😈Game of Demons 5 [Demon king]

Posted by

അവിടെ വരുന്ന ചില പെണ്ണുങ്ങളെ തോണ്ടുവാനും അശ്ലീലം പറയാനും ഒക്കെ തുടങ്ങി. പേടിയിൽ ആരും അവരോട് പ്രതികരിക്കാതെ നിന്നു. പലരും അവിടുന്ന് ഓടി മാറി…  ചിലർ അവിടേക്ക് പോകാതെ ഇരുന്നു. എല്ലാവർക്കും പേടി മാത്രം…
അതിലെ പോകുന്ന കൊച്ചു കുട്ടിയെ വരെ അവർ വെറുതെ വിട്ടില്ല. അതിനെ വരെ കരയിച്ചു സന്തോഷം കണ്ടെത്തി. കുറച്ചു കഴിഞ്ഞപ്പോ ഷോ തുടങ്ങി. പുറത്തു നിന്നവർ മുഴുവൻ ഉള്ളിലേക്ക് കയറിതുടങ്ങി. പക്ഷെ ഷാഫിറും കൂട്ടരും ടോയ്ലറ്റിലും പോയി.ഷോ തുടങ്ങിയത് കാരണം എല്ലാവരും പോയിരുന്നു. അതുകൊണ്ട് അവിടെ ആരും ഇല്ലായിരുന്നു.
അവർ അതിന്റെ ഉള്ളിൽ കയറി അരയിൽ നിന്നും ഒരു പാക്കറ്റ് എടുത്തു.
‘”” നല്ല ഫ്രഷ് സാധനം ആണെന്ന ജോയ് പറഞ്ഞത്… ഉണക്കി കവറിൽ ആക്കിയിട്ട് ഒരാഴ്‌ച ആയിട്ടെ ഉള്ളുത്രേ…’”
അവരിലെ ഒരുത്താൽ പറഞ്ഞു.
ഷാഫിർ:നിന്ന് വാജകമടിക്കാതെ ഇങ് എടുക്ക് മൈരേ…..
‘”” ഡാ…. ആരെങ്കിലും വരോ….””
ഷാഫിർ : വന്ന എനിക്ക് മൈരാ…..
അവർ ആ പാക്കറ്റിൽ സാധനം ഒരു കടലാസിലേക്ക് കൊട്ടി. അതിന് ശേഷം അതിലെ ചെറിയ കുരു എല്ലാം പെറുക്കി കളഞ്ഞു. വേറൊരാൾ പോക്കറ്റിൽ നിന്നും കുറച്ച് rolling papper എടുത്ത് ആ സാധനം അതിൽ ഇട്ട് ചുരുട്ടാൻ തുടങ്ങി. ചുരുട്ടി കഴിഞ്ഞ് അതിന്റെ അറ്റം നാക്കുപയോഗിച് നക്കി ഒട്ടിച്ചു. അങ്ങനെ ഒരു 6 ചുരുട്ട് ഉണ്ടാക്കി എല്ലാവരും ഓരോന്ന് എടുത്ത് കത്തിച്ചു. അവർ ആദ്യ പഫ് എടുത്തപ്പോൾ തന്നെ ആ ടോയ്ലറ്റ് മുഴുവൻ പുകമായമായി.
റ്റിക് ടക്……..
വാതിൽ കുറ്റിയിടുന്നതിന്റെ ശബ്ദം കേട്ടാണ് അവർ തിരിഞ്ഞ് നോക്കിയത്. വാതിലിന്റെ അടുത്ത് ഒരു നീല ഷർട്ടും കറുത്ത പാന്റും ഉടുത്ത ഒരാൾ ചാരി നിൽക്കുന്നു.
ഷാഫിർ : ഏതവനാട അത്……
അവൻ ആ വാതിലിൽ ചാരിനിൽക്കുന്നവനെ നോക്കി വിളിച്ചു.
അവനിൽ നിന്നും ഒരു മറുപടിയും വന്നില്ല.
‘” ഡാ….. അത് രാവിലെ ആ രണ്ട് പീസുകളുടെ ഒപ്പം വന്നവൻ അല്ലെ….’””
ഷാഫിർ അയാളെ ഒന്ന് നേരെ നോക്കി…. അത് മനു ആയിരുന്നു.
ഷാഫിർ : എന്താടാ ഇവിടെ…… അവളുമാരെ കൂട്ടികൊടുക്കാൻ വന്നതാണോ……
അവൻ വിളിച്ചു ചോദിച്ചു… അത് കേട്ട് അവരുടെ കൂടെയുള്ളവർ ചിരിക്കാൻ തുടങ്ങി.പക്ഷെ മനുവിൽ നിന്നും യാതൊരു പ്രതികരണവും ഇല്ല…..
ഷാഫിർ: എന്താടാ നോക്കുന്നെ…..
മനു : ഇതൊക്കെ വലിക്കുന്നത് ശരീരത്തിന് കെടല്ലേ ചേട്ടന്മാരെ………
നീണ്ട നിശ്ശബ്ദതക്ക് ശേഷം അവൻ സംസാരിച്ചു. മുഖത്തു ഒരു ചിരിയോടെ…
ഷാഫിർ : നീ എന്താടാ എന്നെ പഠിപ്പിക്കാൻ വന്നതാണോ….
മനു :  ആഹ്…. ഇന്ന് ഈ ചേട്ടൻ ചിലത് പഠിക്കും…..
ഷാഫിർ: ആഹാ….. ഡാ…. കേട്ടോ…. ഹീറോ തല്ലുണ്ടാക്കാൻ വന്നതാ……
അവനും അവന്റെ കൂട്ടാളികളും മനുവിനെ നോക്കി ചിരിക്കാൻ തുടങ്ങി.
‘”” ഡാ മോനെ….. വെറുതെ തടി കേടാകാതെ അവടെ പോയി സിനിമ കണ്ടോ…..’”
”” വേണേൽ ഒരു പഫ് എടുത്ത് പൊയ്ക്കോ…… അവളുമാരുടെ അവിടെ പിടിക്കാൻ നല്ല സുഖവായിരിക്കും….’””
‘””‘ അധികം ഷോ കാണിക്കാതെ ഇറങ്ങി പോടാ….. ‘””
അവർ മനുവിനെ പലതും പറഞ്ഞു കളിയാക്കി. പക്ഷെ ഒരു ഭാവ ഭേതവും ഇല്ലാതെ ചുണ്ടിലെ മായാത്ത ചിരിയിമായി അവരെ തന്നെ നോക്കി നിന്നു.
ഷാഫിർ : ഡാ സമറെ….. അവനെ ഇങ്ങോട്ട് പിടിച്ച് കൊണ്ടുവാ…. കുറച്ച് അഹങ്കാരം ഉണ്ടാവന്… അതൊന്ന് തീർത്തു കൊടുക്കണം.
ഷാഫിർ അവന്റെ കൂടെ ഉള്ള ഒരുത്താനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *