😈Game of Demons 9 [Demon king] [Climax]

Posted by

മനു അവളുടെ തലയിൽ സ്നേഹത്തോടെ തലോടി…

 

മനു: ഏട്ടൻ നാളെ വരാട്ടോ…

 

അഞ്ചു: ഉറപ്പല്ലേ….

 

മനു…: ഉറപ്പ്….

അവളൊന്നുകൂടെ അവനെ നോക്കിയ ശേഷം ബാഗും എടുത്ത് പുറത്തേക്ക് നടന്നു.

ആതി: കൊരങ്ങാ……

അവൾ പോയപ്പോ പിന്നാലെ ആതി അവനെ വിളിച്ചു.

 

മനു: കൊരങ്ങൻ നിന്റെ മറ്റവൻ….

ആതി: അതില്ലല്ലോ….

 

മനു: എന്തേ…. വേണോ….

 

ആതി: വേണ്ടാ…. എനിക്കിപ്പോ ഈ കൊരങ്ങൻ മതി…..

മനുവിന്റെ ചുണ്ടിൽ ചെറുതായി ഒരു പുഞ്ചിരി വിടർന്നു.

 

മനു: ഒന്ന് പോടി കുരിപ്പേ….

 

ആതി: നാളെ വാ ട്ടൊ….

 

മനു: വരാല്ലോ…..

ആതി: പിന്നെ രാത്രി കഴിച്ചിട്ട് കടക്കണം ട്ടോ….

 

മനു: എന്റെ പൊന്ന് ആതി…. ദേ ഇപ്പൊ പോയ സാധനം ഒരു ഉപദേശ പ്രസംഗം കഴിഞ്ഞ് പോയേ ഉള്ളു…. ഇനി എനിക്ക് വയ്യാ…..

മനു തൊഴുതുകൊണ്ട് പറഞ്ഞു.അത് കേട്ട് ആതി കുണുങ്ങി ചിരിച്ചു.

 

മനു: മതി ചിരിച്ചത്…. ഇറങ്ങാൻ നോക്ക്….

ആതി: അപ്പൊ bay bay കുരങ്ങ..

പോയിട്ട് വരാവേ….

എന്നിട്ടവൾ മനുവിന്റെ കവിളിൽ ഒരുമ്മയും കൊടുത്ത് ഓടിപ്പോയി കാറിന്റെ മുൻസീറ്റിൽ സ്ഥാനമുറപ്പിച്ചു.

ബാക്കി എല്ലാവരും പുറകിലും കയറി…

 

എല്ലാവരും പോകും മുമ്പ് മനുവിന് ടാറ്റ കാണിച്ചു…

അവൻ തിരിച്ചും….

ആ വണ്ടി ഗെയ്റ്റ് കടന്ന് കുതിച്ചു പാഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *