അച്ചൂ …… ബൈക്കിൽ പോ ചേട്ടാ …. കാർ എനിക്ക് ഗൗരിയേയും കൊണ്ട് കമ്പനിയിൽ പോകാൻ വേണം ……..
ഗൗരി ……. അച്ചുവേട്ടാ ….. നമുക്ക് ബൈക്കിൽ പോകാം ……… അഭി ചേട്ടന് ബൈക്ക് ഓടിച്ചു ശീലമില്ലല്ലോ ……
അച്ചൂ ……. എന്നാ ok …….. ചേട്ടൻ കാർ എടുത്തോ ……….. പിന്നെ ഗൗരി വൈകുന്നേരം പറയരുത് എനിക്ക് അവിടെ വേദനിക്കുന്നു ഇവിടെ വേദനിക്കുന്നു എന്നൊക്കെ …….
സാൽമ ………. അഭി ചേട്ടൻ എവിടെ പോകുന്നു ……….
അഭി …… ഒരിടം വരെ പോകാനുണ്ട് ……… നീയും റെഡിയായിക്കോ ………..
അച്ചൂ …….. ചേട്ടാ …….. നാളെ യെന്ത പരിപാടി …..
അഭി ………. പ്രേതേകിച്ച് ഒന്നുമില്ല ………
അച്ചൂ …….. എന്നാൽ നാളെ ഗൗരിയേയും കൊണ്ട് രാവിലെ ഒന്ന് ബാങ്കിൽ പോകണം ……… കുറച്ച് കാശ് ഇടാനുണ്ട് ……… രാവിലെ എനിക്കിത്തിരി പരിപാടികൾ ഉണ്ട് ……..
ഗൗരി ………. എത്ര ഉണ്ട് ചേട്ടാ ……….
അച്ചൂ ……….. ഇത്തിരി കൂടുതൽ ഉണ്ട് ………അവിടെക്കിടന്ന പഴയ തടിയെല്ലാം ……… ഞാൻ പണമാക്കി ……. ഇനി ഇട്ടിരുന്നാൽ …. അത് ഗുണം ചെയ്യില്ലാ ……. അച്ഛൻ അതിനൊരു ആളെ ശരിയാക്കി തന്നു ……. നഷ്ടമാണ് ……. എന്നാലും നിന്റെ അച്ഛന്റെ ഒരു ലോൺ എങ്കിലും തീരുമല്ലോ ……..
ഗൗരി …….. അഭി ചേട്ടാ അപ്പോൾ നാളെ രാവിലെ ……… ( ഗൗരി തന്നോടൊപ്പംവരുമെന്ന് അഭി ഒരിക്കലും പ്രതീക്ഷിച്ചില്ല )
അച്ചൂ ……. അവിടെന്ന് നിന്നെ ചേട്ടൻ കമ്പനിയിൽ ആക്കി തരും …….. വീട്ടിൽ കേറി വെറുതെ ഇരുന്നാലും നിനക്ക് ബോറടിക്കും ……. ഇതാകുമ്പോൾ എനിക്കും ഒരു സഹായമാകുമല്ലോ …….. അച്ഛൻ പറയുന്നത് പോലെ ജോലി ചെയ്താലേ എപ്പോഴും ആക്റ്റീവ് ആയിരിക്കുള്ളൂ ……..
ഗൗരി …… ഓഹ് ….. എനിക്ക് പണിയെടുക്കാൻ ഒരു മടിയും ഇല്ല ……..
പിറ്റേന്ന് …….. അഭി …….. ഗൗരിയുമായി ബാങ്കിലേക്ക് പോകുന്ന വഴി ……