അഭി ……. ഒന്നുമില്ലെടാ …….. ഞാൻ രണ്ട് ദിവസത്തേക്ക്ക് ബാംഗ്ലൂരിലേക്ക് തിരിച്ചുപോകും ……. ഒന്ന് രണ്ട് അത്യാവശ്യകാര്യങ്ങൾ ചെയ്ത തീർക്കാനുണ്ട് ……….
അച്ചൂ ……. അച്ഛനോട് പറഞ്ഞിട്ടാണ് പോകാൻ …….
അഭി ………. മും …….
അവർ വീട്ടിലെത്തി അമ്മയോട് ബാംഗ്ലൂരിൽ പോകുന്ന കാര്യം പറഞ്ഞു ……….
അഭി ……. ഞാനിവിടെ യില്ലെങ്കിലും കാര്യങ്ങൾ നോക്കി നടത്താൻ അച്ചൂവും ആകാശ് അളിയനും അച്ഛനുമൊക്കെ ഇല്ലേ
‘അമ്മ ……. ആകാശ് അളിയന്റെയും അച്ചൂന്റെയും അച്ഛന്റെയും കല്യാണമല്ല ഇവിടെ നടക്കാൻ പോകുന്നത് ……. അത്യവസമാണേൽ നീ പോയിട്ട് വാ …….. മൂന്ന് ദിവസം മുൻപെങ്കിലും ഇങ്ങെത്തണം ഞാൻ അച്ഛനോട് പറയാം …..
അഭി മുകളിൽ പോയി ഡ്രസ്സ് പായ്ക്ക് ചെയ്ത അപ്പോൾ തന്നെ വീട്ടിൽനിന്നിറങ്ങി ……. ബാംഗ്ലൂരിലേക്ക് പോയി ……..
കല്യാണത്തിന് 2 ദിവസ്സം മുന്നേ അഭി തിരിച്ചെത്തി …….. കല്യാണ തലേന്ന് അഭി ഗൗരിയെ വിളിച്ചു …….. അവൾ ഫോൺ യെടുത്തപ്പോഴേക്കും അഭി ഫോൺ കട്ട് ചെയ്തു ………. ഗൗരി തിരിച്ചു വിളിച്ചെങ്കിലും അഭി ഫോൺ എടുത്തില്ല ……..
കല്യാണ ദിവസ്സം അഭിയുടെ ബാംഗ്ലൂരിലുള്ള കൂട്ടുകാർ എത്തിയിരുന്നു ……. എല്ലാവരും നന്നായി കല്യാണം ആഘോഷിച്ചു ……….
കല്യാണം വൻ ഗംഭീരമായി നടന്നു ……..
കല്യാണ രാത്രി ………. പാലുമായി …… പുതുമണവാട്ടി അവരുടെ റൂമിലേക്ക് ചെന്നു ……. അഭി എന്തോ ലാപ്ടോപ്പിൽ ചെയ്തുകൊണ്ടിരിക്കയായിരുന്നു ………..
അഭി …….. ഗൗരിയുടെ മുഖത്തേക്ക് നോക്കി …….. പാൽ മേശപ്പുറത്തു വയ്ക്കാൻ പറഞ്ഞു ……… തലകൊണ്ട് കട്ടിലിൽ ഗൗരിയെ ഇരിക്കാൻ ആംഗ്യം കാണിച്ചു ……… ഗൗരി കട്ടിലിന്റെ ഒരറ്റത്തിരുന്നു ……… അഭി അപ്പോഴും ലാപ്ടോപ്പിൽ ജോലി തുടർന്നുകൊണ്ടേയിരുന്നു ……….. അൽപ്പസമയം കഴിഞ്ഞു അഭി ഫോൺ എടുത്തുകൊണ്ട് പുറത്തേക്ക് പോയി ……… ഗൗരി കട്ടിലിൽ ചാരി ഇരുന്നു ……. മിനുട്ടുകൾ മണിക്കൂറുകൾ ഗൗരി അഭിക്കായി കാത്തിരുന്നു ………… എപ്പോയോ അവൾ ഉറങ്ങിപ്പോയി ……..
രാവിലെ അഞ്ചുമണിയായപ്പോൾ ഗൗരി ഉറക്കമുണർന്നു നോക്കി ……. കട്ടിലിന്റെ ഒരറ്റത്ത് അഭി സുഖമായി ഉറങ്ങുന്നുണ്ടായിരുന്നു …….. അവൾ മുഖം കഴുകി അഭിയെ വിളിച്ചെങ്കിലും …….. അവൻ എഴുന്നേറ്റ് ഗൗരിയുടെ മുഖത്തേക്ക് നോക്കി ………. വീണ്ടും കിടക്കയിലേക്ക് ചരിഞ്ഞു ……..