അച്ഛൻ ……… ഞാൻ വിചാരിച്ചു അച്ചൂനായിരിക്കും എടുത്തുചാട്ടം കുറച്ചു കൂടുതലെന്ന് ……. അവൻ നിന്നെക്കാൾ ഭേദമാണെടാ
അച്ഛൻ ഗൗരിയെ വിളിച്ചു ……….ഗൗരിയും അഭിയും കുറച്ചുകൂടി സംസാരിച്ച് ഒരു തീരുമാനം എടുക്കണം …….. എടുത്തുചാടി ഒന്നും തീരുമാനിക്കരുത് ……… ഉത്തരം കേൾക്കുമ്പോൾ അച്ഛനും അമ്മയ്ക്കും സന്തോഷം ഉണ്ടാക്കണം ……… അഭി നീ അവളെയും കൂട്ടി റൂമിലേക്ക് പോ ….. ഉത്തരം ഇന്ന് വൈകുന്നേരം എനിക്കറിയണം …. മോളെ അച്ഛനെയും അമ്മയെയും സന്തോഷിപ്പിച്ചിട്ട് മോൾക്ക് ദുഖമുണ്ടാകുന്ന തീരുമാനമാണെങ്കിൽ മോൾക്ക് അവനോടൊപ്പം ജീവിക്കാൻ പറ്റില്ലെന്ന് തോന്നുന്നെകിൽ നീ നന്നയി ആലോചിച്ചിട്ട് അച്ഛനോട് പറഞ്ഞാൽ മതി …….. കാരണം എനിക്ക് മനസ്സിലാകും ………. ഞങ്ങളും ഒരു പെൺകുട്ടിയെ വളർത്തി ഒരുത്തന്റെ കൈ പിടിച്ചേൽപ്പിച്ചതാ ………. ഇപ്പൊ ഒരു ചെറിയ വിഷമമൊക്കെ തോന്നും …….. ജീവിതകാലം മുഴുവൻ തോന്നാതിരിക്കുന്നതിലും നല്ലത് ഇതാ ………
അച്ഛൻ റൂമിലേക്ക് പോയി …… അഭി ഗൗരിയേയും കൊണ്ട് റൂമിലേക്ക് പോയി ………..
അഭി അവളെയും വിളിച്ചുകൊണ്ട് റൂമിലെത്തി കതകടച്ചു കുറ്റിയിട്ടു ……..
ഗൗരി കട്ടിലിന്റെ ഒരറ്റത്തിരുന്നു ………. അഭി ജന്നൽ തുറന്നിട്ട് ഒരു സിഗരറ്റിനു തീ കൊളുത്തി കൊണ്ട് പറഞ്ഞു ……… ഗൗരി എനിക്ക് എന്റേതായ ആഗ്രഹങ്ങൾ ഉണ്ട് ………. നിനക്കും കാണും …….. ഒരു നാട്ടിൻപുറത്ത് വളർന്നതുകൊണ്ടാവും നിനക്ക് എന്നെ മനസ്സിലാക്കാൻ പറ്റാത്തത് ……. എന്താ എന്റെ ഭാഗത്തുള്ള തെറ്റ് എനിക്കിപ്പോഴും അത് മനസ്സിലാകുന്നില്ല ……….
ഗൗരി …….. കെട്ടി മൂന്നുകൊല്ലമായിട്ടും അഭി ചേട്ടൻ യെന്ത എന്നെക്കുറിച്ചു മനസ്സിലാക്കിയത് ……. എനിക്ക് സെക്സിനോടുള്ള അമിതമായ താല്പര്യം അല്ലെ ????????? അതിനു ഞാൻ ഡോക്ടറെ കണ്ടോളാം …….
അഭി ……. നിനക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നില്ല ………..
ഗൗരി …… എനിക്ക് മാത്രം ഒന്നും മനസ്സിലാകില്ല ………. യെന്ത എനിക്ക് മനസ്സിലാകാത്തത് എന്നുകൂടി എന്നോട് ഒന്ന് പറഞ്ഞു തരണം ………. പിന്നെ യെന്ത എന്റെ പ്രേശ്നമെന്നും ……… പിന്നെ എന്താന്നു വച്ചാൽ അച്ഛനോട് പറഞ് തീർപ്പാക്കിക്കോണം ……… എനിക്ക് മുന്നോട്ട് പോകാൻ താല്പര്യം ഇല്ല ……… എനിക്ക് ഇതിൽ കൂടുതലൊന്നും പറയാനുമില്ല ……….. കഴിഞ്ഞ മൂന്നു വര്ഷം ഞാൻ ഒരു നല്ല ഭാര്യയായി അഭിനയിച്ചു …. അനുജത്തിയുടെ വീട്ടിൽ പോയി കുറച്ചു ദിവസം നിൽക്കണം അപ്പോൾ ചേട്ടന് മനസ്സിലാകും എന്താണ് കുടുംബമെന്ന് ……….. ജർമനിയിൽ കൊണ്ടുപോകുമെന്ന് വിചാരിച്ചല്ല എന്റെ വീട്ടുകാർ ചേട്ടന്റെ കൈപിടിച്ചേൽപ്പിച്ചത് ……… നല്ലൊരു ഭാര്യയായി ജീവിക്കാനാ ഞാൻ ഈ വീട്ടിലേക്ക് വന്നത് …….. ചേട്ടന്റെ ഭാഗത്ത് നിന്നും അക്കാര്യത്തിൽ എനിക്ക് ഏതൊരു പരിഗണനയും കിട്ടിയിട്ടില്ല ………ഇനി കിട്ടുമെന്ന് പ്രേതീക്ഷയും ഇല്ല …. എന്തായാലും വയസ്സായ ഒരു അച്ഛനും അമ്മയും എനിക്കുണ്ട് ഇനിയുള്ള ജീവിതം അവരോടൊപ്പം ജീവിച്ചു തീർക്കാം …….. ഞാൻ കാരണം ചേട്ടന്റെ സ്വപ്നങ്ങൾക്ക് തടസ്സമാകേണ്ട ………. ചേട്ടന്റെ മനസ്സിലുള്ള ജീവിതം ചേട്ടൻ സന്തോഷത്തോടെ ജീവിച്ചു തീർക്ക് ……..ഞാൻ പൊയ്ക്കോട്ടേ ‘അമ്മ അടുക്കളയിൽ ഒറ്റക്കാണ് …….