😈Game of Demons 5 [Demon king]

Posted by

‘അമ്മ: അവിടത്തെ ഹോസ്പിറ്റലിൽ നിന്ന് വിളിച്ചിരുന്നു. പെരിന്തൽമണ്ണ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ വിളിച്ചു പറഞ്ഞിട്ടുണ്ടത്രേ…
ഇന്നൊന്നു പോയി കാണണം… ഒരു ഇന്റർവ്യൂ പോലെ…
പിന്നെ ഒരു മാസം കഴിഞ്ഞാൽ ജോയിൻ ചെയ്യാ….
മനു: അയ്യോ…. എന്നാ നമുക്ക് നാളെ പോവാ…..
അത് കേട്ടപ്പോൾ ആതി ഇടയിൽ കേറി.
ആതി: ഏട്ടാ….. നമുക്ക് ഇന്ന് പോവാ…. പടം ഇറഞ്ഞിട്ടു തന്നെ 7 ദിവസായി…. എനിക്കിനിയും വെയ്റ്റ് ചെയ്യാൻ വയ്യ…..
മനു: എടി പെണ്ണേ നമുക്ക് എല്ലാർക്കും നാളെ രാവിലെ പോവാം… അപ്പൊ അമ്മയും വരുമല്ലോ…..
ആതി: ഹമ്മ്….. പറ്റില്ല…… നിക്ക് ഇന്നെന്നെ കാണണം….. അമ്മയെ കൂട്ടി നാളെ നമുക്ക് വേറെ സിനിമക്ക് പോവാ….
മനു: ആഹ്…. ബെസ്റ്റ്…. ദിവസവും സിനിമ കണ്ട് നടക്കാൻ ആണോ പ്ലാൻ….
‘അമ്മ: ഡാ മനു…. നിങ്ങൾ പൊയ്ക്കോ…. നമുക്ക് പിന്നെ ഒരുമിച്ചു പോകാം…. ആ പെണ്ണിന് ഈ ടോവിനോ എന്ന് പറഞ്ഞാൽ ജീവനാ….
ആതി: ടോവിനോ അല്ല…. ഫഹദ്…… ഫഹദ് ഫാസിൽ….
‘അമ്മ: ആഹ്…. അതെങ്കിൽ അത്…. മനു നീ പൊക്കോ…. എനിക്ക് ഹോസ്പിറ്റലിൽ ഒക്കെ പോകാൻ ഉള്ളതല്ലേ….
അവൻ രാധമ്മയുടെ വാക്കുകൾക്ക് ശരിയെന്നു പറഞ്ഞ് തലയാട്ടി.
*********************************************
അലിയും ജോണും രാവിലെ ബംഗ്ലാവിലേക്ക് വണ്ടി ഓടിച്ചു കയറ്റി. തങ്ങളെ കാത്ത് സിംഗര പുറത്തുതന്നെ നിൽപ്പുണ്ട്. വണ്ടി നിന്നതും അയാൾ ആ കാറിന്റെ ഡോർ തുറന്നുകൊടുത്തു.
ഒരു കറുത്ത ഷർട്ടും കറുത്ത പാന്റും ഉടുത്ത് അലി വെളിയിലോട്ട് ഇറങ്ങി.
ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരു വെള്ള ടി ഷർട്ടും കറുത്ത ട്രാക്ക് പാന്റും ധരിച്ച് ജോണും പുറത്തേക്ക് വന്നു.
അവർ മൂന്നുപെരും അകത്തേക്ക് കയറി.  ഉള്ളിൽ പ്രിയങ്കയും അവരുടെ ഗുണ്ടകളും നിൽക്കുന്നുണ്ട്. അലി തനിക്കായി അവിടെ ഒരുക്കിവച്ച രാജ സിംഹാസനം പോലെയുള്ള കസാരയിൽ ഇരുന്നു.
കാൽക്കു മേൽ കാൽ വച്ച് ഒരു സിഗരറ്റും കത്തിച്ച് എല്ലാവരെയും നോക്കി.
തൊട്ടടുത്ത ചെയറിൽ ഒരു സൈന്യാധിപനെ പോലെ ജോണ് അയാളുടെ അടുത്തുള്ള കസാരയിൽ ഇരുന്നു.
അലി: ഒക്കെ….. ലറ്റ്സ്‌ talk….
അത് പറയുമ്പോൾ മറ്റുള്ളവരുടെ മുഖത്ത് പേടി നിറഞ്ഞിരുന്നു .
അലി; ഞാൻ പറഞ്ഞ കാര്യങ്ങൾ  എന്തായി…
പ്രിയങ്കാ: സർ…. ഹാക്ക് ചെയ്യാൻ ഒരു യൂങ് തലെൻഡഡ് ആയ ഒരാളെ കിട്ടിയിട്ടുണ്ട്. She is on the way….
അലി: ഒക്കെ….. രണ്ടാമത്തെ കാര്യം….
പ്രിയങ്കാ: ഞങ്ങൾ അതിന്നലെ അന്വേഷിച്ചു … ഭായുടെ കൂടെ എപ്പോഴും ഉള്ളവർ അന്ന് തന്നെ മരിച്ചിരുന്നു. ബാക്കി എല്ലാവരും അത്ര പരിചയക്കാർ അല്ല…. പിന്നെ ഇവരുടെ കൂടെ റോണി എന്ന ഒരാളും ഉണ്ടായിരുന്നു.
അലി: ഒക്കെ…. അയാളുടെ വിവരം വല്ലതും…..
പ്രിയങ്കാ: rony is a club kick boxer of delhi city…. Vere powerful man… ഞങ്ങൾ അന്വേഷിച്ചതിൽ നിന്നും അറിഞ്ഞത് രാഹുൽ, അമീർ ഭായ് ,റോണി എന്നിവർ ഇവരുടെ ഫീൽഡിൽ ഒരേ പവർ ഉള്ളവർ ആണ്.like a partner….
Ali : രാഹുൽ ആ മരിച്ചവരുടെ കൂട്ടത്തിൽ ഉള്ളവർ അല്ലെ…..
പ്രിയങ്കാ: യെസ് സർ…. പിന്നെ ആ പെണ്കുട്ടികൾ ഇവരുടെ ഒപ്പം തന്നെ ആണ് താമസിച്ചിരുന്നത്….
അലി: റോണി ഇപ്പോൾ എവിടെ ഉണ്ട്….?

Leave a Reply

Your email address will not be published. Required fields are marked *