അച്ചൂ ….. ഒന്നുകൂടി ആലോചിക്ക് ……. അവനെ സ്നേഹിക്ക് ……… ജീവിതകാലം മുഴുവൻ അവനോടൊപ്പം ജീവിക്കാൻ അവൻ വിളിക്കുകയാണ് ……..
ഗൗരി …… കോടതിയിൽ നീതിക്കായി ആണെങ്കിൽ ആ ചെക്കന്റെ ജീവിതം നശിപ്പിക്കാൻ അവനെ ജീവനുതുല്യം സ്നേഹിക്കുന്ന അവന്റെ സ്വന്തം ചേട്ടത്തി ഒരിക്കലും മനസ്സുകൊണ്ടുപോലും അങ്ങനെ ചിന്തിക്കില്ല ….. അത് കിഴ്വഴക്കപ്രീകാരം മഹാ അപരാധമാണ് …………
അച്ചൂ …….. മൈ ലോർഡ് ഇപ്പൊ അവൾ എന്റെ ചേട്ടത്തി അല്ല അവളുടെ കേട്ട് താലി വരെ ഊരി വാങ്ങിയാണ് അവളുടെ മുൻഭർത്താവായും എന്റെ ചേട്ടനുമായി അഭി അവളെ അവന്റെ ജീവിതത്തിൽ നിന്നും ഇറക്കി വിട്ടത് ……. എന്തേ ചേട്ടനില്ലാത്ത ഭാര്യ പിന്നെ എങ്ങനെ എന്റെ ചേട്ടത്തിയാവും ……. SHE WAS MY ചേട്ടത്തി ……… NOT NOW
ഗൗരി …….. ഞാൻ ഒരാളുടെ മുന്നിലെ താലി കെട്ടാനായി തല താഴ്ത്തിയിട്ടുള്ളു ……… എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചെങ്കിലും ആ നല്ലവരായ അച്ഛനും അമ്മയ്ക്കും ഞാൻ ഇപ്പോഴും മരുമകളാണ് ….. ആ വിശ്വാസത്തിലാണ് ജീവനായ അവരുടെ മകനെ എന്നെ ഏൽപ്പിച്ചിട്ടുപോയത് ……..
അച്ചൂ ……. പൂർണ്ണമനസ്സോടെ എന്റെ ഭാര്യയായി എന്റെ കുഞ്ഞുങ്ങളെ പ്രേസേവിച്ച് എന്നെ സ്നേഹിച്ച് എന്നോടൊപ്പം ജീവിക്കാനാണ് ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത് ………
ഗൗരി ……. എനിക്ക് ഈ അനിയൻ കുട്ടനെ ഒരു ഭർത്താവായി കാണാൻ ഒരിക്കലും പറ്റില്ല ……..
അച്ചൂ ……… ഒന്നുകിൽ നീ ആരെയെങ്കിലും കെട്ടണം ……… നിന്നെ കെട്ടിച്ചു വിടാതെ ഒരിക്കലും ഞാൻ ഒരു പെണ്ണിന്റെ കഴുത്തിൽ താലി കെട്ടില്ല …….
ഗൗരി അച്ചൂന്റെ മുതുകിൽ ഒരു ഇടി കൊടുത്തു
അച്ചൂ ……… ഞാൻ നിന്റെ മുന്നിൽ ജീവിതകാലം മുഴുവൻ ഒരു കെട്ടാ MONKEY ആയി ജീവിക്കും ….ദാറ്റ് ഈസ് മൈ ഡിസിഷൻ ……..
ഗൗരി …… അച്ചൂ അങ്ങിനെയൊന്നും ചിന്തിക്കല്ലേ ………..എന്റെ ജീവിതമേ ഇങ്ങനെ ആയി ………..
അച്ചൂ …….. ഞാൻ സംസാരിക്കുന്നത് സീരിയസ് ആയിട്ടാണ് ……… അല്ലാതെ ചേട്ടൻ കളഞ്ഞിട്ടുപോയ പെണ്ണിനൊരു ജീവിതം കൊടുക്കാനുള്ള സിമ്പതി കൊണ്ടൊന്നുമല്ല ……. ഞാൻ അന്ന് പറഞ്ഞില്ലേ ……. ഗൗരിയെപ്പോലൊരു പെണ്ണിനെയല്ല ഗൗരിയെ ആണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് …….. ചെലപ്പോൾ ദൈവത്തിനു തന്നെ തോന്നിക്കാണും അവന്റെ പെണ്ണിനെ അവനുതന്നെ അങ്ങ് കൊടുത്തേക്കാമെന്ന് ……. അതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ സംഭവിച്ചത് ………