‘അമ്മ ……. അഭിയേക്കാളും മോൾക്ക് ചേരുന്നത് അച്ചൂ തന്നെയാ …….. അവന്റെയൊപ്പം മോൾ സന്തോഷമായിരിക്കും ……. ഞങ്ങൾക്ക് അവനെ അക്കാര്യത്തിൽ വിശ്വാസമാ …… നല്ല ചുണക്കുട്ടിയാ അവൻ
ഗൗരിക്ക് കാര്യം മനസ്സിലായി …….. അവൾ നാണിച്ചു തലതാഴ്ത്തി ചായയുമായി മുകളിലേക്കോടി ……… മുകളിലെത്തി ചായ മേശപ്പുറത്ത് വച്ച് അച്ചൂന്റെ കയ്യിൽ നല്ലൊരു പിച്ച് കൊടുത്തുകൊണ്ട് പറഞ്ഞു ……ചേട്ടനെ ഈ എല്ലാത്തിനും കാരണം ……….
അച്ചൂ ……. യെന്തെടി ????/
ഗൗരി ……… അമ്മക്ക് മനസ്സിലായി മരുമോൻ നല്ല ചുണക്കുട്ടനാണെന്ന് …….. കെട്ടിയിട്ട് രണ്ടു ദിവസമേ ആയുള്ളൂ ……… എന്റെ മുഖം തന്നെ മാറിപ്പോയി …….. സത്യം ഞാൻ ചമ്മി പോയി ………
അച്ചൂ ……. അതിനെന്ത് …… മോൾ ഹാപ്പിയാണെന്ന് അമ്മക്ക് മനസ്സിലായില്ലേ ……. നിന്റെ അമ്മക്കറിയാം നമ്മൾ രണ്ടും ചേർന്നാൽ പൊളിക്കുമെന്ന് ……… ഇത് തുടക്കം മാത്രം ……. ഇനി എന്തെല്ലാം പോളിയാണ് കിടക്കുന്നു …….
അങ്ങനെ മൂന്ന് മാസം പോയി …….
രാജശേഖരൻ അഭിയുടെ കാര്യത്തിൽ മയപ്പെട്ട് വന്നു തുടങ്ങി …….. സാൽമയുമായുള്ള ബന്ധത്തെക്കുറിച്ചും ആമി അച്ഛനെ അറിയിച്ചു …….. ഇപ്പോൾ അവൾ ഗർഭിണിയാണെന്നുള്ള കാര്യവും …….. അവന്റെ സാമ്പത്തിക പ്രേശ്നത്തെക്കുറിച്ചും …… ആമിയുടെ ഇടപെടൽ മൂലം അഭി ഒരു ദിവസം രാജശേഖരനെ വിളിച്ചു …….. മൂന്ന് കുടുംബത്തെയും രാജശേഖരൻ അയാളുടെ തറവാട്ട് വീട്ടിൽ എത്താൻ ആവശ്യപ്പെട്ടു ……. അതിനായി ഒരു ദിവസം അച്ഛൻ നിർദ്ദേശിച്ചു …….. അപ്പോയെക്കും അച്ചൂവും ഗൗരിയും തറവാട് വീട്ടിൽ താമസം ആരംഭിച്ചിരുന്നു …….. ഗൗരി ഗർഭിണിയാണ് 2 മാസം ………
2 മാസം ഗർഭിണിയായ സൽമയും അഭിയും ആമിയും ഭർത്താവും ( ആകാശ് ) അങ്ങിനെ തറവാട് വീട്ടിലെത്തി …… സൽമയും അഭിയെപ്പോലെതന്നെ അതികം ആരോടും സംസാരിക്കുകയോ അടുത്തിടപഴകുകയോ ഇല്ല ……… എപ്പോയും നല്ല ഗൗരവമായാണ് ……… അടുക്കളയിലൊന്നും അധികം കയറാറില്ല ……. മിക്കപ്പോഴു അവരുടെ റൂമിലിരുന്ന് ബുക്ക് വായിക്കുകയോ ലാപ്ടോപ്പ് ഉപയോഗിക്കുകയോ ആയിരിക്കും …… എപ്പോയും ഗൗരിയും ആമിയും അമ്മയോടൊപ്പം കാണും ……. ആകാശിന് കൂട്ട് അച്ചൂവാണ് ……. അട്ജെസ്റ് ചെയ്ത എവിടെങ്കിലും പോയിരുന്ന് രണ്ടെണ്ണം അടിക്കാൻ കൂട്ടിന് അച്ചൂവാനുള്ളത് …….. അതുകൊണ്ട് ആകാശിന് ആ വീട് ബോറായിത്തോന്നിയില്ല ………. ആകാശിനും ആമിക്കും സാൽമയെക്കാൾ ഇഷ്ടം ഗൗരിയോടായിരുന്നു ……… ഗൗരിയെ അഭി മൈൻഡ് ചെയ്തില്ലെങ്കിലും സാൽമ അവളോട് പോയി സംസാരിച്ചു …….. ആമി ഇവരുടെ ഇടയിലെ പ്രെശ്നം എങ്ങനെയെങ്കിലും പരിഹരിക്കാൻ നന്നയി പരിശ്രെമിച്ചു ……… പക്ഷെ അച്ചൂ മാക്സിമം അഭിയെ ദേഷ്യപ്പെടുത്തികൊണ്ടേയിരുന്നു ……… അഭിയുടെ മുന്നിൽ വച്ച് ഗൗരിയെ കെട്ടിപ്പിടിക്കുക ……. ഉമ്മവയ്ക്കുക …..