6 മാസങ്ങൾക്ക് ശേഷം ……. കുട്ടികളുടെ ചോറൂണാണ് ……. ആമി നാട്ടിലെത്തി ……..
അമ്പലത്തിൽ ചോറൂണിനായി ഇരുന്ന കുട്ടികളെ നോക്കി ആമി ചോദിച്ചു ……. ഇതിൽ ഏതാ അഭിച്ചേട്ടന്റെ മോൻ ….
ഗൗരി ……. പറ്റുമെങ്കിൽ ആമി കണ്ടുപിടിക്ക് ……..
ആമി ……. അപ്പൊൾ എന്നെങ്കിലും ചേട്ടന്റെ കുഞ്ഞിനെ തിരക്കി അഭി ചേട്ടൻ വന്നാൽ
ഗൗരി …….. അഭിച്ചേട്ടൻ കണ്ടുപിടിച്ചു കൊണ്ടുപോയ്‌ക്കോട്ടെ ……….
ആമി …….. അതെങ്ങനെ കണ്ടുപിടിക്കും ……….
ഗൗരി …… അതെനിക്കും അറിയില്ല ………. (ഒരമ്മക്ക് ഓരോ മക്കളെയും തിരിച്ചറിയാൻ പറ്റും ……. ആമിയുടെ ഓരോ ചോദ്യങ്ങളിൽ നിന്നും ഗൗരി ഒഴിഞ്ഞു മാറിക്കൊണ്ടേയിരുന്നു …. അവൾ അഭിയുടെ മോനെ ഒരിക്കലും ആർക്കും കാണിച്ചുകൊടുത്തില്ല ….. ആർക്കും അത് മനസ്സിലാക്കാനും കഴിഞ്ഞില്ല ) ഗൗരി ചിരിച്ചുകൊണ്ട് ആമിയോട് പറഞ്ഞു ……. ഇനി ഞാൻ ഇവന്മാർക്ക് എങ്ങനെ പേരിടും എന്ന ചിന്തയിലാണ് …….
AFTER 5 YEARS
രാജശേഖരനും ശാന്തിയും പെൻഷൻ പറ്റി നാട്ടിലേക്ക് ……… നാലെണ്ണത്തിനെ നോക്കാൻ വളരെ കഷ്ടമായിരുന്നു ……. നല്ല വികൃതി കുട്ടികളായി അവർ വളർന്നു …… ഗൗരിയുടെ അച്ഛനും അമ്മയും അവരോടൊത്ത് ഉണ്ടായിരുന്നു …….
ആ ചോദ്യം ഗൗരിയുടെ അമ്മയായ ലക്ഷ്മിയമ്മയും ഗൗരിയോട് ചോദിച്ചു ……… ഏതാ മോളെ അഭിയുടെ കുഞ്ഞ് ‘അമ്മ ആരോടും പറയില്ല ………..
ഗൗരി ………. ‘അമ്മ കണ്ടുപിടിക്ക് …….. എന്നിട്ട് എന്നെ വിളിച്ചു കാണിച്ചു താ …….. എനിക്കും അറിയില്ല ………. കാരണം ഞാൻ ആ നാലുപേരുടെയും അമ്മയാണ് ….. ‘അമ്മ അമ്മുമ്മയും …….. ആ രഹശ്യം എന്നോട് ചേർന്ന് മണ്ണിൽ ചേരട്ടെ ………. എന്റെയും അച്ചൂവേട്ടന്റെയും സ്വത്തിന് ഈ നാലുപേരും തുല്യ അവകാശികൾ ആയിരിക്കും …..
പിന്നെ വീട്ടിൽ ആരും അവളോട് ആ ചോദ്യം ചോദിച്ചില്ല ………. അച്ചൂവും ……… കാരണം അവനും ഒരു വളർത്തുമകനായിരുന്നു ……… ഞാൻ അച്ഛന്റെ അനുജന്റെ മകൻ ……… ഇതിലൊന്ന് എന്റെ ചേട്ടന്റെ മകൻ ………… ആ രഹസ്യം അവളുടെ ആഗ്രഹം പോലെ അവളിലൂടെ തന്നെ മണ്ണടിയട്ടെ ……….