അവന്റെ വായിൽനിന്നും ഉമിനീരും ചോരയുടെ ചീറ്റലും ഒരുമിച്ചുവന്നു…
ആ കമ്പിയിൽനിന്നും അവന്റെ കൈ വിട്ടുപോയി….
ഒരു ശബ്ദം പോലും ഉണ്ടാക്കാതെ അവൻ നിലമ്പതിച്ചു…
അവനിൽ അനക്കമൊന്നും ഉണ്ടായിരുന്നില്ല…
അത് കണ്ടതോടെ വേറെ 5 പേർ അവന്റെ നേരെ ഓടിവന്നു…
രാജീവും അവർക്ക് നേരെ ഓടി…
മുന്നിൽ വന്നയാൾ അവന്റെ തല ലക്ഷ്യമാക്കി അവന്റെ കയ്യിലെ വടി വീശിയപ്പോൾ രാജീവ് കുനിഞ്ഞ് അവന്റെ കാലിലേക്ക് അവന്റെ കയ്യിലുള്ള കമ്പികൊണ്ട് ശക്തിയിൽ അടിച്ചു…
ആ……….ഹ്………
ഒരു അലർച്ചയോടെ കാലിൽ മുറുകെ പിടിച്ച് നിലത്തുവീണു….
ആ കാലിലെ എല്ല് ഓടിഞ്ഞിരുന്നു…
ഒരു നിമിഷം പോലും പാഴാക്കാതെ രാജീവ് രണ്ടാമത് വന്നവന്റെ നെഞ്ചിലേക്ക് ശക്തിയിൽ ചവിട്ടി…
അവൻ മൂന്നാമത് വന്നവന്റെ ദേഹത്തേക്ക് തെറിച്ചുവീണു.
എന്നാൽ നാലമാന്റെ കാല് രാജീവിന്റെ നെഞ്ചിൽ പതിഞ്ഞിരുന്നു….
രാജീവ് പുറകിലേക്ക് തെറിച്ചുവീണു…. അവന്റെ കയ്യിൽ കമ്പി ദൂരേക്ക് തെറിച്ചുവീണു…
ഒട്ടും സമയം പാഴാക്കാതെ നിലത്ത് വീണ രാജീവിനെ ആക്രമിക്കാൻ നാലമനും അഞ്ചാമനും അവന്റെ നേരെ ഓടിയടുത്തു.
ആതി വേഗത്തിൽ രാജീവ് ചാടി എഴുന്നേറ്റു….
തന്റെ മുന്നിലേക്ക് വന്ന നാലാമനിൽ നിന്നും ഒഴിഞ്ഞു മാറി അഞ്ചാമന്റെ വയറിലേക്ക് ശക്തിയിൽ അടിച്ചു…
ആ അടിയിൽ അയാളുടെ സകല നിയന്ത്രണവും പോയി….
ശരീരം ബലക്ഷയം സംഭവിച്ചു…
തന്റെ കയ്യിലെ ആയുധം നിലത്തേക്ക് വീണു…
ഒന്ന് ശ്വാസം പോലും നേരെ വിടാനാവാതെ നിലത്തേക്ക് കുനിഞ്ഞിരുന്നു….
നാലാമൻ തിരിഞ്ഞു നിന്ന രാജീവിന്റെ തല ലക്ഷ്യമാക്കി വടി വീശി….