😈Game of Demons 5 [Demon king]

Posted by

മനു : ആതി……
അവൻ ആതിരയെ വിളച്ചു… അവൾ വിറയലോടെ അവനെ നോക്കി.
മനു : എന്തായാലും കണ്ടു…. ഇങ് വാ….
അവൻ അവളുടെ കൈ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി. എന്നിട്ട് ഷാഫിറിന്റെ അടുത്തേക്ക് കൊണ്ടുപോയി.
മനു : ദാ… നിന്നെ പിടിച്ചവന്റെ കൈ….
അതും പറഞ്ഞ് അവൻ ഷാഫിറിന്റെ w ആയി ഒടിഞ്ഞ കൈ കാണിച്ചു.
ആതി : അമ്മേ…..
അവൾ പേടിച്ച് മനുവിന്റെ പിന്നിലേക്ക് മുഖം പൂഴ്ത്തി.
ആതി : ഏട്ടാ….. വാ…. പോവാം….. എനിക്ക് പേടിയാവുന്നു……
അവൾ പേടിച്ചുകൊണ്ട് അവനോട് പറഞ്ഞു.
മനു : പേടിയോ….. എന്തിന്…..
ആതി :എനിക്ക് ഇതൊന്നും കാണാൻ പറ്റില്ല…. വാ പോവാം…..
അവളവനോട് കെഞ്ചി.
മനു : ഹ ഹഹ ….. നീയല്ലേ…. ഡോക്ടർ ആവാൻ പോകുന്നത്…. ഇതൊക്കെ പേടിച്ചാലോ…..
അവൻ വളരെ നിസ്സാരമായി അവളോട് പറഞ്ഞു.
ആതി : ഏട്ടാ….. പ്ളീസ്…… എനിക്ക് വയ്യ…. പോവാം…..
അവൾ ഇടറിയ ശബ്ദത്തിൽ അവനോട് പറഞ്ഞു.
മനു : ഹമ്മ്…. ശരി…. വാ……
അവൻ അവളെ പിടിച്ച് പുറത്തേക്ക് നടന്നു…റോഷൻ ഒന്ന് അനങ്ങാൻ പോലും കഴിയാതെ അവിടെ നിൽക്കുകയാണ്…
മനു : നീ ചേച്ചിയുടെ അടുത്തേക്ക് പൊയ്ക്കോ…. പിന്നെ ഇതൊന്നും ചേച്ചി അറിയരുത്….. മനസ്സിലായോ……
ആതി : ഹമ്മ്…..
അതും പറഞ്ഞ് അവൾ teater ലേക്ക് നടന്നു. കാല് മുതൽ തലവരെ ഒരു മരവിപ്പാണ് അവൾക്ക്…. എങ്ങനെയൊക്കെയോ അവൾ നടന്നുനീങ്ങി.
മനു : റോഷ……
മനു റോഷൻ വിളിച്ചു.
റോഷൻ: എ.. എന്താ…..
മനു : പേടിയുണ്ടോ…….
റോഷൻ : അ.. ആഹ്……
മനു : ഹമ്മ്….. പേടി വേണം….. പ്രത്യേകിച്ച് കാലനെ……
റോഷൻ : നി..നിങ്ങൾ ആരാ…..
മനു : ഹ ഹ ഹ ഹ ഹ ഹ……
അവൻ റോഷൻ നോക്കി ചിരിക്കാൻ തുടങ്ങി.
മനു : ഞാനോ…… ഞാൻ ഒരു പാവം മനു…. അത്ര തന്നെ….. ഹ ഹ ഹ ഹ ഹ…..
റോഷൻ : പ.. പക്ഷെ…. ഇ.. ഇതൊക്കെ…..
മനു : ഇതൊക്കെ……
റോഷൻ : ഇവരെ എല്ലാം…….
മനു : ഹ ഹ ഹ ഹ ….. ഇതൊന്നും അതിന് റോഷൻ കണ്ടിട്ടപോലും ഇല്ല….. നമ്മൾ സിനിമ കാണുകയല്ലായിരുന്നോ……
റോഷൻ : പ… പക്ഷെ…
മനു :മോനെ റോഷ…. ഞാൻ നല്ലവനാ…. പക്ഷെ ഒരുപാട് നല്ലവൻ അല്ലാ….. അത് നീ എന്നും ഓർമ വച്ചോ….. അപ്പൊ.പറ…. നീ ഇവിടെ വന്നോ…..
അവന്റെ വാക്കുകൾ ഭയം എന്ന അഴക്കടലിലേക്ക് റോഷനെ തള്ളിയിട്ടു. മനുവിന്റെ ചോദ്യങ്ങൾക്ക് യാന്ത്രികമായി ഉത്തരം പറയാൻ തുടങ്ങി.
റോഷൻ: ഇ.. ഇല്ല…..
മനു : നീ വല്ലതും കണ്ടോ……

Leave a Reply

Your email address will not be published. Required fields are marked *