😈Game of Demons 5 [Demon king]

Posted by

ആതി : ചേച്ചിക്ക് ഇപ്പൊ എന്താ വേണ്ടേ…..
അഞ്ചു : നീ ഏട്ടനെ അവിടെ ഒന്നു പോയി നോക്കിയിട്ട് വാ…..
ആതി : എനിക്കൊന്നും പറ്റില്ല…..
റോഷൻ: എന്താ ചേച്ചി…. വല്ല പ്രശ്നവും ഉണ്ടോ…..
ഇവരുടെ തല്ലുകൂടൽ കണ്ട് റോഷൻ ഇടപെട്ടു.
അഞ്ചു : ഏട്ടൻ കുറച്ചു നേരമായി പോയിട്ട്….
റോഷൻ : ടോയ്‌ലറ്റിൽ പോയതാവും ചേച്ചി….
അഞ്ചു : എനിക്കെന്തോ പേടിയാവുന്നു…..
റോഷൻ : ചേച്ചി എന്തിനാ പേടിക്കുന്നത്…. മനു ഏട്ടൻ ഇപ്പൊ വരും… കൊച്ചു കുട്ടിയൊന്നും അല്ലല്ലോ…..
അഞ്ചു : ഡീ….. ആതി…. നീ റോഷൻ ചേട്ടന്റെ ഒപ്പം പോയി ഒന്ന് നോക്കിയിട്ട് വാടി…..
ആതി : ഞാൻ പോവില്ല ചേച്ചി….. അയാൾ ഇനി എന്റെ ആരുമല്ല……
ആതി ദേഷ്യത്തോടെ അഞ്ജുവിനോട് പറഞ്ഞു. അത് കേട്ടപ്പോൾ അവൾ വല്ലാതെയായി. ഓർമകൾ അവളെ പഴയ കാലത്തെ ഓർമപ്പെടുത്തി.
‘ ഈ വാക്കുകൾ ഏട്ടൻ കേട്ടാൽ ചങ്ക് പൊട്ടി മരിച്ചു  പോവും. ഇവളെ എന്ത് പറഞ്ഞ് മനസ്സിലാക്കും എന്നും അറിയില്ല…. ഏട്ടന്റെ ദേഷ്യം നേരിൽ കണ്ടവളാ ഞാൻ…. ആ മുഖം ഇന്ന് കണ്ടിരുന്നെങ്കിൽ എന്തൊക്കെ ഇവിടെ നടക്കുമെന്നത് എനിക്ക് മാത്രമേ അറിയൂ….’
അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി. ആതിയുടെ വാക്കുകൾ അവളുടെ മനസ്സിൽ പെരുമ്പാറ മുഴക്കമ്പോലെ മുഴങ്ങാൻ തുടങ്ങി.
‘ ആതി…. അവൾക്ക് എന്തെങ്കിലും മനസ്സിൽ കയറിക്കഴിഞ്ഞാൽ ആളും തരവും നോക്കാതെ അവരെ വേദനിപ്പിക്കും. ഏട്ടന് ആതി എന്ന് വച്ചാൽ ജീവൻ ആണ്… അവൾ ഏട്ടനെ അവോയ്ഡ് ചെയ്താൽ എന്റെ ഏട്ടൻ ആകെ തളർന്ന് പോകും. ഈ ഒരു നിമിഷം ഏട്ടന്റെ സ്നേഹവും ലാളനയും ഒക്കെ അവൾ മറന്ന് പോയി.
ഏട്ടനോട് അവൾ വെറുപ്പ് കാണിച്ചാൽ ആ മനസ്സ് വേദനിക്കുന്നത് ഞാൻ കാണേണ്ടി വരുമല്ലോ ഈശ്വരാ…..’
ചിന്തകൾ അവൾക്ക് മരണ വേദന തന്നു.ഇടക്ക് സിനിമയിൽ നിന്നും കണ്ണെടുത്ത ആതി അഞ്ജുവിനെ തിരിഞ്ഞു നോക്കി.അവൾ കാണുന്നത് ശബ്ദം പോലും ഉണ്ടാക്കാതെ കരയുന്ന ചേച്ചിയെ ആണ്.
‘ ചേച്ചി എന്തിനാ ഇങ്ങനെ കരയുന്നത്…. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ…. ഒരു പെണ്ണിനും കേൾക്കാൻ പറ്റാത്ത വാക്കുകൾ അല്ലെ ആ വൃത്തികെട്ടവന്മാർ പറഞ്ഞത്….മനു ഏട്ടൻ ഒരു ആണയിരുന്നു എങ്കിൽ ഇന്നവർ ജീവനോടെ കാണില്ലായിരുന്നു. പൊതുവെ ചേച്ചിക്കും ഏട്ടനോട് ദേഷ്യം വരേണ്ട കാര്യമല്ലേ ഇത്…. പിന്നെ എതിനാ ചേച്ചി ഇങ്ങനെ കരയുന്നത്…. ഇതിനും മാത്രം ഏട്ടൻ എന്താണ് ചേച്ചിക്ക് വേണ്ടി ചെയ്തത്….. ‘
അവളുടെ മനസ്സിൽ മനുവിനോടുള്ള വെറുപ്പ് കൂടുകയും ചേച്ചിയുടെ കരച്ചിൽ കണ്ട് സങ്കടം സഹിക്കാനും പറ്റാതെ ആയി.
ആതി : റോഷൻ ചേട്ടാ…..
അവൾ അപ്പുറത്ത് ഇരിക്കുന്ന റോഷനെ വിളിച്ചു.
റോഷൻ : ആഹ്….
ആതി : എന്റെ ഒപ്പമൊന്ന് വരോ….മനു ഏട്ടനെയൊന്ന് നോക്കാൻ ആണ്…
റോഷൻ : എന്നാ വാ…. നോക്കിയേച്ചും വരാ…
അതും പറഞ്ഞ് അവൻ സീറ്റിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ആതി എഴുന്നേൽക്കുമ്പോൾ അഞ്ചു അവളുടെ കയ്യിൽ പിടിച്ചു. അവൾ ചോദ്യ ഭാവേന അഞ്ജുവിനെ നോക്കി.
അഞ്ചു : നീ എന്നോട് പറഞ്ഞ പോലെ ഏട്ടനോട് പറയരുത്…. തകർന്ന് പോകും ആ പാവം…. നിന്നെ അത്രക്ക് ഇഷ്ട്ടാ….
ഇടറിയ ശബ്ദത്താൽ അഞ്ചു അവളോട് പറഞ്ഞു.
ആതി : ഹമ്മ്………
ഒന്ന് മൂളുക മാത്രം ചെയ്ത് അവൾ പുറത്തേക്ക് വന്നു.
******************÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷

Leave a Reply

Your email address will not be published. Required fields are marked *