ഗൗരി വണ്ടിയിൽ ചാരി നിന്നു …… വായിലൊരു സിഗരറ്റും കൈകളിൽ ചായയും പഴം പൊരിയുമായി അച്ചൂ ഗൗരിക്ക് കൊടുത്ത അവന്റെ ചായ ചായ എടുത്ത് കൊണ്ട് തിരിച്ചു ഗൗരിയുടെ അടുത്തേക്ക് വന്നു …….
ഗൗരി …… അച്ചൂന് ലൈൻ ഒന്നും ഇല്ലേ കോളേജിൽ /????????
അച്ചൂ …….. യെവിടെന്ന് ……. അച്ഛൻ പറയുന്നതുപോലെയെ വീട്ടിൽ നടക്കു …….. ഇനി ആ പെണ്ണിന്റെ ശാപം കൂടി വാങ്ങി തലയിൽ വയ്ക്കണോ …….നമ്മുടെ വീട്ടുകാർ എനിക്ക് ഏറ്റവും നല്ലൊരു പെണ്ണിനെ കണ്ടുപിടിച്ച് തരും ……… ഞാൻ ആഗ്രഹിക്കുന്നതിനും അപ്പുറം ….. എനിക്ക് അവരോട് ഒരുപാട് കമ്മിറ്സ്മെന്റ്സ് ഉണ്ട് …… എന്നെ ഇങ്ങനെയൊക്കെ ആക്കിയതിൽ …….. അവർക്ക് വേണമെങ്കിൽ എന്നെ വല്ല ഹോസ്റ്റലിലോ അനാഥമന്ദിരത്തിലോ ആക്കാമായിരുന്നു …….. 100 % പെർഫെക്റ്റ് വീട്ടിലെ മരുമകളാ ഇന്ന് ഗൗരി ………
ഗൗരി ……. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ?????
അച്ചൂ ……..ഞാൻ എന്തിന് കള്ളം പറയണം ……….
ഗൗരി …….. നിനക്ക് പ്രേമിക്കണമെന്നൊന്നും ഇത് വരെ തോന്നിയിട്ടില്ലേ ……. എന്നോട് കള്ളം പറയരുത് ………
അച്ചൂ ……. അങ്ങനെ ചോദിച്ചാൽ നല്ല പിള്ളേരെകാണുമ്പോൾ തോന്നും ……. തോന്നിയിട്ട് വലിയ കാര്യമൊന്നും ഇല്ല …… ഞാൻ കെട്ടുന്ന പെണ്ണിനെ എന്റെ 100 % കൊടുക്കും …… ഇനി കെട്ടിയിട്ടെ ഞാൻ പ്രേമിക്കുന്നുള്ളു ………
ചായകുടി കഴിഞ്ഞു അവർ വീട്ടിലേക്ക് മടങ്ങി ………..
അച്ഛനും അമ്മയും വരാൻ 6 മണിയാകും ……. ചേട്ടനാണെങ്കിൽ എന്നും 9 മാണി കഴിഞ്ഞേ വീട്ടിലെത്തു ……. അതുകൊണ്ട് ഞാൻ വീട്ടിലെത്തിയാൽ കുറച്ചു സമയം ഒന്ന് ഉറങ്ങും …….. ഗൗരി ഡ്രസ്സ് മാറി നേരെ അടുക്കളയിലേക്ക് പോകും അച്ഛനും അമ്മയും എത്തുന്നതിന് മുൻപ് ഗൗരി എന്നെ വിളിച്ചുണർത്തും …….
ഒരു ദിവസം
അഭി അച്ഛനോട് അച്ഛാ എനിക്ക് ജർമനിയിൽ ഹയർ സ്റ്റഡീസ് ചെയ്യാൻ പോകണമെന്നുണ്ട് ………. രണ്ട് വർഷത്തെ കോഴ്സ് ആണ് ………
അച്ഛൻ ……. എല്ലാം കൂടി എത്രയാകും …….