😈Game of Demons 5 [Demon king]

Posted by

ആദ്യം വന്നവൻ മനുവിന്റെ നേരെ ഓടിയെത്തി. അവൻ മൂന്നാമനെ വലിച്ച് ദൂരേക്ക് തള്ളി. അവൻ അവിടത്തെ ചുമരിലേക്ക് പുറമിടിച്ചു വീണു.
ഒന്നാമൻ മുഷ്ട്ടി ചുരുട്ടി മനുവിന്റെ മുഖത്തിനു നേരെ കൊണ്ടുവന്നു. എന്നാൽ എല്ലാം പെട്ടെന്നായിരുന്നു. ആ മുഷ്ട്ടി ചുരുണ്ട കയ്യിൽ മനുവിന്റെ കയ്യിലെ കത്തി കുത്തികയറി. അതിലെ ചോര അവന്റെ അടിയിലും ദേഹത്തും തെറിച്ചു.
‘”””  ആഹ്……………. ‘””
മനു : മിണ്ടാതെ ഇരിക്ക് നായെ……….
അതും പറഞ്ഞ് മനു ചാടി കാലുകൊണ്ട് അവന്റെ തലയുടെ പുറകിലേക്ക് ഒരു ടോർണാഡോ കിക്ക്‌ ചെയ്തു. ആ കിക്കിന്റെ ശക്തിയിൽ ഒരുവട്ടം വായുവിൽ കറങ്ങി അവൻ നിലമ്പത്തിച്ചു.
ഇപ്പോൾ ആ ശരീരത്തിൽ വേദനയുടെ രോദനം ഇല്ല.എന്തിന് ഒരു അനക്കം പോലും ഇല്ല. അയാൾ പൂർണമായും അബോതാവസ്ഥയിലേക്ക് പോയിരുന്നു.
അപ്പോഴേക്കും ആദ്യം ചവിട്ടു കിട്ടിയ ഒന്നാമൻ എഴുന്നേറ്റിരുന്നു.
മനു : ഹ ഹ  ഹ ഹാ…………….
മനു ഒരു മൃഗത്തെ പോലെ അവന്റെ അടുത്തേക്ക് ഓടിയാടുത്തു. അവന് ആദ്യം കിട്ടിയ തല്ലിന്റെ ക്ഷീണവും തളർച്ചയും ഇനിയും പോയിട്ടില്ലായിരുന്നു.
മനു വേഗത്തിൽ ചാടി അവന്റെ കീഴ് താടിയും കഴുത്തും വരുന്നിടത് ഫ്ലൈ മോർ കിക്ക്‌ ചെയ്തു.
അപ്രതീക്ഷികമായി ഒരു ശക്തമായ ഇടിമിന്നൽ ഏറ്റ പ്രതീതിയാണ് അവനുണ്ടായത്. കഴുത്തിൽ അസഹയിനമായ വേദന.. എന്നാൽ ഒരു തുള്ളി ശബ്ദംപോലും പോലും പുറത്തേക്ക് വരുന്നില്ല.
അവൻ നിലത്തു കിടന്ന് ചുമക്കാൻ തുടങ്ങി. ചുമക്കുമ്പോൾ വായിൽ നിന്നും രക്ത തുള്ളികൾ തെറിക്കുന്നുണ്ട്. മനു മുട്ടുകുത്തി അവന്റെ മുന്നിൽ ഇരുന്നു.
മനു : നിനക്ക് വേദനിക്കുന്നുണ്ടോ…..
അത് പറയുമ്പോൾ അവന്റെ മുഖത്ത് വല്ലാത്ത ആനന്ദം ആയിരുന്നു.
“‘”‘” ഹ്… ഹ്… ഹ്… ക്രാ…..ഹ്… ഹ്… ‘””‘”
പക്ഷെ വായിൽ നിന്നും ചുമ മാത്രമാണ് വന്നിരുന്നത്.
മനു : ഹി ഹ ഹ ഹ ഹ………..
അവൻ അട്ടഹസിച്ചു കൊണ്ട് അവന്റെ മുടി പിടിച്ച് പൊക്കി. അവിടെ ഒരു സ്റ്റീലിന്റെ പൈപ്പ് ഉണ്ടായിരുന്നു. മനു അവനെ വലിച്ചിഴച്ച് ആ പൈപ്പിലേക്ക് അലറികൊണ്ടുപോയി ശക്തിയിൽ ഇടിച്ചു.ആ പൈപ്പ് പൊട്ടിയൊലിക്കുവാൻ തുടങ്ങി.  ഒരു ചെറിയ അലർച്ച പോലും കേൾക്കാതെ അവന്റെ ശബ്ദം അവിടെ കെട്ടടങ്ങി.
അടി കൊണ്ട രണ്ടാമൻ ചുവരിലേക്ക് കൂടുതൽ ഒട്ടി മനുവിനെ ഭയത്താൽ വിറച്ചു നോക്കി.
മനു : നീ എന്താടാ മാറി നിൽക്കുന്നത്…. വന്ന് അടിക്കട……..
അവൻ വീണ്ടും ഭയത്താൽ മനുവിനെ നോക്കി
മനു : അടിക്കടാ…………………………..
അവൻ കടന്നലറി. എന്തും.വരട്ടെ എന്ന് കരുതി മുഷ്ട്ടി ചുരുട്ടി അവൻ മനുവിന്റെ മുഖത്തെക്ക് ശക്തിയിൽ അടിച്ചു.
ആ അടി അവന് കൊണ്ടിരുന്നു. അടിയുടെ ശക്തിയിൽ മനുവിന്റെ തല ചെറുതായൊന്ന് താഴ്ന്നു.
അവരുടെ അടി ആദ്യമായി അവനിൽ കൊണ്ടതിൽ ആത്മാവിശ്വസവും ധൈര്യവും വരേണ്ട ഇടത്തു സിംഹത്തിന്റെ വാലിൽ ചവിട്ടിയപോലെയാണ് അവന് തോന്നിയത്.

Leave a Reply

Your email address will not be published. Required fields are marked *