ഗൗരീനാദം 2 [അണലി]

Posted by

എല്ലാവരും പതുക്കെ നൃത്തം എക്കെ വെച്ച് തുടങ്ങി …
പക്ഷെ ഞാൻ മാത്രം മൂകനായി ഇരുന്നു …….. എന്റെ മനസ്സ് മുഴുവൻ അവൾ ആരുന്നു ….
‘എന്ത് ആലോചിക്കുവാ ചെറുക്കാ’ റോജിൻ ആണ്, പുള്ളി എന്നെ കൈയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു …..
‘പണ്ടോരു മുക്കുവൻ മുക്കിനു പോയി ……..
പടിഞ്ഞാറൻ കാറ്റത്തു മുങ്ങി പോയി
അവനുടെ കെട്ടിയോള് തപസ്സിരുന്നു …..
കടലമ്മ അവനെ തിരികെ തന്നു …..’ നാഗപ്പൻ തകർത്തു ആടുകയാണ് …….
ഞാൻ പതിയെ മിറ്റത്തോട്ടു ഇറങ്ങി
‘എങ്കിലും അവൾ ഏതാണ് ? ഇനി നമ്മുടെ തോട്ടത്തിൽ പണിയുന്ന ആരെ എങ്കിലും കാണാൻ വന്നതാണോ?’
ഞാൻ ചുമ്മാ ഓരോന്നു ആലോചിച്ചു ഇരുന്നപ്പോൾ ആണ് അപ്പൻ പറഞ്ഞ കാര്യം ഓർമ്മ വന്നേ …..
‘മാരിമുത്തുന്റെ ചാണകം …. കോപ്പ് ‘
ഞാൻ തിരിച്ചു അകത്തു കേറി ബുന്നയ്യയുടെ അടുത്ത് ഇരുന്നു
‘ഇക്കാ ഇങ്ങള് അടിച്ചോ ?’ ഞാൻ ചോദിച്ചു
‘ഇല്ലടാ’ പുള്ളി പാട്ടു പാടൽ നിർത്തി പറഞ്ഞു …..
‘എങ്കിൽ വാ …. കുമിളി വരെ പോണം ….’ ഞാൻ പുള്ളിയെ എഴുന്നേൽപ്പിച്ചു പറഞ്ഞു ….ഞങ്ങൾ കുമിളി പോയി തിരിച്ചു വന്നപ്പോളേക്കും പള്ളിയിൽ പോകാറായി …..
ഞാൻ താർ മെല്ലെ ഓടിച്ചു വീടിന്റെ മുറ്റത്തെക്കു കേറ്റി.
സിയാസ് അവന്റെ ഹാർലി ഡേവിഡ്സൺ ബൈക്ക് എടുത്തു ഇറങ്ങുക ആണ് ….
പള്ളിയിലേക്ക് ആരിക്കും …..
ഞാൻ വീട്ടിലേക്കു ചെന്നപ്പോൾ അമ്മയും ജെനയും സോഫയിൽ ഇരിപ്പുണ്ട് …….
‘ഡാ കപ്പയും പോർക്കും ഇരിപ്പുണ്ട് ,എടുത്തു തരണോ ?’ ‘അമ്മ ആണ് …
‘വേണ്ടാ ഞാൻ ഹോട്ടലിൽ നിന്ന് കഴിച്ചു’ ഞാൻ പറഞ്ഞു നടന്നു സ്റ്റെപ് കേറി ….
എന്റെ റൂമിന്റെ ജനാലയിലൂടെ അനിയത്തീടെ മിനി കൂപ്പറിൽ അമ്മയും അവളും കേറി പോകുന്നത് ഞാൻ കണ്ടു …..
നമ്മക്ക് പിന്നെ കുർബാന എക്കെ കഴിഞ്ഞു ചെന്നാൽ മതിയാത്തെ കൊണ്ട് ഞാൻ ഒന്ന് കുളിച്ചു…..
എന്റെ ആസ്റ്റൺ മാർട്ടിൻ ,സോറി ഡേവിഡ് എനിക്ക് തന്നിട്ട് പോയ ആസ്റ്റൺ മാർട്ടിൻ എടുത്തു ഞാൻ പള്ളിയിൽ ചെന്നു.
ആദ്യം കണ്ടത് ജോമിനെ ആണ് ,അമ്മായിടെ മോൻ …. അവന്റെ കൂടെ പോയി രണ്ട് ചെറുത്തു അടിച്ചിട്ട് വന്നപ്പോളേക്കും ഗാനമേള തുടങ്ങി ….
കോളേജിൽ എക്കെ അല്പം നൃത്തം ചെയുന്ന ഞാൻ ഗ്രൗണ്ടിൽ പോയി നൃത്തം തുടങ്ങി ,അൽപ്പ നേരം കഴിഞ്ഞു , എന്റെ കൂടെ സൺഡേ സ്കൂൾ പഠിച്ച കുറച്ചു പിള്ളേര് വന്നു വിളിച്ചോണ്ട് പോയി രണ്ടു പെഗ് തന്നു …
അവിടുന്ന് തിരിച്ചു വരുമ്പോൾ ആണ് എന്റെ കണ്ണ് ഒരു കടക്ക് മുന്നിൽ കൊളുത്തിയത് …..
അവൾ ………………. പച്ച ചുരിദാറും ,ഓറഞ്ച് ലെഗിങ്സും …….. ഞാൻ രാവിലെ കണ്ട പെൺകൊച്ചു …
ഞാൻ അവിടെ ഒരു ശില പോലെ നിന്നു ….
ഞാൻ നോക്കുനത്തു കണ്ടിട്ടാരിക്കും അവൾ എന്നെ നോക്കി അടുത്ത് നിന്ന കുട്ടിയോട് എന്തോ പറഞ്ഞു , അടുത്ത് നിന്ന കുട്ടി ….. അമല ,ആന്റണി ചേട്ടന്റെ മകൾ …
ഞാൻ അമലയെ കൈ കാണിച്ചു വിളിച്ചു …
‘ഇതെന്തോന്ന് സഞ്ചരിക്കുന്ന ബീവറേജ്ഓ …’ അവൾ അടുത്ത് വന്നു പറഞ്ഞു ……
‘ആ പെണ്ണ് ഏതാടി’ ഞാൻ കടയുടെ മുന്നിൽ ഞങ്ങളെ നോക്കി നിൽക്കുന്ന ആ കൊച്ചു സുന്ദരിയെ നോക്കി ചോദിച്ചു, കടയുടെ മേൽക്കൂരയിൽ തൂക്കി ഇട്ടിരിക്കുന്ന റാന്തൽ വെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന അവളുടെ മുഖം നോക്കി ,എന്തൊരു ചന്തം ആണ് ഇവളെ കാണാൻ …….
വെള്ളി ജിമിക്കി കമ്മലും ,വെള്ള പൊട്ടും ,അല്പം പടർന്ന കണ്ണ് മഷിയും എല്ലാം ആയി ….

Leave a Reply

Your email address will not be published. Required fields are marked *