😈Game of Demons 5 [Demon king]

Posted by

ആതി: ആഹ്….. എന്റെ ചെവി പൊന്നായി….. ദുഷ്ടൻ…..
മനു: അപ്പൊ ഇതോ……
അവൻ അവന്റെ കാവിൽ കാണിച്ചുകൊടുത്തു.
ആതി: ഓഹ്…. പല്ലിന്റെ പാടല്ലേ…. അത് ആ  താടി ഉള്ളോണ്ട് കൊഴപ്പില്ലാ…..
മനു: മ്മ്…. എന്ന പോവാ….
പറയേണ്ട താമസം രണ്ടും ജിപ്പിലേക്ക് ഓടിക്കേറി…
മനു അമ്മയുടെ അടുത്തേക്ക് പോയി.
മനു: രാധമ്മ…. എന്നാ ഞങ്ങൾ പോയിട്ട് വരാ…
‘അമ്മ: ഹമ്മ്…. നിങ്ങൾ പൊയ്ക്കോ…. ഞാനും ഒരു അരമണിക്കൂർ കഴിഞ്ഞാൽ ഇറങ്ങും .ചാവി ആ  തുണിന്റെ മോളിൽ വയ്ക്കാ…..
മനു: ആഹ്…. പിന്നെ നമുക്ക് പിന്നെ പോവാട്ടോ….
‘അമ്മ: നീ പോയിട്ട് വാടാ…. ഞാൻ ഇനി ഇവിടെ തന്നെ ഇല്ലേ…. നമുക്ക് എപ്പോ വേണേലും പോവാല്ലോ…..
അവൻ അമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് ജീപ്പിന്റെ ചാവിയും എടുത്ത് പുറത്തേക്ക് വന്ന് വണ്ടിയെടുത്തു.
അവൻ പോകുമ്പോൾ രാധമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവർ ചുമരിൽ തൂങ്ങി കിടക്കുന്ന മനുവിന്റെ അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്ക് നോക്കി.
‘” നിങ്ങൾ എന്ത് പുണ്യം ചെയ്തിട്ടാ അവനെ നിങ്ങൾക്ക് കിട്ടിയത്… എനിക്കിപ്പോ നിങ്ങളോട് അസൂയയാ….  ദൈവം നിങ്ങൾക്ക് തന്ന നിധിയാണ് അവൻ… പക്ഷെ ആ നിധി അനുഭവിക്കാൻ ദൈവം അധികം സമ്മദിച്ചും ഇല്ലല്ലേ…’”
അവർ കണ്ണുകൾ തുടച്ചു. പിന്നെ അവരുടെ അടുത്തായി പുഞ്ചിരി തൂകി നിൽക്കുന്ന രാധമ്മയുടെ ഭർത്താവ് കൃഷ്ണനെ നോക്കി.
‘” ഏട്ടാ…. ദൈവം അവനെ എന്റെ വയറ്റിൽ പിറക്കാൻ അനുവതിച്ചില്ലെങ്കിലും നമ്മുടെ ആതിക്ക് ഒരു നല്ല ഏട്ടൻ ആയും നമ്മുടെ അഞ്ചുവിന് നല്ല ഭർത്താവായും എനിക്ക് എന്റെ സ്വന്തം മോനായും തന്നു… ഏട്ടൻ അവിടെ ഇതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ട് അല്ലെ… എനിക്കറിയാം…’”
രാധമ്മ കണ്ണുനീർ സാരി തുമ്പ് ഉപയോഗിച്ച് തുടച്ചു. അതിനു ശേഷം മാളുവിനെ കൂടി ഒരു നോക്ക് നോക്കി.
‘” നീ എങ്ങോട്ടാ ഇത്ര ദിർതി പിടിച്ചു പോയത്… എന്റെ മനുവിന്റെ കൂടെ നീയെങ്കിലും ഉണ്ടാവായിരുന്നു… കേട്ടറിവ് മാത്രമേ ഉള്ളെങ്കിലും ഒരു മകൾ നഷ്ട്ടപ്പെട്ട വേദന ഉണ്ട് എനിക്ക് നിന്നെ ഇങ്ങനെ കാണുവാൻ…’”
അത്രയും പറഞ്ഞ് രാധമ്മ അടിക്കളായിലേക്ക് പോയി.
****
മനു ചാവി എടുത്ത് ജീപ്പിന്റെ അടുത്തെത്തി… ആതി ആദ്യമേ ജീപ്പിന്റെ മുൻസീറ്റിൽ ഇടം പിടിച്ചിരുന്നു. അവർ വണ്ടിയെടുത്  ദേവിക ടീയറ്ററിക്ക് പോയി.ഒരു ലോക്കൽ teater ആണ്. ബാക്കി teater ൽ ഫുൾ സീറ്റ് booked ആണ്.അവിടെ ഓൺലൈനായി ബുക്കിംഗ് സൗകര്യം ഇല്ല. അതുകൊണ്ട് അവർ അങ്ങോട്ട് തന്നെ പോയി.
രാജീവിനെയും രൂപയെയും വിളിച്ചെങ്കിലും ഒരു സ്ഥലംവരെ പോകണം എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.
അവിടെ നിന്നും ഏകദേശം 10 km ദൂരമേ അങ്ങോട്ട് ഉള്ളു. വണ്ടിയിൽ നല്ല റൊമാന്റിക് സോങ് ഒക്കെ വച്ചാണ് പോകുന്നത്.
“‘ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ അരികിൽ വന്നു നീ
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ വെറുതേ നിന്നു ഞാൻ
തോഴീ ഒരു നോവുപോലെരിയുന്നിതാ
തിരി…
ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ
മറന്നു ഞാനിന്നെന്നെയും പ്രിയേ
ഒഴുകി അലകളിൽ

Leave a Reply

Your email address will not be published. Required fields are marked *