😈Game of Demons 5 [Demon king]

Posted by

അഞ്ചു: നമുക്ക് വീട്ടിൽ പോവാ ഏട്ടാ….
മനു: എന്തിന്…….
അഞ്ചു: ഇനി ഇവിടെ നിൽക്കുന്നതെന്തിനാ….
മനു: രാവിലെ തന്നെ കെട്ടിയൊരുങ്ങി പോന്നത് തിരിച്ച് പോകാൻ അല്ല….. വന്ന സ്ഥിതിക്ക് ഇനി സിനിമ കണ്ടേ പോകുന്നുള്ളൂ….
ആതി: എനിക്ക് വീട്ടിൽ പോയാൽ മതി….. മതിയായി ഏട്ടന്റെ ഒപ്പം പുറത്ത് വന്നത്.
ആതി കുറച്ച് അരിശമായി മനുവിനോട് പറഞ്ഞു.
അഞ്ചു: ആതി…….
ആതി: ഇതൊക്കെ കേട്ടിട്ടും ഏട്ടന് ഒന്ന് പ്രതികരിക്കാൻ പോലും പറ്റില്ലല്ലേ….എട്ടനൊരു ആണല്ലേ…
മനു: പല ഇടതും ഇതുപോലെ പല സംഭവങ്ങൾ ഉണ്ടാവും…. അതൊക്കെ പ്രതികരിക്കൽ അല്ല എന്റെ പണി.
അതേ വേഗതയിൽ അവൻ തിരിച്ചടിച്ചു. ആതി പുച്ഛം നിറഞ്ഞ ഭാവത്തോടെ അവനെ നോക്കി.
‘”” ബ്രോ…….’”
അവർ തിരിഞ്ഞ് നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനും ഒരു പെണ്കുട്ടിയും നിൽക്കുന്നു.
‘” നിങ്ങൾ ഇവിടെ വരുന്നത് ആദ്യമായിട്ട് ആണല്ലേ…..’”
മനു: ഹമ്മ്…..
‘” പ്രതികരിക്കാത്തത് നന്നായി….. അവർ ഒക്കെ വലിയ ടീം ആണ്…..
മനു: അവരെ അറിയോ…..
‘” അറിയാം…. ഞങ്ങൾക്കും ഇതിന് മുമ്പ് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്…. ആ ചുരുണ്ട മുടിയുള്ളോൻ ആണ് അവരുടെ മെയിൻ. ഷാഫിർ….. ഇവിടെ കോട്ടേഷനും ബ്ലൈടും ഒക്കെ നടത്തുന്ന സാലിഹിന്റെ അനിയൻ ആണ്…. മിക്ക ദിവസവും ഇവിടെ പ്രശനം ഉണ്ടാക്കും…
മനു: സാലിഹ്…… അത് മുമ്പ് പലിശ ബിസിനസ് ഉണ്ടായിരുന്ന അക്ബറിന്റെ മകൻ അല്ലെ…..
”’ ആഹ്…. അത് തന്നെ….. അയാൾ ഇപ്പൊ ബിസിനസ്സ് ഒക്കെ നിർത്തി. അയാളുടെ മോൻ ആണ് ഇപ്പോൾ അതൊക്കെ നോക്കി നടക്കുന്നത്.
മനു: ആരും പോലീസിൽ ഒന്നും പരാതിപ്പെട്ടില്ലേ……
‘”‘ പൊലീസിസോ….. അതൊക്കെ അവരുടെ കയ്യിൽ ആണ്. നല്ല പാർട്ടി സപ്പോർട്ട് ഉള്ള ടീമാ…. അതിന്റെ നെകിളിപ്പാണ് ഈ ഷാഫിറിന്…
മനു: ഹമ്മ്…. ഒന്നും ചെയ്യാഞ്ഞത് നന്നായി അല്ലെ….
മനു അത് പറഞ്ഞപ്പോൾ ആതിക്ക് അവനോടുണ്ടായിരുന്ന പുച്ഛവും വെറുപ്പും ഇരട്ടിയായി.
‘”” അതേ ബ്രോ…. ഒരു ദിവസം ഇവളോട് ഇതുപോലെ ഒക്കെ പെരുമാറിയപ്പോൾ ഞാൻ ഒന്ന് പ്രതികരിച്ചതാ…. എന്നെ പട്ടിയെ തല്ലുന്ന പോലെ തല്ലി….. പേടിയാണ് എല്ലാവർക്കും….. നമുക്ക് നമ്മൾ തന്നെ അല്ലെ ഉള്ളു……
മനു അവന്റെ കൂടെ ഉള്ള പെണ്ണിനെ നോക്കി. അവൾ അൽപ്പം ദയനീയമായി അവനെ നോക്കി ചിരിച്ചു.ആ മുഖത്ത് ഇപ്പോഴും ഭയവും സങ്കടവും ഒക്കെ ഉണ്ട്.
മനു: ആഹ്….. അതും ശരിയാ…. നമ്മൾ നമ്മളെ സൂക്ഷിച്ചാൽ തടി കേടാകാതെ നോക്കാം…
‘”‘ അതേ ബ്രോ…. ഇവരുടെയൊന്നും മുന്നിൽ പോയി പെടാതെയിരുന്നാൽ മതി…. അത്രേ നമ്മളെകൊണ്ട് പറ്റു…. വേറെ വഴിയൊന്നും ഇല്ല…..
മനു: ഹമ്മ്….
‘” പിന്നെ ബ്രോ എന്റെ പേര് റോഷൻ…. ഇത്‌ മായാ….
അവർ സ്വയം പരിചയപ്പെടുത്തി. മനു രണ്ടുപേരെയും നോക്കി ചിരിച്ചു.
മനു: ഇത് എന്റെ ഭാര്യ …. അഞ്ജലി…

Leave a Reply

Your email address will not be published. Required fields are marked *