ഫ്രെണ്ടും ബാക്കും [Aarkey]

Posted by

അവൾ അച്ചുവിന്റെ എതിരെ കസേരയിൽ ഇരുന്നു ……… യെന്ത സാറെ പരിപാടി ……..

അച്ചു ……. ഒന്നുമില്ല വെറുതെയിരിക്കുന്നു ……. നാളെ  ഓഫീസിൽ പോകണ്ടേ??/

ഗൗരി ………. പോകണം അച്ചു ……..  നീ  നാളെ  ഉച്ചക്ക് പുറത്തുന്നു കഴിക്കണം ……. നല്ല ക്ഷീണം ……. ഞാൻ പോയി ഉറങ്ങട്ടെ ……… യെല്ലാംകൂടികൊണ്ട് ആകപ്പാടെ മൂഡ് ഓഫ് ആയി ……..

അച്ചു ……. ഗൗരി ഇനി കല്യാണം കഴിക്കി ല്ലാ അല്ലേ ??????

ഗൗരി ……. ഓഹ് ……. വേണ്ട …….. മതിയായി ……… ഇനി മരിക്കുംവരെ അങ്ങ് ജീവിക്കണം ……. നാട്ടിൽപോയി …. ഏതെങ്കിലും ഒരു ഓഫീസിൽ ജോലി നോക്കണം ……… നീ  കോഴ്സ് കഴിഞ്ഞാൽ അച്ഛന്റെയും അമ്മയുടെയും കൂടെ പോകണം …… ഇവിടെ കൂട്ടുകൂടി നടക്കേണ്ട …….

അച്ചു ….. അപ്പൊ ഞങ്ങളെ വിട്ടു പോകാൻ തന്നെയാണ് തീരുമാനം അല്ലെ ??

ഗൗരി ……. പോകണം ……… എന്നയാളും ഒരുനാൾ നമ്മൾ വിട്ടു പിരിയേണ്ടവർ അല്ലെ ??????

അച്ചു ……… നമുക്ക് വെള്ളിയാഴ്ച …….. ഗൗരിയുടെ വീട്ടിലേക്കൊന്നു പോയാലോ

ഗൗരി ……… എന്താ ……. അച്ചൂന് അവിടെയൊക്കെ ഇഷ്ടമായോ ………

അച്ചു …….. അടിപൊളി സ്ഥലമല്ലേ ……… അതുമല്ല നമ്മൾ ഒന്നു റിഫ്രഷ് ആകും ……. ഇവിടുന്ന് തല്ക്കാലം മാറി നിൽക്കുന്നതാണ് ഗൗരിക്ക് നല്ലത് …….. മനസ്സിന്റെ ടെൻഷൻ മാറിക്കിട്ടും ………… നമുക്ക് വെള്ളിയാഴ്ച ഞാൻ കോളേജിൽ നിന്നും ഇത്തിരി നേരത്തെ ഇറങ്ങാം ……… ഗൗരിയും അതുപോലെ ഇറങ്ങിക്കോ …… രാത്രിതന്നെ നമുക്കവിടെ എത്താം ………..

ഗൗരിക്ക് സന്തോഷമായി അച്ചൂന് അവിടെ ഇഷ്ടമായല്ലോ ……….

അങ്ങനെ വെള്ളിയാഴ്ച ഒരു രണ്ടുമണിയോടെ അവർ വീട്ടിലേക്ക് പുറപ്പെട്ടു …….

ഗൗരി ……… അച്ചുക്കുട്ടാ ……. എന്തോ മനസ്സിനൊരു സന്തോഷം ………. നീ എന്റെ വീട് ഇഷ്ടമാണെന്ന് പറഞ്ഞതുകൊണ്ടാണോന്ന് അറിയില്ല ……. അവർ വീട്ടിലെത്തി ……… സൂര്യൻ അസ്തമിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു ………

ഗൗരിയുടെ അച്ഛനും അമ്മയ്ക്കും സന്തോഷമായി …………. പക്ഷെ അവരുടെ മുഖത്ത് മറ്റൊരു സങ്കടം നിഴലിച്ചിരിക്കുന്നത് അച്ചുവിന് മനസ്സിലാകുമായിരുന്നു ………..  ഗൗരിയുടെ വിവാഹ മോചനം ……. പാവം ആ അച്ഛനും അമ്മയും …….. എന്തുമാത്രം വേദനിക്കുന്നുണ്ടാകും …… ഗൗരി അച്ചുനോട് പറഞ്ഞു …… അച്ചു നമുക്ക് നാളെ അടിച്ചു പൊളിക്കണം …… രാവിലെ എഴുന്നേൽക്കുമോ ……. ഒന്ന് അമ്പലത്തിൽ പോകാം …….. മനസ്സിന് എന്തോ വലിയ സന്തോഷം ……..

Leave a Reply

Your email address will not be published. Required fields are marked *