അഭി ……. ഗൗരി …….. എന്നോടൊന്നും തോന്നരുത് ……. അപ്പൊ എന്തോ അങ്ങിനെ ……. പറഞ്ഞു പോയതാ …. ഗൗരിക്ക് എന്നോട് വെറുപ്പാണെന്ന് അറിയാം ………..
ഗൗരി ……. ഒന്ന് മിണ്ടാതിരിക്കാഡോ ……….. തന്നോട് എനിക്ക് വെറുപ്പല്ല ……… തന്നെ കാണുമ്പൊൾ തന്നെ പുഴുത്ത കിടക്കുന്ന ജന്തുക്കളെ കാണുന്ന പോലെയാ എനിക്ക് തോന്നുന്നത് ……….. അവന്റെ ഒരു സെന്റിമെന്റ്സ് ……നേരെ നോക്കി വണ്ടി ഓടിക്ക് ….. ശവം …….. ഇനി അതെന്നും ഇതൊന്നും പറഞ്ഞു എന്റെടുത്ത് വരരുത് ……… തന്നെക്കാൾ സുന്ദരനും ആരോഗ്യവാനുമായ എന്റെ അച്ചുവേട്ടൻ ഉണ്ടെനിക്ക് ……….. അവന്റെ ഒരു സംസാരം …. ഞാൻ ഒറ്റക്ക് ഉള്ളപ്പോൾ എന്നോട് മിണ്ടിപ്പോകരുത് …….. നാണം കെടുത്തണ്ടെന്ന് വിചാരിച്ചാ …… വീട്ടിൽ ഞാൻ തന്നോട് സംസാരിക്കുന്നത് …… ഓർത്ത് വച്ചോ???????? ഒരു ബുദ്ധിയും വിവരവുമില്ലാത്ത മണ്ടൻ ഡോക്ടർ ……… താൻ ജർമനിയിലൊക്കെ പഠിച്ചതല്ലേ ……… വെറും പാഴ് ……
പിന്നെ അഭി ഒന്നും മിണ്ടിയില്ല ……. ഗൗരിക്ക് തന്നോടുള്ള ദേഷ്യവും വെറുപ്പും അഭിക്ക് മനസ്സിലായി …….. അച്ചൂനെ അവൾ ഒരുപാട് ബൂസ്റ്റ് ചെയ്യുന്നുണ്ട് ……. അവന്റെ മുന്നിൽ ഞാൻ ഒന്നുമല്ലെന്ന് അവൾക്ക് തന്നെ തോന്നി …… അവനെ ഞാനുമായി അവൾ താരതമ്യം ചെയ്യുന്നുണ്ട് ………. ഉടനെ തന്നെ സാൽമയും എന്നെ അവനുമായി താരതമ്യം ചെയ്യും ……… അവൻ ചെയ്യുന്ന കാര്യങ്ങൾ അവന് ഗൗരിയോടുള്ള സമീപനം ……. അച്ഛനും അമ്മയ്ക്കും അവനോടുള്ള സ്നേഹം ……. അവൾ അച്ചുവിൽ ശാരീരികമായും മാനസികമായും പൂർണ സംതൃപ്തയാണ് …….. അവൾക്ക് അവനെ വിശ്വാസവുമുണ്ട് ……… അവൻ ഒരിക്കലും അവളെ ചതിക്കുകയോ തള്ളിപ്പറയുകയോ ചെയ്യില്ലാ എന്നുള്ള ഒടുക്കത്തെ ധൈര്യം …….. അതാണ് അവളുടെ ബലം ……. ഞാൻ വെറുതെ അവളോട് പോയി സംസാരിച്ച് വില കളഞ്ഞു …… ഇതാണ് അന്ന് അച്ഛനും പറഞ്ഞത് മരമണ്ടൻ എന്ന് ………..
ഗൗരിക്കും സാൽമക്കും മാസ ചെക്കപ്പിനായി അച്ചൂവും അഭിയും ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി ……..
ചെക്കപ്പും സ്കാനിങ്ങും കഴിഞ്ഞു റിസൾട്ടിനായി അവർ കാത്തിരുന്നു …….. റിസൾട്ട് വന്നു ……… ഗൗരിയുടെ വയറ്റിൽ ത്രിൻസ് (മൂന്ന് കുട്ടികൾ ) ആണെന്ന് അറിഞ്ഞു …….. അച്ചൂന് സന്തോഷിക്കാണോ കരയണോ എന്നറിയാൻ പറ്റാത്ത ഒരവസ്ഥ …… അവൾക്ക് ഇനി പ്രസവത്തിൽ എന്തെങ്കിലും സംഭവിക്കുമോ ??? അവന് തീരുമാനമെടുക്കാൻ പറ്റുന്നില്ല ……. അമ്മയെയും അച്ഛനെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു ……. അഭിയും സൽമയും ഡോക്ടറോട് സംസാരിച്ചു ………… ഡോക്ടർ ടെൻഷൻ വേണ്ടെന്ന് പറയുമ്പോഴും അച്ചൂന് അകെ ടെൻഷൻ ……..