😈Game of Demons 5 [Demon king]

Posted by

വേദനയിൽ അവൻ അവൻ അലറാൻ തുടങ്ങി.പെട്ടെന്ന് മനു അവന്റെ കഴുത്തിൽ പിടിച്ചു പൊക്കി. അയാളുടെ കാലുകൾ മുകളിലേക്ക് പൊങ്ങി. ആ കരച്ചിൽ കഴുത്തിൽ പിടിച്ചിരിക്കുന്ന മനുവിന്റെ കൈകളിൽ ഒതുങ്ങി.
ശ്വാസം കിട്ടാതെ അവൻ പിടയാൻ തുടങ്ങി.
മനു : ഒച്ച വച്ച് ആളെ കൂട്ടുന്നോ നായെ…. ഞാൻ ഇപ്പോൾ അല്ലെ തുടങ്ങിയത്……. അപ്പോഴേക്കും നീ അത് അവസാനിപ്പിക്കുന്നോ….. ഇതിന്റെ ലഹരി എന്താന്ന് അറിയോടാ നിനക്ക്…..
അതും പറഞ്ഞ് മനു അവനെ ദൂരേക്ക് വലിച്ചെറിഞ്ഞു. അയാൾ അപ്പുറത്തുള്ള ബാത്റൂമിന്റ കതവ് പൊളിച്ച് അകത്തേയ്ക്ക് വീണു.
ഇതെല്ലാം കണ്ട് ഷാഫിറും കൂട്ടുകാരും നിന്നിടത്തുനിന്ന് ഒന്ന് അനങ്ങാൻ പോലും പറ്റാതെ വിറച്ചു നിന്നു. കാലനേ മുന്നിൽ കണ്ട പ്രതീതി ആണ് എല്ലാവർക്കും.
മനു : സഹോദരാ….. അങ്ങയുടെ മിത്രങ്ങൾ വളരെ വീക്ക് ആണ്…. ഓരോരുത്തർ വരാതെ എല്ലാവരോടും ഒന്ന് വരാൻ പറയാമോ…. ഇത്‌വേഗം തീർത്തിട്ടുവേണം ആ സിനിമ പോയി കാണാൻ…. നല്ല സിനിമയാണ്… മിസ്സ് ചെയ്യാൻ വയ്യ….
ദയ ഭക്തി വിനയത്തോടെ മനു ഷാഫിറിനോട് പറഞ്ഞു. അവന്റെ ഭാവവും ശക്തിയും കണ്ട് അവൻ മരണത്തെ മുന്നിൽ കണ്ടപോലെ ആയി.
ഷാഫിർ : ചെ…ചേട്ടാ….. ഞ.. ഞങ്ങൾക്ക് ആള് മറിപ്പോയതാ…. ഞങ്ങളെ വെറുതെ വിടണം…..
അവൻ പേടിയോടെ മനുവിനെ നോക്കി പറഞ്ഞു.
മനു : ഹ  ഹ ഹ ഹ  ഹ ഹ……………… ഹ ഹ ഹാ ഹ ഹ ഹാ………. വെറുതെ വിടാനോ……….
അവൻ അവരെ നോക്കി അട്ടഹസിച്ചു
മനു : എനിക്ക് ഈയൊരു മൂഡ് വല്ലപ്പോഴുമൊക്കെ വരൂ….. എന്നെ മൂഡ് കേറ്റിയിട്ടു വെറുതെ വിടാനോ……. ഹ ഹ ഹ ഹ ………. ഇലയിട്ടിട്ട് ചോറില്ല എന്നോ…… ഹ ഹ ഹ ഹ……….
അവൻ പിന്നെയും പിന്നെയും  അട്ടഹസിക്കാൻ തുടങ്ങി.അവിടെ അവന്റെ അട്ടഹാസത്തിന്റെ ശബ്ദ ധ്വനി മുഴങ്ങിക്കൊണ്ടിരുന്നു.
ഷാഫിർ : ചേട്ടാ…. ഞങ്ങളെ വെറുതെ വിടണം…. ഇനി ഒരു പ്രശ്നത്തിനും വരില്ല….. ആരോടും പോകില്ല.
ഷാഫിർ യാചന സ്വരത്തിൽ വിളിച്ച് പറഞ്ഞു.
മനു : ഹ ഹ ഹ ഹ ഹ…….. വെറുതെ വിടണം അല്ലെ…… ശരി……. നിങ്ങൾക്ക് ഞാൻ 5 മിനിറ്റു സമയം തരാ….. എന്നെ കൊന്നിട്ട് നിങ്ങൾ നിങ്ങളെ രക്ഷിച്ചോ…..
അവർക്ക് വീണ്ടും വീണ്ടും ഭയം കണ്ണുകളിലേക്ക് ഇരച്ചു കയറി. അവിടെനിന്ന് ഓടിരക്ഷപ്പെടാൻ ഒരു മാർഗവും ഇല്ല. തല്ലുവാനായി പോയവർക്ക് ജീവൻ അവശേഷിക്കുന്നുണ്ടോ എന്നുപോലും സംശയം ആണ് ഷാഫിർ അവന്റെ ബാക്കി മൂന്ന് കൂട്ടുകാരെയും മനുവിനെ തല്ലുവാനായി ഉന്തി തള്ളി വിട്ടു. അവർ പോകണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിൽ പേടിച്ച് അവിടേതന്നെ നിലയുറപ്പിച്ചു.
മനു: വാടാ……………….. വാ………….
മനു അവരെ നോക്കി അലറി. അവന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നു… കൊല്ലാൻ ഉള്ള വെറിമാത്രം ആണ് ആ മുഖത്ത്.. കണ്ണുകൾ ചുവന്ന് മറ്റേതോ രൂപമാകുന്ന പോലെ…
വേറെ രക്ഷയില്ലെന്നു മനസ്സിലാക്കിയ ആ മൂന്നുപേരും അവന്റെ നേരെ ഓടിയാടുത്തു. ആദ്യം വന്നവൻ മനുവിന്റെ നെഞ്ചിലേക്ക് ചവിട്ടിയപ്പോൾ അതിൽനിന്നും ഒഴിഞ്ഞു മാറി രണ്ടാമത് വന്നവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി.
ചവിട്ടിന്റെ ശക്തിയിൽ അവൻ ദൂരേക്ക് തെറിച്ചു വീണു. മൂന്നാമൻ അരയിൽ നിന്നും കത്തിയെടുത്തു മനുവിന്റെ അടിവയറിലേക്ക് കത്തി കുത്തിയിറക്കാൻ കൊണ്ടുപോയി.
എന്നാൽ അത് വെറും പൂ പറിക്കുന്ന ലാഘവത്തിൽ അവൻ ഒറ്റക്കയ്‌കൊണ്ട് തടുത്തു. ദൃഢ വേഗത്തിൽ ആ കൈ തിരിച് മനു ആ കത്തി ആ
കരസ്ഥമാക്കി. അപ്പോഴും അവന്റെ കയ്യിൽ നിന്നും പിടിവിട്ടിട്ടില്ലായിരുന്നു.
‘”” ഡാ………. ‘”

Leave a Reply

Your email address will not be published. Required fields are marked *