്നും പ്രെതിനായകന്മാർ ആയിരുന്നു. എന്റെ അച്ഛനും അമ്മയും പ്രേമിച്ചാണ് വിവാഹം കഴിച്ചത് . ഫോറെസ്റ് ഓഫീസർ ആയിരുന്ന അച്ഛൻ , ട്രൈബൽ സ്കൂൾ അദ്ധ്യാപിക ആയിരുന്ന അമ്മയെ ഒരു ക്യാമ്പിൽ വെച്ചാണ് കണ്ടു മുട്ടിയത് . അച്ഛന്റെ വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ മൂന്ന് വർഷത്തെ പ്രെണയത്തിനു ഒടിവിൽ അച്ഛൻ അമ്മയുടെ കഴുത്തിൽ താലി ചാർത്തി .സന്തോസവും സമാധാനവും നിറഞ്ഞാടിയ വർഷങ്ങൾ .
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഞങ്ങളുടെ ജീവിതത്തിൽ കണ്ണുനീർ പ്രെളയമായി ആ വാർത്ത വന്നത്.
മറവൂർ നൈറ്റ് ഡ്യൂട്ടിയിൽ ആയിരുന്ന എന്റെ അച്ഛൻ ലോറി തട്ടി മരിച്ചെന്ന്.
എന്റെ കുട്ടികാലത്തിലെ ഒരു നല്ല പങ്കും തീർന്നത് അമ്മയുടെ കൂടെ കോടതി വരാന്തയിലും ,രാഷ്ട്രീയ കാരുടെ പടി തിണ്ണയിലും ആയിരുന്നു…. അവർക്കെല്ലാം വേണ്ടത് ഞങ്ങൾക്ക് ഇല്ലാത്ത ഒന്നാരുന്നു……. പണം.
ഒരു രാത്രി ഞങ്ങളുടെ വീട്ടിൽ ഒരു വിലകൂടിയ വണ്ടി വന്നു, അതിൽ നിന്നും ധനികനായ ഒരു ആള് വീട്ടിൽ വന്നു അമ്മയോട് എന്തെക്കെയോ സംസാരിച്ചു….
അവർ പോയപ്പോൾ അമ്മ എന്നോട് പറഞ്ഞു
‘ഒരു ജെയിംസ് സാമൂൽ കരുവാകാപ്പൻ വന്നേക്കുന്നു, നിന്റെ അച്ഛനെ കൊന്നിട്ട്, പണവും അധികാരവും ഉപയോഗിച്ച് കുറ്റം തേച്ചു മായിച്ചു കളഞ്ഞു….. ഇപ്പോൾ കേസ് പിൻവലിച്ചാൽ പകരം കാശ് തരാന്നും പറഞ്ഞു…. തൂ…. ‘
അന്ന് മനസ്സിൽ പതിഞ്ഞതാണ് ആ രൂപവും പേരും…..
ജെയിംസ് സാമുവൽ കരുവാകാപ്പൻ.

Leave a Reply

Your email address will not be published. Required fields are marked *