എന്നിട്ട് രാജീവ് ഇരിക്കുന്ന സീറ്റിലെ ഡോർ തുറന്ന് അവനടുത്തേക്ക് പോയി…
അവന്റെ കവിളിൽ രണ്ടുവട്ടം തട്ടി…
””” എ… എന്നെ…..കൊ…കൊന്നാലും ഞാൻ പറ.. പറയില്ലെടാ…….ഞാ….ഞാൻ പറയില്ല…… ””””
അവൻ പിച്ചും പേയും പറയാൻ തുടങ്ങി….
മനുവിന്റെ കണ്ണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി…
അവൻ അവിടുള്ള വാട്ടർ ബോട്ടിലിൽ നിന്നും വെള്ളമെടുത്ത് അവന്റെ മുഖത്തേക്ക് തളിച്ചു….
പതിയെ രാജീവ് കണ്ണുകൾ തുറന്നു…
രാജീവ്: അളിയാ……..
വേദന കലർന്ന ഒരു ദുർബലമായ വിളി….
മനു അവനെ വാരിപുണർന്നു… അവൻ കരയുകയാണ്….
രാജീവ്: നീ വന്നൂല്ലേ അളിയാ…..
മനു: പിന്നെ വരാതെ….. നീ എന്റെ ജീവൻ അല്ലെടാ….
രാജീവ്: എല്ലാം ചത്തില്ലെടാ…..
മനു: ആടാ….. എന്റെ അളിയനെ വേദനിപ്പിച്ചവരെ ഞാൻ ജീവിക്കാൻ വിടോ…..
രാജീവ്: എനിക്കറിയാടാ അളിയാ……
മനു: എന്തിനാട ഇങ്ങനെ വേദനിച്ചേ….
ഞാൻ വരുമായിരുന്നല്ലോ….
നിനക്ക് സത്യം പറയാർന്നു….
അവർക്ക് വല്ലതും ചെയ്യാൻ പറ്റുന്നതിനു മുന്നേ ഞാൻ അവരെ തീർക്കില്ലേ….
രാജീവ്: ഹ ഹ ഹ ……
അവർ കൊന്നോട്ടെന്ന് വച്ചടാ…..