😈Game of Demons 5 [Demon king]

Posted by

‘”” ഞ…ഞാൻ പരാതി ഒന്നും കൊടുക്കില്ല…..’”
മനു : ഹമ്മ്…… എന്തായാലും ഈ സ്ഥലം കൊള്ളം…. ഒരു cctv പോലും ഇല്ലാത്ത teater….. ആഹ്… അത് നമുക്കും ഉപകാരം ആണ്…. ല്ലേ ഷാഫിറെ…..
അവൻ ഷാഫിറെ നോക്കി ക്രൂരമായി ചിരിച്ചുകൊണ്ട് ചോതിച്‌.
‘” ആ..ആഹ്…. അതേ…… ‘””
മനു : ഹമ്മ്….. പിന്നെ… നിന്റെ ചേട്ടൻ ആരാ തല്ലി എന്ന് ചോയ്ച്ചാൽ പറയാൻ ഒരു പേര് വേണ്ടേ…. ഏ…… ഹ ഹ ഹ ഹ……..
‘”‘ വേണ്ട ചേട്ടാ….. ഞ..ഞാൻ ഇനി ഒന്നിനും വരില്ല…’””
മനു : ശേ… ശേ……. അങ്ങനെ അല്ല….. ഇനി നിനക്ക് എന്നെ കൊല്ലണം എന്ന് തോന്നിയാൽ എന്റെ പേര് പോലും അറിഞ്ഞില്ലെങ്കിൽ പണി കൂടില്ലേ….. അപ്പൊ ചേട്ടൻ ആരാന്ന് ചോദിച്ചാൽ മനു എന്നൊരു ചേട്ടൻ തല്ലി എന്ന് പറഞ്ഞോ….. പിന്നെ ഈ മനു എന്ന പറയുന്ന പേര് കൊറേപേർക്ക് ഉണ്ടല്ലോ…. അപ്പൊ സ്വാഭാവികമായും നിന്റെ ഏട്ടൻ ‘ ഏത് മനുവാടാ….’ എന്ന് ചോദിക്കും… അപ്പോൾ പറയണം സ്വായം ചോതിച്‌ കണ്ടെത്താൻ….. അപ്പൊ ആളെ പിടികിട്ടും…. ഒക്കെ…..
‘”” ആഹ്…. ഒക്കെ…. ‘”
മനു : അപ്പൊ….. nice to meet you….
മനു അവന് കൈ കൊടുത്തു. അസഹനീയ മായ വേദനയിൽ അവൻ ആകെ തലർന്നാണ് ഇരിക്കുന്നത്.
മനു : എന്താടാ… നിനക്ക് കൈ തരാൻ ഒരു ബുദ്ധിമുട്ട്…
അത് പറഞ്ഞതും ഷാഫിർ എങ്ങനെയൊക്കെയോ എത്തി വലിഞ്ഞ് കൈ തന്നു.
മനു : good… ഹാ പിന്നെ…. ഞാൻ ഒരു കാര്യം മറന്നു… പൊതുവെ ഞാനീ പൊതുസേവനം ഒന്നും ചെയ്യാറില്ല…പക്ഷെ……
അത് പറഞ്ഞ് ഷാഫിറിന്റെ ഇടത്തെ കയ്യും മനു തിരിച്ചൊടിച്ചു.എന്നിട്ട് അവന്റെ ലിംഗം പ്രതിഷ്ട്ട ഭാഗത്ത് ശക്തിയിൽ മർദിച്ചു.
‘”” ആ…… ഉമ്മാ…….ഊ…….ഹാ…….’”
അവൻ വേദനയിൽ പുളയാൻ തുടങ്ങി.
മനു : ഇത് എന്തിനാണെന്ന് മനസ്സിലായോ…. ഒരു പാവം പെണ്ണിനെ പീഡിപ്പിച്ചു കൊന്നതിന്….. അവരുടെ കുടുംബം എത്ര കരഞ്ഞിട്ടുണ്ടാവും എന്ന് നിനക്കറിയോടാ നായെ……..
അതും പറഞ്ഞ് അവന്റെ സാമാനം നോക്കി ഒന്നുകൂടി ചവിട്ടി.അവന്റെ  കരച്ചിലിന്റെ ശക്തി വർധിച്ചു.മനു അവന്റെ തലയിലേക്ക് ഫുഡ് ബോള് കിക്ക്‌ ചെയ്യുന്ന പോലെ ശക്തിയിൽ ചവിട്ടി. അവൻ തെറിച് ഒരു സൈഡിലേക്ക് വീണു…അതോടെ അവന്റെ ബോധവും പോയി.
മനു തന്റെ ഷർട്ടിന്റെ ചുളുങ്ങിയ ഭാഗം എല്ലാം നിവർത്തി വാതിൽ തുറന്നു. അവൻ വാതിൽ തുറന്നതും റോഷനും ആതിയും അവിടെ എത്തിയതും ഒരേ സമയം ആയിരുന്നു.
അപ്രതീക്ഷികമായുള്ള.അവരുടെ വരവ് മനുവിനെ ഞെട്ടിച്ചു. പെട്ടെന്ന് എന്ത് ചെയ്യണം എന്നുപോലും അവൻ മറന്നുപോയി.ആതി തനിക്ക് മുഖം തരാതെ മുഖം തിരിച്ചാണ് നിൽക്കുന്നത്.
റോഷൻ : എവിടെ ആയിരുന്നു ഏട്ടാ…ചേച്ചി അവിടെ…
പറഞ്ഞു തീരും മുമ്പ് അവൻ ആ കാഴ്ച്ച കണ്ടു.പൊട്ടിയ പൈപ്പിൽ നിന്നും വന്ന വെള്ളം അവിടെ നിറഞ്ഞിരുന്നു അതിൽ ചോരയുടെ നിറം. അവൻ ഉള്ളിലേക്ക് നോക്കി അപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു. ഷാഫിറും കൂട്ടുകാരും പല ഭാഗത്തായി അബോധർ ആയി കിടക്കുന്നു.അവൻ പേടിയോടെ മനുവിനെ നോക്കി.
റോഷന്റെ മുഖത്തെ പേടി കണ്ട് ആതിയും അങ്ങോട്ടേക്ക് നോക്കി. അവളുടെ ഹൃദയ മിടിപ്പ് കൂടി. കയ്യും കാലുമെല്ലാം വിറക്കാൻ തുടങ്ങി.തന്റെ കണ്ണുകളെ വിശ്വസിക്കാൻ അവൾക്ക് മടിയായി.
ആദ്യമായി അവൾ പേടിയോടെ മനുവിനെ നോക്കി. എല്ലാം കണ്ട സ്ഥിതിക്ക് ഇനി ഒന്നും മറക്കാൻ ഇല്ലെന്ന് മനസ്സിലാക്കിയ മനു നോർമലായി അവരെ നോക്കി.
മനു : ഞാൻ വരുമായിരുന്നല്ലോ…. പിന്നെ എന്തിനാ ഇങ്ങോട്ട് വന്നത്…..
അവൻ വളരെ സാധാരണമായി അവരോട് ചോദിച്ചു. അഞ്ചു എന്തുകൊണ്ട് പേടിച്ചു എന്നത് ആതിക്ക് മനസ്സിലായി. ഭയത്താൽ അവൾക്ക് സംസാര ശേഷി നഷ്ടമായി.

Leave a Reply

Your email address will not be published. Required fields are marked *