പ്ലാൻ ചെയ്തപ്രകാരം വിജയകരമായിത്തന്നെ ഗൗരി ആ ദൗധ്യം മനോഹരമായി പൂർത്തിയാക്കി ……..
പുറത്തേക്ക് വന്ന അഭിയെ പുച്ഛത്തോടെ ഗൗരി നോക്കി ………… കാറ്റുപോയ ബലൂൺ പോലെ അഭി താഴേക്ക് പോയി ……. മനസ്സിൽ ഊറി ചിരിച്ചുകൊണ്ട് ഗൗരിയും റൂമിലേക്ക് കയറി
രാത്രി ആഹാരം കഴിഞ്ഞ് അച്ചൂവും ഗൗരിയും ടെറസിൽ വെറുതെ നിൽക്കുകയായിരുന്നു ……… അവിടേക്ക് സാൽമ കയറിവന്നു .
അച്ചൂ ……. സാൽമ ചേട്ടനെവിടെ ??? പോയി വിളിച്ചുകൊണ്ട് വാ ……..
സാൽമ അഭിയേയും വിളിച്ചുകൊണ്ട് ടെറസിൽ വന്നു …….. ഇടിവെട്ടേറ്റതുപോലെ അഭി കുറച്ചുനേരം തരിച്ചുനിന്നു …… അവൻ അവരെ അവിടെ പ്രേതീക്ഷിച്ചില്ലായിരുന്നു ………
അച്ചൂ ഒരു സിഗരറ്റ് അഭിക്ക് നേരെ നീട്ടി ……. യാന്ത്രികമായി അഭി അത് വാങ്ങി …………
സാൽമ ……… നമുക്ക് നാലുപേർക്കും ഒരുമിച്ചിരുന്ന് സംസാരിക്കാൻ ഞാൻ ഒരു അവസരം നോക്കി ഇരിക്കുവായിരുന്നു ……. ഇപ്പോഴാ അതിനു പറ്റിയത് ……. അഭിയും ഗൗരിയും തമ്മിലുള്ള എല്ലാ പിണക്കങ്ങളും ഇന്ന് കൊണ്ട് പറഞ്ഞ് അവസാനിപ്പിക്കണം ……. അല്ലെ അച്ചൂ ……..
അച്ചൂ ……. പിന്നില്ലാതെ …….
സാൽമ ……. ഗൗരി അഭിക്ക് ഒരിക്കലും നിന്നെ എന്നെപ്പോലെ കാണുവാൻ പറ്റുമായിരുന്നില്ല ……. അഭിയുടെ മനസ്സിൽ ഒരിറ്റ് സ്ഥാനം പോലും ഒരിക്കലും ഗൗരിക്ക് കിട്ടില്ല ……. അതിൽ വിഷമം തോന്നരുത് …….
ഗൗരി …….. എന്തിന് ????…….. ഇപ്പോഴും എന്റെ ഹ്ര്യദയത്തിൽ ഒരിടം എന്റെ ഭർത്താവായ അച്ചുചേട്ടനല്ലാതെ മറ്റാർക്കുമില്ല …. എനിക്ക് അഭിച്ചേട്ടനോട് ഒരു വെറുപ്പും ഇല്ല ……… പിന്നെ ഈ കൂടിക്കാഴ്ചയുടെ ആവശ്യവും ഇല്ല …….. അതിന് സാല്മയെന്തിനാ പേടിക്കുന്നത് ……. അഭി ചേട്ടൻ സാൽമയെ ഭയങ്കര ഇഷ്ടമാ ……… അല്ലെ അഭി ചേട്ടാ ??? ഞാൻ തറയിൽ തുണിവിരിച്ചു ഒറ്റക്ക് ആ മുറിയിൽ കിടന്നിട്ട് എന്നെ ഒന്ന് നോക്കുകപോലും ചെയ്യാത്ത ആളാ …….. ഇപ്പൊ ഇത്രയും സുന്ദരിയായ സാൽമ അടുത്തുള്ളപ്പോൾ നോക്കുന്നത് …….. ഞാൻ എന്റെ അച്ചൂവേട്ടനിൽ എല്ലാത്തരത്തിലും തൃപ്തയാണ് ……. മീൻസ് ……ഫിസിക്കലിയും മെന്റലിയും …… അഭിച്ചേട്ടനും അങ്ങനെയാണെന്ന് വിശ്വസിക്കുന്നു ………