അച്ചു ……. ഇനി നിന്റെ കണ്ണുകളിൽ ഇത് ഞാൻ കാണരുത് ,…….. നീ അച്ചൂന്റെ ഭാര്യയാണ് ……. അത്രെയും ഇഷ്ടമായതുകൊണ്ടാണ് ഈ താലി ഈ കഴുത്തിൽ കിടക്കുന്നത് …….. നമ്മൾ നന്നേ ചെറുതാണ്…….. ഇനിയും നമുക്ക് സഞ്ചരിക്കാനുണ്ട് ……. നന്നുടെ ചെറിയ സന്തോഷവും സങ്കടവും സ്വരചർച്ചയില്ലാമായും നമ്മൾ മറ്റുള്ളവരെ ഒരിക്കലും അറിയിക്കരുത് … കുടുംബമാണ് പ്രേധാനം അല്ലാതെ വ്യക്തിയല്ല ……….. യെനിക്കും നിനക്കും പലകുറവുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകും പക്ഷെ നമ്മുടെ നാല് ചുവരുകൾക്ക് പുറത്തേക്ക് നമ്മൾ അത് കൊണ്ടുപോകരുത് ……….. മറ്റുള്ളവർക്ക് പരിഹസിക്കാൻ നമ്മൾ നിന്നുകൊടുക്കരുത് ……. വെറും ഇരുപത്തി നാല് വയസ്സ് മാത്രമുള്ള ഒരു ഭർത്താവിന്റെ അപേക്ഷയാണ് ……… നമ്മൾ വിജയിക്കണം …….. പരസ്പ്പരം ഉള്ള തെറ്റുകൾ പരസ്പ്പരം നമ്മൾ തന്നെ പറഞ്ഞു തീർക്കണം …….. അത് മറ്റൊരാളുടെ മുന്നിൽ നമ്മൾ അവതരിപ്പിക്കാൻ പാടില്ല ………. എന്റെ ഗൗരിക്കുട്ടി എന്റേതുമാത്രമാണ് …….. ഞാൻ നിന്റേതും ……… ഇനി നിന്റെ കണ്ണിൽ ഒരിറ്റു കണ്ണുനീർപോലും ഞാൻ കാണാൻ ഇടവരരുത് ………. അപ്പൊ നമുക്ക് വലതും കഴിച്ചിട്ട് പോകാം ………
ഗൗരി ……. നമുക്കായി വീട്ടിൽ എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട് ………. വീട്ടിൽ പോയി കഴിക്കാം …….
വീട്ടിൽ എത്തിയപ്പോ പന്ത്രണ്ട് മണി …….. അച്ചൂ ഒരു സിഗരറ്റും കത്തിച്ച് ബാൽക്കണിയിലേക്ക് പോയി ….. കൂടെ ഗൗരിയും ………
അച്ചൂ ………. നീ അകത്തേക്ക് ഇരിക്ക് ഞാൻ ഇതാ വലിച്ചിട്ട് ഇപ്പൊ വരാം ……… ചിലപ്പോൾ സിഗരറ്റിന്റെ സ്മെല്ല് പിടിക്കില്ല ………
ഗൗരി ………. ഇത്രെയും നാൾ അങ്ങിനെ ആയിരുന്നില്ലല്ലോ ………. ഞാനും കൂടെ ഉള്ളപ്പോളല്ലേ ചേട്ടൻ ഇവിടിരുന്ന വലിച്ചോണ്ടിരുന്നത് …. ഇപ്പോയെന്താ ഒരു പുതുമ
അച്ചൂ ……. അത് അപ്പോളല്ലേ …….. ഇപ്പൊ എന്റെ ഭാര്യ ……അവളുടെ വയറ്റിൽ എന്റെ ഒരു സുന്ദരിക്കുട്ടി ………
ഗൗരി ……. ഇനി എന്തുണ്ടെങ്കിലും ഒരുമിച്ച് ……….. അല്ലാതെ എന്നെ മാറ്റി ഇരുത്തി ഒരു പരിപാടിയും വേണ്ടാ …….
സിഗരറ്റ് വലി പാതി വഴിയിൽ ഉപേക്ഷിച്ച് ……… അച്ചൂ ഗൗരിയുമായി റൂമിലേക്ക് കയറി ………….