😈Game of Demons 5 [Demon king]

Posted by

അഞ്ചു: ഡീ ആതി…. അത് നോക്കിപേടിപ്പിച്ചതല്ല….. റൊമാൻസ് ചെയ്തതാ……..
ആതി: ഏ……. റോമൻസോ….. അതോ…….
അവൾ ഇരുവരെയും അങ്ങും ഇങ്ങും ഒന്ന് കിളിപോയപോലെ നോക്കി നേരത്തെ അഞ്ചു ചിരിച്ചതിനെക്കാൽ കൂടുതൽ ശക്തിയിൽ ചിരിക്കുവാൻ തുടങ്ങി.
മനു: ഭഗവാനെ…… കൃഷ്ണാ……. കെട്ടിനു ശേഷം ഫുൾ തോൽവി ആണല്ലോ……
അവൻ മുകളിലേക്ക് നോക്കി പറഞ്ഞു.കളിച്ചിരികളുമായി ആ വണ്ടി മുന്നോട്ടേക്ക് കുതിച്ചു
അങ്ങനെ അവർ teater ൽ എത്തി. വണ്ടി പാർക്കിങ് ഏരിയയിൽ വച്ച് എല്ലാവരും ഉള്ളിലേക്ക് കേറി. പ്രധീക്ഷിച്ച തിരക്കൊന്നും ഇല്ല അവിടെ. സിംഗിൾ സ്ക്രീൻ ആണ്. 2k…
അതുകൊണ്ട് ഒറ്റപ്പടം മാത്രമേ ഓടുന്നുള്ളൂ…
കൊറേ പോസ്റ്റർ കാണാം. നമ്മുടെ ഫഹദ് ചേട്ടൻ ചിരിച്ചുകൊണ്ട് ബുള്ളറ്റിൽ നിൽക്കുന്ന പോസ്റ്റർ ആതി നോക്കി നിന്നു. അതിന്റെ അടുത്ത് പടത്തിന്റെ പേരും.
‘””കുമ്പളങ്ങി nights.’””
ആതി ഫഹദിന്റെ ഫോട്ടോയിൽ കൈവച്ച് ആ കൈ ചുണ്ടിൽ വച്ച് മുത്തമിട്ടു. മനു അതൊക്കെ കൗതുകത്തോടെ നോക്കി നിന്നു.അവനീ ഫാനിസം ഒന്നും തലക്ക് പിടിച്ചിട്ടില്ലല്ലോ… അപ്പുറത്ത് ഒരു ചെറിയ രണ്ട് വരി കാണാം. അറ്റത് രണ്ട് വരിയുടെ മുന്നിലായി എഴുതിയിരിക്കുന്നു.
ലോക്കൽ – 90
ബാൽക്കണി – 120
മനു: നിങ്ങൾ ഇവിടെ നിൽക്ക്… ഞാൻ ടിക്കറ്റ് എടുത്തിട്ട് വരാം…
അതും പറഞ്ഞ് അവൻ ബൽക്കണിയുടെ വരിയിൽ നിന്നു.
ആ വരി അൽപ്പം നീണ്ടത് ആണ്.
10 മണിക്കാണ് ഷോ…
ഇപ്പൊ സമയം 9.30…
ടിക്കറ്റ് കൗണ്ടറിൽ ഇനിയും ആൾ വന്നിട്ടില്ല.
അവൻ കുറച്ച് നേരം അവിടെ തന്നെ നിന്നു.
ഒരു 9.45 ന് ടിക്കറ്റ് കൊടുക്കാൻ തുടങ്ങി. ആതിയും അഞ്ജുവും അവിടെ ഒരു സീറ്റിൽ മനുവിനായി കാത്തിരിക്കുകയാണ്.
അപ്പോളാണ് ആതി അവിടെയുള്ള പോപ്‌കോണും കോളയും ഒക്കെ കൊടുക്കുന്ന ഇടം കണ്ടത്.
ആതി: ചേച്ചി……
അഞ്ചു; ഹമ്മ്…..
ആതി: നിക്കത് വേണം….
അഞ്ചു: ആഹ്… ഏട്ടൻ വരട്ടെ…. നമുക്ക് വാങ്ങാ….
ആതി: ഏട്ടൻ ടിക്കറ്റ് എടുക്കല്ലേ….. ഞാൻ പോയി വാങ്ങാ…….
അഞ്ചു: ഓഹ് …. ഈ പെണ്ണിന്റെ ഒരു കാര്യം.
അതും പറഞ്ഞ് അഞ്ചു അവളുടെ പേഴ്സിൽ നിന്നും ഒരു അഞ്ഞൂറ് രൂപ അവളുടെ കയ്യിലേക്ക് വച്ച് കൊടുത്തു. പൈസ കയ്യിൽ കിട്ടിയതും അവളുടെ കണ്ണുകൾ വിടർന്നു.
ആതി: ഇപ്പ വരാവേ……
അവൾ പൈസവാങ്ങി അവിടേക്ക് പോയി. കുറച്ച് ആളുകൾ അവിടെ പോപ്‌കോണ് ഒക്കെ വാങ്ങാൻ നിൽപ്പുണ്ട്.
അവളും അവിടെ പോയി നിന്നു. ഒരു ബോർഡിൽ സാധനങ്ങളുടെ റൈറ്റ് എല്ലാം എഴുതി വച്ചിരിക്കുന്നു.
ആതി: ചേട്ടാ…. പോപ്‌കോണ്…. ഫാമിലി പാക്കറ്റ്… പിന്നെ 3 കോളയും…..
അവൾ സാധനം ഓർഡർ ചെയ്തു. അത് കിട്ടുവാൻ വേണ്ടി വെയ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *