😈Game of Demons 5 [Demon king]

Posted by

അഞ്ചു : അല്ല ഏട്ടാ…. ഈ പെണ്ണിന് ആരോടെങ്കിലും ദേഷ്യം തോന്നിയാൽ ഒന്ന് മിണ്ടിക്കാൻ ഇത്തിരി പാടാ…. എന്തൊക്കെയാ വായിനിന്നും വരാ എന്നൊന്നും പറയാൻ പറ്റില്ല…അത് കേട്ട് ഏട്ടന് വിഷമമാവുമോ എന്നായിരുന്നു എന്റെ പേടി…
മനു : അതിനെന്താ…. അവൾ കൊച്ചുകുട്ടി അല്ലെ…. എന്നെ വഴക്ക് പറയാനും തല്ലാനും ഒക്കെ അവൾക്ക് അധികാരം ഉണ്ടല്ലോ….
അഞ്ചു : മോളെ…. രാവിലത്തെ കാര്യം ആലോചിച്ച് വെറുതെ വിഷമിക്കണ്ടാ…. അതിനൊക്കെ അവർക്ക് ദൈവം കൊടുത്തോളും…
അത് കേൾക്കുമ്പോൾ അവൾ നോക്കിയത് മനുവിന്റെ മുഖത്തേയ്ക്ക് ആണ്.. ഒരു ഭാവവ്യത്യാസവും ഇല്ലാതെ അവൻ വണ്ടിയോടിക്കുന്നു.
പെട്ടെന്നവന്റെ ഫോൺ ബെൽ അടിച്ചു.. മനു ജീപ്പ് സൈഡ് ആക്കി ഫോൺ എടുത്തു.
‘”” ഹാലോ….
ആ… അതേ….
ഒക്കെ….
അല്ല എനിക്ക് നാളെ വരാൻ പറ്റില്ല…. ഒരു 3 ദിവസം കഴിഞ്ഞ് വരാ….
ആഹ്….. ശരി……
ഇല്ല…. ഉറപ്പായും വരാം…..
മനു ഫോൺ വച്ചു.
അഞ്ചു : ആരാ ഏട്ടാ…..
മനു : ഷോപ്പ് തുറക്കല്ലേ…. അപ്പൊ കുറച്ച് സ്റ്റോക്ക് വാങ്ങാൻ ഊട്ടിയിൽ ഒരു കടയിൽ ഏല്പിച്ചിരുന്നു… അതിന്റെ ഓണർ ആണ് വിളിച്ചത്…
അഞ്ചു : എന്നിട്ടെന്ത് പറഞ്ഞു…
മനു : ഒരാഴ്ചക്കുള്ളിൽ വരാൻ പറഞ്ഞു…
അഞ്ചു : ഹമ്മ്…. ഇനി എന്നാ ഏട്ടാ പോണേ….
മനു : ആഹ്…. നോക്കട്ടെ…. ഒരാഴ്ച സമയം ഉണ്ടല്ലോ….
അഞ്ചു : നമുക്ക് എവിടേലും കേറി വല്ലതും കഴിച്ചാലോ… അമ്മ ഒന്നും ഉണ്ടാക്കി കാണില്ല…
മനു : ഹമ്മ്…. ഇവിടെ അടുത്ത് ഒരു കടയുണ്ട്… ഞാനും രാജീവും കേറി കഴിച്ചതാ… നല്ല ഫുഡ് ആണ്… പോയാലോ….
അഞ്ചു ;: പിന്നെ പോവാതെ….
അവർ വണ്ടി ആ ഹോട്ടലിൽ കൊണ്ടുപോയി നിർത്തി. അതിന്റെ മുന്നിൽ തന്നെ എഴുതിയിരുന്നു.
‘”‘ ഹോട്ടൽ  മുഹറം ‘””
അതിനുള്ളിൽ കേറിയപ്പോൾ തന്നെ ബില്ലിൽ ഒരു ഭായി ഇരിക്കുന്നു.
മനു : ജാഫറിക്കാ….. അസ്സലാമു വലയ്ക്കും…..
‘”‘ ഹാ…. വലയ്ക്കും അസ്‌ലാം….. ആരിത്… മനുവോ…. അന്നേ കൊറേ ആയല്ലോ കണ്ടിട്ട്….
മനു : എന്ത് ചെയ്യാനാ ഇക്കാ… നിക്കഹൊക്കെ അല്ലായിരുന്നോ…..
‘”” ഹമ്മ്… ഇതാണല്ലേ അന്റെ ബീബി….
അയാൾ അഞ്ജുവിനെ നോക്കി പറഞ്ഞു. അവളും അയാളെ നോക്കി ചിരിച്ചു.
മനു : ആഹ്….ഇതെന്നെ കക്ഷി…. പിന്നെ.ഇതാണ് എന്റെ കാന്താരി പെങ്ങൾ….
”’ ആഹാ…. എന്താ അന്റെ പേര് പുള്ളെ….
ആതിയോട് ചോദിച്ചു…
ആതി : ആതിര…
‘”‘ പേര് പോലെ നല്ല മൊഞ്ചത്തി ആണ് ട്ടോ…. ‘””
അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. ആതി അയാളെ നോക്കി നാണത്തോടെ ചിരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *