അവളുടെ ഓരോ വാക്കും ഒരു ഇടിത്തീയായി അവന്റെ ഹ്ര്യദയത്തെ മുറിവേൽപ്പിച്ചു …….
ഗൗരി ….. അഭി ചേട്ടാ കൈ കൊടുക്ക് ……. ചേട്ടൻ സാൽമയിലും …… ഞാൻ എന്റെ സ്വീറ്റ് അച്ചുവേട്ടനിലും എപ്പോയും ഹാപ്പി ആയിരിക്കും ……. ആയിരിക്കണം ……. ഇനി ഞാൻ ഉള്ളതുകൊണ്ട് മനസ്സ് വെറുതെ വിഷമിപ്പിക്കണ്ട ……. ഒരുരീതിയിലും ഒരിക്കലും അഭിച്ചേട്ടൻ അപ്പോഴും ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ടായിട്ടില്ല ………. സത്യം
സാൽമ …….. ഗൗരിയുടെ ജീവിത അഭി നശിപ്പിച്ചെന്ന ഇവിടെല്ലാവരും കരുതുന്നത് ………
ഗൗരി …….. അങ്ങനെ നശിപ്പിച്ചതുകൊണ്ടാണല്ലോ …… അതിലും നല്ലൊരു ജീവിതം എനിക്ക് കിട്ടിയത് ……. ആ ജീവിതത്തിൽ ഞാൻ സാൽമയെക്കാൾ 1000 മടങ്ങ് സന്തോഷിക്കുന്നു ………. താങ്ക്സ് അഭി ചേട്ടാ ……. എന്റെ ജീവിതം ഇങ്ങനെയൊക്കെ അക്കിത്തന്നതിൽ ……… എന്റെ ശരീരത്തെ മാത്രം സ്നേഹിക്കാത്ത …….. എന്നെ മനസ്സിലാക്കുന്ന ………. എന്റെ ആഗ്രഹങ്ങൾ നിറവേറ്റിത്തരുന്ന ….. എന്റെ ഒപ്പം എപ്പോയും ഉണ്ടാകുന്ന …….. എന്റെ ചെറിയ വിജയങ്ങളെയും കഴിവുകളെയും പ്രെസംശിക്കുന്ന എന്റെ അച്ചുവേട്ടനെ എനിക്ക് സമ്മാനിച്ചതിന് ……. നന്ദി ഉണ്ട് ………
ജീവിതത്തിൽ ഞാൻ അവൾക്ക് നൽകിയ പരാജയം പോലും മറന്ന് അവൾ അച്ചൂനെ അത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അഭി അവിടെ തിരിച്ചറിഞ്ഞു
ഗൗരി ………………. എപ്പോൾ വേണമെങ്കിലും അച്ചൂനെ അനിയാനായും എന്നെ അനിയന്റെ ഭാര്യയായും മാത്രം കണ്ട് ഞങ്ങളുടെ വീട്ടിലേക്ക് സ്വാഗതം …….. മനസ്സിൽ നിന്നും ഗൗരി എന്റെ ഭാര്യ ആയിരുന്നു എന്നുള്ളത് കളഞ്ഞേക്കണം …….. കാരണം …… എനിക്ക് എന്റെ സന്തോഷത്തിലും ദുഃഖങ്ങളിലും എപ്പോയും എന്നോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പുള്ള നല്ലൊരു ഭർത്താവുണ്ട് എനിക്കുണ്ട് …….. എന്റെ മനസ്സിൽ നിന്നും അഭിച്ചേട്ടൻ എന്നേ പോയി ……. അഭിച്ചേട്ടനും അതുപോലായിരിക്കുമല്ലോ ……….. അപ്പൊ ഉറങ്ങാൻ നേരമായി ഞങ്ങൾ പോട്ടെ ……. നല്ല ക്ഷീണം ……
അപ്പോഴും സ്തംഭിതനായി അഭി അവിടെ നിൽക്കുകയായിരുന്നു ………… അവളിൽ തന്നോടുള്ള പുച്ഛം അഭി തിരിച്ചറിഞ്ഞു ………. അവളുടെ ഓരോ വാക്കുകളും നെഞ്ച് തുളച്ച് പുറത്തേക്ക് പോയി ……. ഇപ്പോൾ അവൾക്ക് മനസ്സിലായിക്കാണും ……. ഉച്ചത്തെ കാര്യം ….. ശീഈഈഈഈ …………….. വേണ്ടായിരുന്നു ……… അവൾക്ക് മനസ്സിലായി ……………