😈Game of Demons 5 [Demon king]

Posted by

അവിടെ കണ്ട കാഴ്ച്ച അരിപ്പൊടിയിൽ കുളിച്ചു നിൽക്കുന്ന ആതിയെ ആണ്….
മനു നിലത്തു കിടന്ന് പൊട്ടി ചിരിക്കുന്നു….
തൊട്ടടുത്ത് അഞ്ജുവിന്റെ അവസ്ഥയും വ്യത്യാസം അത് തന്നെ… രണ്ടിനേയും നോക്കി ചുണ്ടും കൂർപ്പിച്  ആതിര നിൽക്കുന്നു..
‘അമ്മ അവളുടെ അടുത്തേയ്ക്ക് പോയി. എന്നിട്ട് അവളുടെ തലമുടിയിൽ ഒന്ന് തലോടി.
ആമ്മ: എന്നാലും മോളെ…. mackup നോക്കെ ഒരു പരീതിയില്ലേ……
അതും പറഞ്ഞ് അടക്കി വച്ചിരുന്ന ചിരി പുറത്തേക്ക് വന്നു. അമ്മയും പൊട്ടിച്ചിരിച്ചു.
‘” ഒ..ഒരു മാസം ഉപഗോഗിക്കേണ്ട സമഗ്രഹി ആണല്ലോടാ നീ ഇവൾക്ക് മേക്കപ്പ് ഇടാൻ കൊടുത്തത്…….. അയ്യോ…. എന്റെ ദൈവമേ…… എനിക്ക് വയ്യേ….. .
‘അമ്മ ചിരിച്ച് ചിരിച്ച് വയറിൽ തടവി.
ആതി: ഡീ ചേച്ചി…..നീ എന്നെ ഒറ്റിയല്ലേ……
എന്നും പറഞ്ഞ് ആ അരിപ്പൊടിഭൂതം അഞ്ജുവിനെ പൊതിഞ്ഞു. ആതി അവളുടെ മുഖവും ദേഹവും കൊണ്ട് അഞ്ജുവിന്റെ ദേഹത്ത് ഉരച്ചു തേച്ചു.
അഞ്ചു: ഡീ….. വേണ്ടടി….. ഞാൻ കുളിച്ചതാ….. ആഹ് …. അമ്മേ………
ഒരു ഗുസ്തി പിടിത്തം കഴിഞ്ഞ് രണ്ടും പിടിവിട്ടു. ചേച്ചിയും അനിയത്തിയും ഉണ്ടകണ്ണുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പരസ്പ്പരം നോക്കി.
ഇപ്പൊ
ആതി + അരിപ്പൊടി =അരിപ്പൊടി ഭൂതം + അഞ്ചു= അരിപ്പൊടി ഭൂതങ്ങൾ
ആയിമാറി. രണ്ടിന്റെയും കോലവും ഭാവവും മനുവിലും അമ്മയിലും ഒരേപോലെ ചിരിപൊട്ടി.
മനു കിടന്നിടത്തുകിടന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി.
അഞ്ചു: ആതി….
ആതി: ചേച്ചി……
അഞ്ചു: അറ്റാക്ക്…….
അവർ രണ്ടും നിലത്തു കിടന്ന് പൊട്ടിച്ചിരിക്കുന്ന മനുവിന്റെ ദേഹത്തേക്ക് ചാടി കയറി.
മനു: അയ്യോ….. ഡീ വേണ്ടാ……. ഹാ….. രാധമ്മേ…… ആ…..
അരിപ്പൊടി share ചെയ്യുന്നതിന്റെ കൂടെ ആതി അവന്റെ കയ്യിൽ കടിച്ചു.
‘” അയ്യോ….. ആ…….  രാധമ്മേ…… tt…… എന്നെ പട്ടി കടിച്ചു………
ആതി: ആരാടാ പട്ടി….. ചേച്ചി….. കൈ കൂട്ടിപ്പിടി…..
അഞ്ചു അവന്റെ കൈ കൂട്ടിപിടിച്ചു. ആതി അവന്റെ കവിളിലും പല്ലുകൾ അമർത്തി.
മനു: അയ്യോ…… രാധമ്മേ….. പിടിച്ചു മാറ്റ്….. ഇല്ലെങ്കിൽ ഞാൻ ബാക്കി കാണില്ല……
അവൻ നിലത്തു കിടന്ന് കാറാൻ തുടങ്ങി.
അമ്മ: മതി മതി….. വിട്ടേ രണ്ടും…..
അമ്മ രണ്ടുപേരെയും പിടിച്ചു മാറ്റി…
ഇപ്പൊ വാട്‌സ്ആപ്പിൽ പുതിയ ഗ്രൂപ്പിൽ ആഡ് ആവുമ്പോൾ പറയുന്ന പോലെ അഞ്ചു ആൻഡ് ആതി ആഡ് മനു ഇൻ അരിപ്പൊടി ഭൂതങ്ങൾ…. എന്ന് പറഞ്ഞപോലെ ആയി.
മൂന്നും കിതക്കുന്നുണ്ട്… അമ്മക്ക് അത് കണ്ട് ചിരി പൊട്ടി… പക്ഷെ ചിരിച്ചില്ല…. ചിരിച്ചാൽ ഈ കുട്ടിപട്ടാളങ്ങളുടെ അടുത്തയിര ഒരുപക്ഷേ താൻ ആവുമെന്ന് അമ്മക്ക് അറിയാം. മുഖത്ത് ഗൗരവം നടിച്ച് അവരോട് മൂന്ന് പേരോടും  പറഞ്ഞു.
‘അമ്മ: ഇനി പോയി മൂന്നും കുളിച്ചു വൃത്തിയായി വന്നേ…. ഞാൻ ഭക്ഷണം എടുത്ത് വയ്ക്കാം…. ഇന്ന് ഏതോ സിനിമക്ക് പോണം എന്നൊക്കെയല്ലേ പറഞ്ഞേ….
മനു: മൂന്നു പേരോ…. അപ്പൊ അമ്മയോ…..
‘അമ്മ: ഓഹ് ഞാൻ ഇല്ലടാ….. എനിക്കിന്ന് പെരിന്തൽമണ്ണവരെ പോണം…..
മനു: എന്താ അമ്മേ…

Leave a Reply

Your email address will not be published. Required fields are marked *