😈Game of Demons 9 [Demon king] [Climax]

Posted by

ആ വലിയ വീട്ടിൽ അവനൊറ്റക്കായി…

ആ ഏകാന്തത അവന് ഏറെ ധൈര്യം നൽകി…

അവൻ കാത്തിരിക്കുന്നത് അവരുടെ വരവിനാണ്…

ഒറ്റക്ക് എല്ലാം തീരുമെങ്കിൽ അത്രക്ക് നല്ലത്…

 

അവനുള്ളിലേക്ക് നടന്ന് നീങ്ങി…

ഹാളിൽ തുങ്ങിക്കിടക്കുന്ന ഫോട്ടോകളിൽ അവനൽപ്പനേരം കണ്ണെടുക്കാതെ നോക്കി.

 

മനു: നിങ്ങൾക്ക് അറിയോ…..

ഞാൻ അങ്ങോട്ട് വരാൻ ഏറെ കൊതിച്ചതാ….

അന്നൊന്നും എനിക്കതിന് സാധിച്ചില്ല…

പക്ഷെ ഇപ്പോൾ എനിക്ക് വരണമെന്നില്ല….

ജീവിക്കാൻ ഞാൻ കൊതിക്കുന്നില്ല…

അതെനിക്ക് മരണ ഭയം തരും….

അതെനിക്ക് വേണ്ടാ…

എന്നു കരുതി ഞാൻ മരിക്കാനും പോകുന്നില്ല….

ഞാൻ മരിച്ചാൽ എന്റെ അഞ്ജുവും വല്ല കടുംകൈയും ചെയ്യും…

അത് നടന്നുകൂടാ….

എനിക്ക് ജീവിക്കണം…

ഞാൻ ആടാൻ പോവാ….

എന്റെ ഇരുട്ടിലെ ആട്ടം…

അധികം ആർക്കും അറിയാത്ത ദൈവം തന്ന എന്റെ കഴിവ് വച്ചുകൊണ്ട്….

 

എല്ലാവരും കൂടെ വേണം….

കാരണം ജീവിക്കാൻ കൊതി തോന്നിതുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *