പിറ്റേന്നു രാവിലെതന്നെ അച്ഛൻ പറഞ്ഞത് പോലെ ഒരാൾ ബൈക്കുമായി എത്തി ……. ബ്ലാക്ക് കളർ ………..
ഗൗരി …….. ചേട്ടൻ പറഞ്ഞിട്ടാണോ ബ്ലാക്ക് കളർ അച്ഛൻ വാങ്ങിയത് ……..
അച്ചൂ ……. അല്ല എന്റെ പഴയ വണ്ടി ബ്ലാക്ക് ആയിരുന്നു ………… അതായിരിക്കും …….. നമുക്ക് ഒരു റൗണ്ട് അടിച്ചാലോ ……. തട്ടുകടയി പോയി ഒരു ചായയൊക്കെ അടിച്ചിട്ട് വരാം ………
അച്ചു ഡ്രസ്സ് മാറി ബൈക്കിനടുത്തേക്ക് വന്നു ……… ഗൗരി കുറച്ചു താമസിച്ചു ………
അച്ചൂ …… എന്തിനേടി ഇത്രയും ഡ്രസ്സ് വാരി ചുറ്റി കൊണ്ട് വരുന്നത് ……….
ഗൗരി ……… ഇതൊക്കെ ഒന്ന് മാറി വരണ്ട ??????????
അച്ചൂ …… ഡി …… ഒരു ജെട്ടി …… അതിനുമുകളിൽ ഒരു ജീൻസ് ……..പിന്നെ ഒരു ബ്രൈസർ അതിനു മുകളിൽ ഒരു ഷിമ്മി ……. അതിനു മുകളിൽ ഒരു ഷോട്ട് ടോപ്പോ അല്ലെങ്കിൽ ഒരു T .ഷർട്ടോ ……… അല്ലാതെ ഇതെല്ലം കൂടി വാരിപ്പെറുക്കി ഉടുത്ത് നീ വരുമ്പോൾ ചായ കുടിക്കാനുള്ള മൂഡ് തന്നെ പോകും ………
ഗൗരി ……. അപ്പൊ ചേട്ടൻ എനിക്കൊരു ജീൻസ് വാങ്ങിത്തരുമോ ……….
അച്ചൂ ……..ആഹ്ഹ വാ …….പോകുന്ന വായിക്ക് വാങ്ങാം ……….
ഒരു ഭാര്യയായി ഭർത്താവിനൊപ്പമുള്ള ആദ്യത്തെ ഔട്ടിങ്
………മിനുറ്റുകൾക്കകം അച്ചൂന്റെ പൾസർ 250 സ്റ്റാർട്ട് ചെയ്തു രണ്ടു സൈഡിലും കാലിട്ട് ഗൗരി അതിൽ ഇരുന്നു …….. അവർ നേരെ പാർക്കിലേക്ക് പോയി ……… കുറച്ചുസമയം അവിടെ ചിലവിട്ട് അവർ ഹാപ്പി ആയി അവിടെ ചുറ്റിയടിച്ചു ……… പിന്നെ പോയത് കാർ ഷോറൂമിലേക്കാണ് …….. കാറും ബുക്ക് ചെയ്ത് അവർ അവിടെനിന്നും ഇറങ്ങി ………. കല്യാണം കഴിഞ്ഞാൽ ഇങ്ങനെയും ഒരു ലോകം ഉണ്ടെന്ന് അവൾ ആദ്യമായി മനസ്സിലാക്കി ………. അവളുടെ മനസ്സും ശരീരവും കോരിത്തരിച്ചു ……..
പണം വെറും പിണമാണെന്ന് അവൾ ആദ്യമായി മനസ്സിലാക്കിയ സമയം …….. എന്തിനും ഒപ്പം നില്ക്കാൻ ഒരു പങ്കാളി ……. അതാണ് ഭർത്താവ് ……… തന്നെ വാനോളം സന്തോഷത്തിൽ നിർത്താൻ അല്ലെങ്കിൽ എന്നെ മനസ്സിലാക്കാൻ ……… ഹോ ……… ഞാൻ ജീവിച്ചത് വച്ച് നോക്കുമ്പോൾ അച്ചൂട്ടൻ എന്നെ സ്വർഗം കാണിക്കുകയാണ് ………. അവളുടെ കണ്ണുകളിൽ നിന്നും കാണൂനീർ പൊടിഞ്ഞു …….. അച്ചു അത് തുടച്ചുമാറ്റി