രാജശേഖരൻ……… അത് നിനക്ക് കിട്ടിയതിന് ശേഷം നിനക്ക് ഇഷ്ടം പോലെ ചെയ്യാം ………. ബാക്കി ഇനി പകുതി ……. ആകാശ് അവന്റെ ഭാഗം പറഞ്ഞു ……….. ബാക്കിയുള്ളതിന് എത്രകിട്ടുമെന്ന് എനിക്കറിയില്ല ……… എനിക്ക് ഇവിടെ നിന്ന് നിന്റെ വസ്തു വിറ്റു തരാനൊന്നും പറ്റില്ല ………… എന്നാലും നീ ഒരു എമൗണ്ട് പറയ് …….
അഭി ……… 25 കോടി ………
രാജശേഖരൻ………ഇവിടെ ആരുടെ കയ്യിലാ 25 കോടിയുള്ളത് ……. അച്ചൂന്റെ കയ്യിലോ ആകാശിന്റെ കയ്യിലോ ….. നീ നടക്കുന്ന കാര്യം വല്ലതും പറയ് ……………
അഭി ……. വേണ്ടാ …….. 15 കോടി ……….
സാൽമ …….. അഭി ഒന്നുകൂടി നല്ലപോലെ ആലോചിച്ചിട്ട് സംസാരിക്ക് ………
അഭി ……. നീ മിണ്ടാതിരിക്കെടി അവിടെ ……… ഇത് ഞങ്ങളുടെ കുടുംബസ്വത്തിന്റെ കാര്യമാ സംസാരിക്കുന്നത് ……. അല്ലാതെ നിന്റെ വീട്ടുകാർ കുട്ടാ നിറയെ ഒന്നും തന്നില്ലല്ലോ …………
സാൽമ പിന്നൊന്നും മിണ്ടിയില്ല ………. അവൾ എല്ലാവരുടെയും മുന്നിൽ നാണം കേട്ടപോലായി ………
രാജശേഖരൻ………ഇനി ബാക്കി പറയേണ്ടത് ആകാശും അച്ചൂവുമാണ് ………..
ആകാശ് …….. ആ 15 കോടി ഞാൻ ബാംഗ്ലൂരിൽ ഇൻവെസ്റ്റ് ചെയ്‌താൽ എനിക്ക് അതാ ലാഭം ………..
രാജശേഖരൻ……… അച്ചൂ ???
അച്ചൂ …… ഞാൻ എവിടെപോകാനാ അച്ഛാ ……ഈ 15 കോടിക്ക് ………
രാജശേഖരൻ………ഇനി മക്കൾക്കോ മരുമക്കൾക്കോ അമ്മക്കോ എന്തെങ്കിലും പറയാനുണ്ടോ ?????ആമി ?
ആമി …… നമ്മുടെ കാര്യം ആകാശ് ചേട്ടൻ പറഞ്ഞല്ലോ ? ഞങ്ങൾക്ക് ആ 2 ഓഫീസ് ബിൽഡിംഗ് മതി ……… ഞങ്ങൾക്ക് ഇവിടെ ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമില്ല ……….
രാജശേഖരൻ……… സാൽമ ??
സാൽമ ……… അച്ഛാ ……. ഇവിടെ സെറ്റിൽ ചെയ്യാൻ അഭിക്ക് താല്പര്യമില്ല ………. എനിക്ക് എവിടെയായാലും ok ആണ് ……… എനിക്ക് പ്രേതേകിച്ച് അഭിപ്രായം ഒന്നും ഇല്ല ഇനി എല്ലാം അഭി പറയുന്നപോലെ ………..
രാജശേഖരൻ………ഇവിടുന്നു എനിക്ക് കിട്ടിയതുകൊണ്ടാ ……… നിങ്ങളെല്ലാം നല്ലനിലയിൽ ജീവിക്കുന്നത് ……… OK അത് വിട് …….. ഇനി ഗൗരി ..???