അച്ഛൻ ……… നിനക്ക് പെണ്ണിനെ കെട്ടിതന്നത് അവളെ തറയിൽ കിടത്താൻ വേണ്ടിയായിരുന്നോ …….. നിനക്ക് വേറെ വല്ല പെൺകുട്ടിയുമായി വല്ല അടുപ്പവും ഉണ്ടായിരുന്നെങ്കിൽ നിനക്കത് നേരത്തെ പറയാൻ പാടില്ലായിരുന്നോ …… ഇവളെ ഇങ്ങനെ കഷ്ടപ്പെടേണ്ടതുണ്ടായിരുന്നോ
അഭി ……. അവൾക്ക് എവിടെ കിടക്കണം എന്ന് ഞാൻ പറഞ്ഞുകൊടുക്കേണ്ട ആവശ്യ ഒന്നും ഇല്ല ……… ഞാൻ അവളെ മാനസികമായോ ശാരീരികമായോ വേദനിപ്പിച്ചിട്ടില്ല ………. എങ്കിൽ അവൾ പറയട്ടെ ………. പിന്നെ ശാരീരികമായി എനിക്ക് എന്തെങ്കിലും ചെയ്യണമെങ്കിൽ എനിക്കും കൂടി തോന്നണ്ടേ ………. കെട്ടികൊണ്ടുവന്ന് ഒൻപതാംമാസം പ്രസവിപ്പിക്കാമെന്നൊന്നും ഞാൻ ആരോടും പറഞ്ഞിട്ടില്ല ………..
അച്ചു …….. ആരോടാണ് ചേട്ടൻ സംസാരിക്കുന്നതെന്ന് ഓർത്തിട്ടു വേണം ചളപളാ പറയാൻ ………പറയുന്നത് ഒരു സ്ത്രീയെ കുറിച്ചിട്ടാണെന്നും ………
അഭി ………ഇരിക്കെടാ അവിടെ ………….. ഞാൻ സംസാരിക്കുന്നത് എന്റെ അച്ഛനോടാണ് ……….. എനിക്കില്ലാത്ത എന്തവകാശമാ നിനക്കുള്ളത് …….. പട്ടിക്ക് തീറ്റകൊടുത്തു വളർത്തുന്നത് പോലെ നിന്നെ ഇവിടിട്ടു വളർത്തിയതെന്ന് നീ ഓർക്കണം ……… അത് ഞങ്ങളുടെ ഔദാര്യം …….. തന്തയില്ലാത്ത അവനാ എന്നോട് സംസാരിക്കുന്നത് ……. എല്ലാവരും പറയുന്നതുകേട്ടാൽ തോന്നും ഞാൻ അവളെ അടിച്ചും തൊഴിച്ചും മാനസികമായി തളർത്തിയും ദ്രോഹിക്കുകയാണെന്ന് ……… നീയും കുറച്ചുകാലത്തിനകം കെട്ടും ഞാൻ ഈ പറയുന്നതിന്റെ കാരണങ്ങൾ നിനക്ക് അപ്പൊ മനസ്സിലാകും ……… എന്താ എന്റെ ഭാഗത്തുള്ള തെറ്റ് …. ഞാൻ അവളെ കട്ടിലിൽ കിടത്താത്തതുകൊണ്ടാണോ ………. അതോ ഒരു കുഞ്ഞുണ്ടാകാത്തതോ ……….. ഒരു വിവാഹ ബന്ധം വേർപെടുത്താൻ ഇത്രയേ ഉള്ളോ കാരണങ്ങൾ ?????????? ……… വിവാഹബന്ധം വേർപെടുത്തുന്നതിൽ എനിക്കൊരു പ്രേശ്നവും ഇല്ല ……. നഷ്ടം അവൾക്ക് മാത്രമാണ് ………… കൂടെകിടത്തിയില്ലെന്നും കുഞ്ഞുണ്ടായില്ലെന്നും പറഞ്ഞു ആരും ഇതുവരെ ഡിവോഴ്സ് ചെയ്തതായി ഞാൻ കേട്ടിട്ടില്ല …….. ഓവർ എസ്പറ്റേഷൻ ആണ് അവളുടെ പ്രെശ്നം ………. വിവാഹം കഴിഞ്ഞതിനു ശേഷമുള്ള ജീവിതം അവൾ മുൻപേ സ്വപ്നം കണ്ടിരുന്നു ……… ഒരു കൂലിപ്പണിക്കാരനായാലും പണികഴിഞ്ഞുവരുമ്പോൾ അവനും ക്ഷിണം ഉണ്ടാകും ………..
അച്ഛൻ ……….. എന്താടാ അഭി നിനക്കും ഒരു പെങ്ങൾ ഇല്ലേ ??????? ഇങ്ങനെ വായിൽ തോന്നുന്നത് വിളിച്ചു പറയാമോ അതും ഒരു പെണ്ണിന്റെ മുഖത്തുനോക്കി …………